34 കി.മീ വരെ മൈലേജ് തന്നാല്‍ പിന്നെ... മാരുതി ഷോറൂമിലെത്തുന്ന മൂന്നില്‍ ഒരാള്‍ വാങ്ങുന്നത് ഇത്

രാജ്യത്ത് പെട്രോള്‍ വില സെഞ്ച്വറിയടിച്ചതോടെ വില്‍പ്പന കൂടിയ ഒരു ഇന്ധനമാണ് കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് അഥവാ സിഎന്‍ജി. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് നികത്തുന്നത് സിഎന്‍ജി വാഹനങ്ങളിലൂടെയാണ്. മറ്റ് രണ്ട് മുന്‍നിര കമ്പനികളായ ഹ്യുണ്ടായിയും ടാറ്റയും സിഎന്‍ജി കാറുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും മാരുതിയുടെ ഓഫര്‍ ചെയ്യുന്ന അത്രയും മോഡലുകള്‍ അവര്‍ക്കില്ല. അതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ സിഎന്‍ജി കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് മാരുതി. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ആകെ 17 മോഡലുകള്‍ ഉള്‍പ്പെടുന്നു.

ഇതില്‍ ഒരു ഡസനിലധികം കാറുകള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായാണ് വരുന്നത്. പരിസ്ഥിതി സൗഹൃദ ബദല്‍ എന്നതില്‍ ഉപരി സിഎന്‍ജി കാറുകളുടെ മൈലേജിലാണ് ജനങ്ങള്‍ ആകൃഷ്ടരാകുന്നത്. പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറഞ്ഞാലും കുഴപ്പമില്ല മൈലേജ് നല്ല പോലെ കിട്ടിയാല്‍ മതി എന്ന നിലപാടിലാണ് ഇന്ത്യക്കാര്‍. 2025 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സിഎന്‍ജി കാറുകള്‍ ബമ്പര്‍ വില്‍പ്പനയാണ് സ്വന്തമാക്കിയത്.

maruti cng cars

2025 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ ആകെ 1,795,259 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. ഇതില്‍ ഏകദേശം 6.20 ലക്ഷം യൂണിറ്റ് സിഎന്‍ജി കാറുകള്‍ ആയിരുന്നു. ഇതില്‍ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം, മാരുതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റ മൂന്ന് കാറുകളില്‍ ഒന്ന് സിഎന്‍ജി ആയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാരുതി സുസുക്കി സിഎന്‍ജി വാഹന വില്‍പ്പനയില്‍ 28% വളര്‍ച്ച കൈവരിച്ചു.

രാജ്യത്തെ തങ്ങളുടെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ 13 വാഹനങ്ങളാക്കി ഉയര്‍ത്തിയത് ഗുണം ചെയ്തു. ജിംനി, ഇഗ്നിസ്, ഇന്‍വിക്റ്റോ എന്നിവ ഒഴികെ ഒരുവിധം എല്ലാ മാരുതി സുസുക്കി കാറുകളും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകളുമായി വരുന്നു. ഇത്രയും വലിയ മോഡല്‍ ശ്രേണിയും അവയില്‍ മിക്കതിനുമുള്ള ശക്തമായ ഡിമാന്‍ഡുമാണ് മാരുതിയെ സിഎന്‍ജി വിഭാഗത്തിലും ആധിപത്യം നേടിക്കൊടുത്തത്.

maruti dzire cng

2024 അവസാനത്തോടെ 71.60% ശതമാനമായിരുന്നു സിഎന്‍ജി വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം. 16.13% വിപണി വിഹിതമുള്ള ടാറ്റ മോട്ടോര്‍സാണ് മാരുതിക്ക് പിന്നില്‍. ഹ്യുണ്ടായി 10.04% വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്തുണ്ട്. മാരുതിയുമായുള്ള പങ്കാളിത്തം സിഎന്‍ജി വിഭാഗത്തിലും ടൊയോട്ടക്ക് നേട്ടമാണ്. 2.21% വിപണി വിഹിതവുമായി ടൊയോട്ട സിഎന്‍ജി വിഭാഗത്തില്‍ സാന്നിധ്യമറിയിക്കുന്നു.

മാരുതിയുടെ സിഎന്‍ജി കാറുകളുടെ മൈലേജ് വളരെ മികച്ചതാണ്. സെലേറിയോയുടെ സിഎന്‍ജി വേരിയന്റിന്റെ മൈലേജ് കിലോഗ്രാമിന് 34.43 കിലോമീറ്ററാണ്. അതുകൊണ്ട് തന്നെ ബജറ്റ് അവബോധമുള്ള മികച്ച മൈലേജ് തേടുന്നവര്‍ മാരുതി സിഎന്‍ജി കാര്‍ വാങ്ങുന്നു. ടാറ്റ മോട്ടോര്‍സ് തങ്ങളുടെ സിഎന്‍ജി കാര്‍ വില്‍പ്പന കണക്കുകള്‍ നല്‍കിയിട്ടില്ല. എങ്കിലും 2024 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സിഎന്‍ജി വാഹന വില്‍പ്പനയില്‍ 35% വളര്‍ച്ച രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു.

സിഎന്‍ജി വിപണിയിലെ വിജയത്തിനൊപ്പം 2025 സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി 20,672 യൂണിറ്റ് സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ വിറ്റു. 2025 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വില്‍പ്പനയുടെ 2.4% വരും ഇത്. 2024 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 27% വാര്‍ഷിക വര്‍ദ്ധനവാണ്. ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ എന്നിവയാണ് സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് മാരുതി മോഡലുകള്‍.

മൊത്തം സിഎന്‍ജി വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സ് രണ്ടാം സ്ഥാനത്താണ്. ബൂട്ട് സ്പേസ് പ്രശ്നം പരിഹരിക്കുന്ന ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയാണ് ടാറ്റ സിഎന്‍ജി വാഹനങ്ങളുടെ പ്രധാന ആകര്‍ഷക ഘടകം. ഇപ്പോള്‍ എതിരാളിയായ ഹ്യുണ്ടായിയും ടാറ്റയെ പിന്തുടര്‍ന്ന് ഈ സാങ്കേതികവിദ്യ കൊണ്ടുവന്നിരിക്കുകയാണ്. എക്‌സ്റ്റര്‍, ഗ്രാന്‍ഡ് i10 നിയോസ് എന്നീ മോഡലുകളില്‍ ഹൈ-സിഎന്‍ജി ഡ്യുവോ എന്ന് വിളിക്കുന്ന ഡ്യുവല്‍ സിലിണ്ടര്‍ ടെക്‌നോളജി കൊണ്ടുവന്നിരുന്നു.

സിഎന്‍ജി കാറുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഏക കമ്പനിയും ടാറ്റയാണ്. ടാറ്റയുടെ ടിയാഗോ, ടിഗോര്‍ എന്നിവ മാത്രമാണ് സിഎന്‍ജി-ഓട്ടോമാറ്റിക് കോംപിനേഷനില്‍ കിട്ടുന്ന കാറുകള്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മികച്ച മൈലേജും കാരണം നിരവധി ഉപഭോക്താക്കള്‍ ഈ കാറുകള്‍ ഇഷ്ടപ്പെടുന്നു. ഈ നവീകരണം ടാറ്റയെ വിപണിയിലെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

More from DriveSpark

Article Published On: Saturday, April 5, 2025, 12:00 [IST]
English summary
Maruti suzuki one of three cars sold in fy25 aas cng vehicle details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X