മടുക്കുന്നില്ലേ മാരുതി..! 12 മാസം കൊണ്ട് വിറ്റത് 22 ലക്ഷം കാറുകള്‍; ചിലര്‍ 10 കൊല്ലമെടുത്താലും നടക്കൂല

2024-2025 സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ വാഹന നിര്‍മാതാക്കള്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുന്ന തിരക്കിലാണ്. ഇത് എഴുതുന്ന ഞങ്ങള്‍ക്കും വായിക്കുന്ന നിങ്ങള്‍ക്കും ഒന്നാം സ്ഥാനക്കാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും കാണുന്നില്ല. മാരുതിയുടെ വില്‍പ്പന കാണുമ്പോള്‍ ശരിക്കും ഒരു എതിരാളിയില്ലാതെ നിങ്ങള്‍ക്ക് മടുക്കുന്നില്ലേ എന്നാണ് ചോദിക്കാന്‍ തോന്നുന്നത്. എതിരാളികളില്‍ പലരും 10 കൊല്ലമെടുത്താല്‍ പോലും വില്‍ക്കാത്ത അത്രയും കാറുകളാണ് മാരുതി സുസുക്കി ഒറ്റ വര്‍ഷം കൊണ്ട് വിറ്റുതീര്‍ക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ നമ്പര്‍ 1 കമ്പനി മൊത്തം 2,234,266 യൂണിറ്റ് വില്‍പ്പന നേടി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,135,323 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 4.63 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ബ്രാന്‍ഡ് 2 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല താണ്ടിയത്. ഈ വര്‍ഷം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 0.05 ശതമാനം ഉയര്‍ന്ന് 1,760,767 യൂണിറ്റിലെത്തി. ഒരു വര്‍ഷം മുമ്പ് ഇത് 1,759,881 യൂണിറ്റായിരുന്നു.

maruti suzuki

മാരുതി സുസുക്കി ആള്‍ട്ടോ കെ10, സ്വിഫ്റ്റ്, ഡിസയര്‍, സിയാസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി 904,909 യൂണിറ്റുകളില്‍ എത്തി. എങ്കിലും, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 720,186 യൂണിറ്റുകള്‍ യൂടിലിറ്റി വാഹനങ്ങളാണ് മാരുതി വിറ്റത്. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയുടെ കാര്യത്തിലും മാരുതി സുസുക്കി നേട്ടമുണ്ടാക്കി. 12 മാസം കൊണ്ട് മൂന്ന് ലക്ഷം വാഹനങ്ങളാണ് കമ്പനി കപ്പല്‍ കയറ്റി വിട്ടത്. 2023-2024 സാമ്പത്തിക വര്‍ഷം ഇത് 283,067 യൂണിറ്റുകളായിരുന്നുവെങ്കില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 332,585 യൂണിറ്റുകളായി ഉയര്‍ന്നു.

maruti fronx japan export

കയറ്റുമതിയുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം വാഹന കയറ്റുമതിയുടെ 43 ശതമാനവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സംഭാവനയാണെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹന കയറ്റുമതിക്കാരായി മാറിയ മാരുതി സുസുക്കി അടുത്തിടെയാണ് ഫ്രോങ്ക്സും ജിംനി 5- ഡോറും ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്.

ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, ജപ്പാന്‍, മെക്‌സിക്കോ എന്നിവയായിരുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മികച്ച 5 വിപണികള്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായിരുന്ന 2025 മാര്‍ച്ചിലെ വില്‍പ്പന പരിശോധിച്ചാല്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ 192,984 യൂണിറ്റ് മൊത്ത വില്‍പ്പനയുമായി 3.09 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2024 മാര്‍ച്ചില്‍ 187,196 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന.

maruti swift

വില്‍പ്പന കണക്കുകളിലേക്ക് വിശദമായി കടക്കുമ്പോള്‍ ഉപഭോക്തൃ മുന്‍ഗണനകളില്‍ ശ്രദ്ധേയമായ മാറ്റം പ്രകടമാണ്. പോയമാസവും യൂട്ടിലിറ്റി വാഹനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. യുവി വിഭാഗത്തില്‍ 2025 മാര്‍ച്ചില്‍ മാരുതി 61,097 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് 2024 മാര്‍ച്ചിലെ 58,436 യൂണിറ്റുകളെ അപേക്ഷിച്ച് 4.6 ശതമാനം വളര്‍ച്ചയാണ്.

യുവി വിഭാഗത്തിലെ ഈ വളര്‍ച്ച കാരണം മാരുതി സുസുക്കിയെ അവരുടെ ചെറുകാര്‍ വില്‍പ്പനയിലെ ഇടിവിന്റെ ആഘാതം ലഘൂകരിക്കാനായി. 3.67 ശതമാനം ഇടിവോടെ 79237 കോംപാക്ട് കാറുകള്‍ മാത്രമാണ് 2025 മാര്‍ച്ചില്‍ വില്‍ക്കാനായത്. പോയ മാസം മാരുതിയുടെ മൊത്തം ആഭ്യന്തര വില്‍പ്പന 150743 യൂണിറ്റ് ആയിരുന്നു. അതേസമയം കയറ്റുമതി 27.3 ശതമാനം വര്‍ധിച്ച് 32968 യൂണിറ്റായി. 12 മാസം മുമ്പ് 25892 കാറുകള്‍ മാത്രമായിരുന്നു മാരുതി കയറ്റുമതി ചെയ്തിരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 1, 2025, 19:26 [IST]
English summary
Maruti suzuki posted 22 34 lakh unit sales in financial year 2024 25 all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X