ടാറ്റയെ വെട്ടി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ മാരുതി; കൂട്ടിന് 2.1 ലക്ഷത്തിന്റെ വമ്പൻ ഓഫറുകളുമായി നെക്സയും

പുതിയ മാസങ്ങളുടെ ആരംഭം എന്നത് വിലക്കിഴിവുകളും, ഓഫറുകളുമായി വാഹന പ്രേമികൾക്ക് ഒരു ആവേശഭരിതമായ സമയം തന്നെയാണ്. പുത്തൻ വാഹനങ്ങൾ വാങ്ങാൻ പ്ലാനിടുന്ന എല്ലാവരും ഉറ്റു നോക്കുന്നത് ഈ ഓഫറുകളിലേക്കാവും. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും ആനുകൂല്യങ്ങൾ നകുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ 2025 നെക്സ ലൈനപ്പിനൊപ്പം ആവേശകരമായ ഓഫറുകളുമായിട്ടാണ് മാരുതി എത്തിയിരിക്കുന്നത്.

2024 -ന്റെ അവസാനത്തിൽ ടാറ്റയ്ക്കു മുമ്പിൽ അടിയറവ് വെയ്ക്കേണ്ടി വന്ന ഒന്നാം സ്ഥാനം വീണ്ടെടുക്കുക എന്നും മാരുതി ലക്ഷ്യമിടുന്നുണ്ട് 2025 ജനുവരിയിൽ, MY24 മോഡലുകളിലും MY25 മോഡലുകളിലും മാരുതി സുസുക്കി ഈ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു, പരമാവധി 2.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

1. XL6 : മാരുതി സുസുക്കി XL6 പ്രീമിയം എംപിവിയിൽ MY24 മോഡലിന് പരമാവധി 50,000 രൂപയും MY25 മോഡലിന് 25,000 രൂപയും പരമാവധി കിഴിവുകൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. MY24 മോഡൽ XL6 -ലെ 25,000 രൂപയിൽ നിന്ന് വ്യത്യസ്തമായി MY25 പതിപ്പിന് കസ്റ്റമർ ഓഫറുകളൊന്നുമില്ല. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപയും സ്‌ക്രാപ്പേജ് ബോണസ് 25,000 രൂപയുമാണ് വരുന്നത്. ഈ ഓഫറുകൾ പെട്രോൾ, CNG മോഡലുകൾക്കും ബാധകമാണ്.

2. സിയാസ്: എല്ലാ എതിരാളികളും വലുപ്പത്തിലും ഫീച്ചറുകളിലും പ്രീമിയം അപ്പീലിലും മുന്നേറിയപ്പോൾ, മാരുതി സുസുക്കി സിയാസ് മാത്രമാണ് കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ നിലകൊള്ളുന്നത്. 2025 ജനുവരിയിൽ, സിഗ്മ, ഡെൽറ്റ ട്രിമ്മുകളുടെ MY24 വേരിയൻ്റുകളിൽ 60,000 രൂപ കിഴിവും ആൽഫ, സീറ്റ എന്നിവയിൽ 55,000 രൂപയും കിഴിവുമാണ് സെഡാന് ലഭിക്കുന്നത്. MY25 മോഡലിന്, 30,000 രൂപ വരെ കിഴിവുകൾ ലഭിക്കുന്നു. MY24 സിയാസിന് ലഭിക്കുന്ന 30,000 രൂപയിൽ നിന്ന് വ്യത്യസ്തമായി MY25 സിയാസിൽ കസ്റ്റമർ ഓഫറുകളൊന്നുമില്ല.

3. ബലേനോ: 2024 ബലേനോയ്ക്ക് 40,000 രൂപ വരെയും 2025 ബലേനോയ്ക്ക് 20,000 രൂപ വരെയും കസ്റ്റമർ ഡിസ്കൗണ്ടുകൾ ഉണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപയും സ്‌ക്രാപ്പേജ് ബോണസ് 20,000 രൂപയുമാണ് വരുന്നത്, ഇത് എല്ലാ എഞ്ചിൻ ഓപ്ഷനുകൾക്കും ഒരു പോലെയാണ്. 2,100 രൂപയുടെ റൂറൽ (ഗ്രാമീണ) ഓഫറും ഇതിലുണ്ട്, എഞ്ചിൻ ഓപ്ഷനുകൾ അനുസരിച്ച് MY24 മോഡലിന് 62,000 രൂപ വരെയും MY25 മോഡലിന് 42,000 രൂപ വരെയും മൊത്തം കിഴിവ് ലഭിക്കും.

4. ഇഗ്നിസ്: ലോഞ്ച് ചെയ്തതു മുതൽ, മാരുതി ഇഗ്‌നിസ് കാര്യമായ ഡിസൈൻ അപ്‌ഡേറ്റുകൾവ ഒന്നുമില്ലാതെ അതേപടി തുടരുന്നു. ഇത് സിയാസ് പോലെ മന്ദഗതിയിൽ വിൽപ്പന നടക്കുന്ന ഒരു മോഡൽ അല്ല, എന്നിരുന്നാലും കാലപ്പഴക്കം ഇതിനേയും പിടിക്കുന്നുണ്ട്. 2025 ജനുവരിയിൽ, MY24 മോഡലിന് 45,000 രൂപ വരെ കസ്റ്റമർ ഓഫർ ലഭിക്കുന്നു.

