ഇനി 3 ദിവസം മാത്രം ബാക്കി! ഏപ്രിലായാല്‍ ഈ കാറുകളുടെ വില കുതിച്ചുയരും, എത്രയെന്ന് അറിയണോ?

2024-2025 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ പതിവ് തെറ്റിക്കാതെ വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയാണ് ഇതിന് തുടക്കമിട്ടത്. എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെയാണ് മാരുതി സുസുക്കി 2025 ഏപ്രില്‍ മുതല്‍ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് വില കൂട്ടുന്നത്. ഇത്തവണ വില വര്‍ധന 4% വരെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വില വര്‍ധന എല്ലാ കാര്‍ മോഡലുകളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അരീന, നെക്‌സ ഡീലര്‍ഷിപ്പുകളിലെ കാറുകളുടെ എക്‌സ്-ഷോറൂം വിലകളിലും ഇത് പ്രതിഫലിക്കും. വില പരിഷ്‌കരണത്തില്‍ ഏതൊക്കെ മാരുതി സുസുക്കി (Maruti Suzuki Price Hike) കാറുകളാണ് കൂടുതല്‍ വില വര്‍ധിക്കുന്നതെന്ന് നമുക്ക് വിശദമായി നോക്കാം.

maruti alto k10

മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ കാര്‍ മോഡലാണ് ആള്‍ട്ടോ K10. നിലവില്‍ ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ എക്‌സ്-ഷോറൂം വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയാണ്. പരമാവധി വില വര്‍ധനവ് അതായത് 4 ശതമാനം വില കൂടിയാല്‍ ഈ കാറിന് 16,920 മുതല്‍ 24,840 രൂപ വരെ അധികം മുടക്കേണ്ടി വരും. അതിന്റെ ഫലമായി കാറിന്റെ വില 439,920 മുതല്‍ 645,840 രൂപ വരെ പോകാം.

മാരുതി പുറത്തിറക്കുന്ന മറ്റൊരു കുഞ്ഞന്‍ കാര്‍ ആണ് എസ്‌പ്രെസോ. ഈ കാറിന്റെ നിലവിലെ വില 4.27 ലക്ഷം മുതല്‍ 6.12 ലക്ഷം വരെയാണ്. ഈ കാറിന് 17,080 മുതല്‍ 24,480 രൂപ വരെ ഉയരാന്‍ സാധ്യത കാണുന്നു. സെലേറിയോയുടെ എക്‌സ്-ഷോറൂം വില നിലവില്‍ 5.37 ലക്ഷം മുതല്‍ 7.10 ലക്ഷം വരെയാണ്.

4% വര്‍ധനവ് വരുത്തിയാല്‍ 21,480 മുതല്‍ 28,400 രൂപ വരെ അധികം മുടക്കേണ്ടി വരും. പുതിയ വില പരിഷ്‌കാരത്തിന് ശേഷം ഏകദേശം 558,480 മുതല്‍ 738,400 രൂപ വരെ ആയിരിക്കും സെലേറിയോയുടെ എക്‌സ്‌ഷോറൂം വില. മാരുതി പുറത്തിറക്കുന്ന ഏക വാന്‍ ആണ് ഈക്കോ. ഈ മോഡലിന്റ നിലവിലെ വില 5.44 ലക്ഷം മുതല്‍ 6.91 ലക്ഷം വരെയാണ്. ഈ വിലയില്‍ 21,760 മുതല്‍ 27,640 രൂപ വരെ ഉയര്‍ന്നേക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാരുതി കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ നിലവിലെ വില 5.65 ലക്ഷം മുതല്‍ 7.48 ലക്ഷം വരെ പോകുന്നു. 4% വര്‍ധനവ് നടപ്പാക്കിയാല്‍ പുതിയ വാഗണ്‍ആര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ 22,600 മുതല്‍ 29,920 വരെ അധികം കൈയ്യില്‍ കരുതേണ്ടി വരും പുതിയ വിലകള്‍ 587,600 മുതല്‍ 777,920 രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

maruti ignis

മാരുതിയുടെ മറ്റൊരു ജനപ്രിയ കാര്‍ ആണ് ഇഗ്‌നിസ്. മാരുതി കോംപാക്ട് അര്‍ബന്‍ എസ്‌യുവിയെന്ന് വിളിക്കുന്ന നെക്‌സ മോഡലിന്റെ നിലവിലെ എക്‌സ്-ഷോറൂം വില 5.85 ലക്ഷം മുതല്‍ 8.12 ലക്ഷം വരെയാണ്. 4% വര്‍ദ്ധനവ് അതിന്റെ വിലയില്‍ ഏകദേശം 23,400 രൂപ മുതല്‍ 32,480 രൂപ വരെ വര്‍ധനവ് വരുത്തും. അതിനാല്‍ ഏപ്രില്‍ ഒന്നിന് ശേഷം ഈ കാറിന്റെ പ്രൈസ് റേഞ്ച് 608,400 രൂപ മുതല്‍ 844,480 രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ നിലവിലെ വില പരിധി 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം വരെയാണ്. എക്‌സ്-ഷോറൂം വിലയില്‍ സമാനമായ 4 ശതമാനം വര്‍ദ്ധനവിന്റെ ഫലമായി ഏകദേശം 26,800 മുതല്‍ 39,680 രൂപ വരെ അധിക നല്‍കേണ്ടിവരും. ഈ വില വര്‍ധനവിന് ശേഷം ഈ കാര്‍ 696,800 രൂപയ്ക്കും 10,31,680 രൂപയ്ക്കും ഇടയില്‍ വില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

ജനപ്രിയ കോംപാക്ട് എസ്‌യുവിയായ ഫ്രോങ്ക്‌സ് നിലവില്‍ വില്‍ക്കുന്നത് 7.52 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ പ്രൈസ റേഞ്ചിലാണ്. ഏപ്രിലില്‍ ഏകദേശം 30,080 മുതല്‍ 51,520 വരെ വില വര്‍ധനവ് പ്രതീക്ഷിക്കുന്നു. തല്‍ഫലമായി ഈ കാറിന്റെ വില ഏകദേശം 782,080 മുതല്‍ 13,39,520 രൂപ വരെയാകാന്‍ സാധ്യതയുണ്ട്.
മാരുതി പുറത്തിറക്കുന്ന മിഡ്‌സൈസ് സെഡാനാണ് സിയാസ്. ഈ കാര്‍ ഉടന്‍ നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ കാര്‍ വാങ്ങാന്‍ സാധിക്കുന്ന അവസാന അവസരമായിരിക്കും വരും മാസങ്ങള്‍. സിയാസ് കാറിന്റെ വില നിലവിലെ വില 9.42 ലക്ഷം മുതല്‍ 12.31 ലക്ഷം രൂപ വരെയാണ്. പ്രതീക്ഷിക്കുന്ന വില വര്‍ധനവ് ഏകദേശം 37,000 മുതല്‍ 49,000 വരെ ആണെന്നതിനാല്‍ ഈ കാറിന്റെ പുതുക്കിയ വില 9.79 ലക്ഷം മുതല്‍ 12.80 ലക്ഷം വരെ ഉയരുമെന്ന് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം.

maruti grand vitara

മാരുതി വില്‍പ്പനക്കെത്തിക്കുന്ന ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ വില നിലവില്‍ ആരംഭിക്കുന്നത് 11 ലക്ഷം മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 19 ലക്ഷം മുടക്കണം. വില വര്‍ധനവിന് ശേഷം ഹൈബ്രിഡ് എസ്‌യുവി വാങ്ങുന്നവര്‍ 44,000 മുതല്‍ 79,000 രൂപ വരെ കൈയ്യില്‍ കരുതേണ്ടി വരും. എംപിവി വാങ്ങാന്‍ ഒരുങ്ങുന്നവരും വില വര്‍ധനവിന്റെ ആഘാതം അനുഭവിക്കാന്‍ റെഡിയാകണം.