അതേ സമയം MY25 പതിപ്പിന് 20,000 രൂപ വരെയാണ് കസ്റ്റമർ ഓഫറുകൾ. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 30,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ്, റൂറൽ ഓഫറുകളുടെ 2,100 രൂപ എന്നിവ മൊത്തം കിഴിവുകൾ MY24 മോഡലിൽ 77,000 രൂപയായും MY25 മോഡലിൽ 52,000 രൂപയിലേക്കും എത്തിക്കുന്നു.

5. ഫ്രോങ്ക്സ്: MY25 NA പെട്രോൾ ഫ്രോങ്ക്സ്, MY24 CNG ഫ്രോങ്ക്സ്എന്നിവയിൽ കസ്റ്റമർ ഓഫറുകളൊന്നുമില്ല. NA പെട്രോൾ MY24 ഫ്രോങ്ക്സിന് 20,000 രൂപ വരെ കിഴിവ് ലഭിക്കും. നോൺ-ടർബോ ഫ്രോങ്ക്‌സിനെ സംബന്ധിച്ചിടത്തോളം, MY24 പതിപ്പിന് 35,000 രൂപയും MY25 മോഡലിന് 15,000 രൂപയുമാണ് പരമാവധി കിഴിവ്.

ഫ്രോങ്ക്സ് ടർബോയുടെ MY24 മോഡലിന് 78,000 രൂപ വരെയും MY25 -ന് 58,000 രൂപ വരെയും കസ്റ്റമർ ഓഫർ ലഭിക്കും (43,000 രൂപ വിലമതിക്കുന്ന വെലോസിറ്റി എഡിഷനും ഇതോടൊപ്പം ഉൾപ്പെടുന്നു). യഥാക്രമം 10,000 രൂപ, 15,000 രൂപ എന്നിവയുടെ എക്സ്ചേഞ്ച് & സ്ക്രാപ്പേജ് ബോണസുകൾ ഉണ്ട്. ഫ്രോങ്ക്സ് ടർബോയ്ക്ക് MY24 പതിപ്പിന് 93,000 രൂപയും MY25 മോഡലിന് 73,000 രൂപ വരെയും കിഴിവുകൾ ലഭിക്കും.

6. ഗ്രാൻഡ് വിറ്റാര: കസ്റ്റമർ ഓഫർ ഗ്രാൻഡ് വിറ്റാര MY24 മോഡലിന് 65,000 രൂപ വരെയും MY25 -ന് 25,000 രൂപ വരെയുമാണ് ലഭിക്കുന്നത്. പെട്രോൾ + ഹൈബ്രിഡ് വേരിയൻ്റുകളിൽ സ്‌ക്രാപ്പേജ് ബോണസും എക്‌സ്‌ചേഞ്ച് ബോണസും യഥാക്രമം 50,000 രൂപയും 65,000 രൂപയുമാണ്. MY24 പതിപ്പിന് EW വരെയും 3,100 രൂപ വീതം കോർപ്പറേറ്റ്, റൂറൽ ബോണസുകൾ ഉണ്ട്.

7. ജിംനി: ജിപ്‌സിയുടെ പിൻഗാമിയായി മാരുതിയുടെ ആധുനിക വ്യാഖ്യാനമായ ജിംനി, വിൽപ്പനയുടെ കാര്യത്തിൽ കമ്പനിക്ക് കടുത്ത വെല്ലുവിളിയാണ് നൽകുന്നത് എന്ന് തെളിയിക്കുന്നു. MY24, MY25 മോഡലുകളിൽ യഥാക്രമം 1.9 ലക്ഷം രൂപയും 25,000 രൂപയും കസ്റ്റമർ ഡിസ്കൗണ്ട് ജിംനിക്ക് ലഭിക്കുന്നു. എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, റൂറൽ അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫറുകളൊന്നും ഇതിൽ ഇല്ല. MY24 മോഡലിലെ പരമാവധി 1.9 ലക്ഷം രൂപ കിഴിവ് എന്നത് 100 ശതമാനം ഉപഭോക്തൃ കിഴിവാണ്.

8. ഇൻവിക്ടോ: മാരുതി സുസുക്കിയുടെ മുൻനിര മോഡലായ ഇൻവിക്ടോയിൽ, MY25 പതിപ്പിന് കസ്റ്റമർ ഡിസ്കൗണ്ട് ഇല്ല, അതേസമയം MY24 മോഡലിന് 1,00,000 രൂപ വരെ കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസ് 1,00,000 രൂപയും സ്‌ക്രാപ്പേജ് ബോണസ് 11,500 രൂപയുമാണ് MY24, MY25 എന്നിവയ്‌ക്ക് ലഭിക്കുന്നത്. MY24 പതിപ്പിന് 2,10,000 രൂപയും MY25 മോഡലിന് 1,15,000 രൂപയുമാണ് ഇൻവിക്ടോയുടെ മൊത്തം ഡിസ്കൗണ്ടുകൾ.

More from DriveSpark

Article Published On: Tuesday, January 7, 2025, 8:30 [IST]
English summary
Maruti suzuki offers amazing discounts on nexa model range in 2025 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X