മാരുതി XL6 എംപിവി നിലവില്‍ 11 ലക്ഷം മുതല്‍ 14.71 ലക്ഷം രൂപ വരെ പ്രൈസ് റേഞ്ചിലാണ് വില്‍ക്കുന്നത്. വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഈ കാറിന് 46,000 മുതല്‍ 58,000 വരെ അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. തല്‍ഫലമായി, അടുത്ത ഏപ്രില്‍ മുതല്‍ ഈ കാറിന്റെ വില 12 മുതല്‍ 17 ലക്ഷം വരെ പ്രതീക്ഷിക്കാം.

abhirami suresh maruti suzuki jimny

പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ജിംനിക്കും അടുത്ത മാസം വില വര്‍ധിച്ചേക്കും. നിലവില്‍ ജിംനി 5 ഡോറിന്റെ ബേസ് വേരിയന്റിന്റെ വില 12.76 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 14.81 ലക്ഷം വരെ പോകുന്നു. ഓഫ്‌റോഡര്‍ എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന വില വര്‍ധനവ് 51,000 രൂപയ്ക്കും 59,000 രൂപയ്ക്കും ഇടയിലാണ്. വില വര്‍ധനവിന്റെ ഫലമായി ജിംനിയുടെ വില 13.27 ലക്ഷം മുതല്‍ 15.40 ലക്ഷം രൂപ വരെയാകാന്‍ സാധ്യതയുണ്ട്.

മാരുതി റീബാഡ്ജ് ചെയ്ത് വില്‍ക്കുന്ന ടൊയോട്ട മോഡലാണ് ഇന്‍വിക്‌റ്റോ. മാരുതി ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വില കൂടിയ ഈ കാര്‍ ഒരു പ്രീമിയം എംപിവിയാണ്. ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പിന്റെ നിലവിലെ വില 25.51 ലക്ഷം മുതല്‍ 29.22 ലക്ഷം വരെയാണ്. ഈ കാറിന് 1.02 ലക്ഷം മുതല്‍ 1.16 ലക്ഷം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ഏപ്രില്‍ 1 മുതല്‍ മാരുതിയുടെ ഇന്നോവ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഏകദേശം 26,53,000 രൂപ മുതല്‍ 30,38,000 രൂപ വരെ കൈയ്യില്‍ കരുതേണ്ടി വരും. മുകളില്‍ പറഞ്ഞത് എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ് ഒരു കാര്‍ നിരത്തിലെത്തിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തായാലും മുടക്കേണ്ടി വരും. മാരുതി തങ്ങളുടെ മോഡല്‍ റേഞ്ചില്‍ മൊത്തം വില കൂട്ടുമെന്നാണ് അറിയാന്‍ കഴിയുന്നത്.

മോഡല്‍ റേഞ്ചില്‍ ഏകീകൃത വില വര്‍ധനവ് നടപ്പാക്കിയാലാണ് മുകളില്‍ പറഞ്ഞ വിലകള്‍ വരികയെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ചിലപ്പോള്‍ മോഡലുകള്‍ക്ക് അനുസരിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. തൊട്ട്മുമ്പ് വില കൂട്ടിയപ്പോള്‍ കമ്പനി കുറഞ്ഞ വില്‍പ്പനയുള്ള ജിംനി, സിയാസ് എന്നീ മോഡലുകള്‍ക്ക് നാമമാത്രമായ വില വര്‍ധനവ് മാത്രമാണ് നടപ്പാക്കിയത്.

ഏതായാലും ഇക്കാര്യം തീര്‍പ്പാക്കാന്‍ ഏതാനും ദിവസം കൂടി കാത്തിരുന്നേ മതിയാകൂ. അതിനാല്‍ ഏപ്രില്‍ ഒന്നിന് ശേഷം കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. അതായത് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങിയാല്‍ പഴയ വിലയില്‍ കിട്ടും. അതിനുശേഷം വാങ്ങിയാല്‍ പുതിയ വില നല്‍കേണ്ടി വരും.

ഇന്‍പുട് ചെലവ് വര്‍ധിച്ചതും പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ വെല്ലുവിളികളുമാണ് വില വര്‍ധനവിന് കാരണമായി കമ്പനികള്‍ പറയുന്നത്. കമ്പനികള്‍ വില വര്‍ധനവ് മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ 2025 മാര്‍ച്ചില്‍ കൂടുതല്‍ വില്‍പ്പന നടക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ മാരുതി കാര്‍ വാങ്ങാന്‍ പദ്ധതിയിട്ട ആളാണെങ്കില്‍ ഇനി സമയം കളയാനില്ല. ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ.

More from DriveSpark

Article Published On: Saturday, March 29, 2025, 16:04 [IST]
English summary
Maruti suzuki price hike april 2025 expected new price list is here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X