ഗ്രാൻഡ് വിറ്റാരയ്ക്ക് എട്ടിൻ്റെ പണി തന്നെ! തിരികെ വിളിക്കുന്നത് 39000 യൂണിറ്റുകൾ; കാരണം കേട്ട് ഞെട്ടരുതേ

മാരുതി സുസുക്കിയുടെ അഭിമാന മോഡലാണ് ഗ്രാൻഡ് വിറ്റാര.കൊട്ടും കുരവയുമായി വിപണിയിൽ എത്തിച്ചതിന് ശേഷം കണ്ണുത്തളളിക്കുന്ന ഡിമാൻ്റാണ് വാഹനത്തിന് ലഭിച്ചത്. ഇപ്പോഴും ലഭിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ കണ്ടകശനിയാണെന്നാ തോന്നുന്നേ. ഉത്സവകാലത്ത് റെക്കോർഡ് വിൽപ്പന നേടി മാരുതു സുസുക്കി ഒന്നാം സ്ഥാനത്ത് വന്നതിൻ്റെ പിന്നാലെ 39000 ഗ്രാൻഡ് വിറ്റാര തിരികെ വിളിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. 2024 ഡിസംബർ 9 മുതൽ 2025 ഏപ്രിൽ 29 -ന് ഇടയിൽ നിർമിച്ച യൂണിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കച്ചോടം ഒക്കെ ആയി ഒന്ന് സന്തോഷിച്ച് വരുന്നതിനിടയ്ക്കാണ് ഇടിത്തീ പോലെ പണി കിട്ടിയത്. തകരാർ എന്താണെന്ന് അറിയാൻ ആഗ്രഹമില്ലേ. നിങ്ങളൊരു ഗ്രാൻഡ് വിറ്റാര ഉടമയാണെങ്കിൽ മറക്കാതെ തുടർന്ന് വായിക്കണേ.

ഇനി തിരികെ വിളിച്ചതിൻ്റെ കാരണത്തിലേക്ക് വന്നാൽ കാറിലെ സ്പീഡോമീറ്ററുകളുടെ തകരാറാണ്. അതായത് വാഹനത്തിൻ്റെ ഫ്യുവൽ ഗേജ് കൃത്യമായി പ്രവർത്തിക്കാതിരിക്കുക,ആവശ്യത്തിന് ഇന്ധനം വാഹനത്തിലുണ്ടെങ്കിലും ഇന്ധനം തീരാറാകുകയാണ് എന്ന് വാർണിങ്ങ് ലൈറ്റ് കത്തുക, അതോടൊപ്പം തന്നെ ഇന്ധനം കാലിയാകാൻ പോകുമ്പോൾ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മീറ്ററിൽ കാണുന്നു എന്നുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തിരികെ വിളിക്കുന്നത്.

Maruti Suzuki grand Vitara

ഇത് വലിയൊരു സുരക്ഷാ വീഴ്ച്ച തന്നെയാണ്. വാഹനത്തിൻ്റെ മീറ്ററിൽ വിശ്വസിച്ച് ദൂര പ്രദേശങ്ങളിലേക്കോ നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലേക്കോ പോയി കുടുങ്ങി പോകുന്ന അവസ്ഥ വന്നേക്കാം.നിങ്ങളുടെ വാഹനം തിരികെ വിളിക്കുന്ന ബാച്ചിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഡീലർഷിപ്പിൽ നിന്ന് നിങ്ങളെ ഉറപ്പായും ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അത്തരത്തിൽ നിങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കമ്പനി സ്പീഡോമീറ്റർ അസംബ്ലി പരിശോധിക്കുകയും ആവശ്യമെങ്കിൽ തകരാറുള്ള യൂണിറ്റ് സൗജന്യമായി മാറ്റിസ്ഥാപിക്കുകയും ചെയ്യും. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങളുടെ വാഹന തിരിച്ചറിയൽ നമ്പറോ ഷാസി നമ്പറോ നൽകിക്കൊണ്ടോ അല്ലെങ്കിൽ അവരുടെ അടുത്തുള്ള അംഗീകൃത മാരുതി സുസുക്കിയെയോ നെക്‌സ ഡീലറെയോ ബന്ധപ്പെടുന്നത് വഴി നിങ്ങളുടെ വാഹനം തിരിച്ചറിയാൻ സാധിക്കും.

Maruti Suzuki grand Vitara

സിഗ്മ,സീറ്റ,ആൽഫ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഗ്രാൻഡ് വിറ്റാര ലഭിക്കുന്നത്. അതിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ്, സിഎൻജി പവർട്രെയിനുകളും ലഭ്യമാക്കുന്നുണ്ട്. സിഎൻജി വേരിൻ്റുകൾക്ക് കൺസ്യൂമർ ഓഫറുകളോ സ്പെഷ്യൽ ഓഫറുകളോ നൽകുന്നില്ല എങ്കിലും മറ്റ് ഓഫറുകൾ എല്ലാ കൂടെ 70000 രൂപ ഓഫർ നൽകുന്നുണ്ട്. എന്നാൽ സിഗ്മ വേരിയൻ്റിലേക്ക് വന്നാൽ 1.48 ലക്ഷത്തിൻ്റെ ഓഫറുകളാണ് ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ 30000 രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങളും നൽകുന്നുണ്ട്.

സീറ്റ,ആൽഫ, ഓൾവീൽ ഡ്രൈവ് മോഡലുകൾക്കും സ്ട്രോങ്ങ് ഹൈബ്രിഡിനും ഓഫറുകൾക്ക് പുറമേ എക്സ്റ്റൻ്റഡ് വാറൻ്റിയും കിട്ടുന്നുണ്ട്. 35,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ സ്ക്രാപ്പേജ് ബോണസായി നൽകുന്നുണ്ടെന്നുളളത് കൊണ്ട് തന്നെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങാൻ ഒരു താൽപ്പര്യവും വരും. പരമാവധി 75000 രൂപ വരെ എക്സ്ചേഞ്ച് ബോണസായി കമ്പനി നൽകുന്നുണ്ട്.

Maruti Suzuki grand Vitara

ഗ്രാൻഡ് വിറ്റാര ഇപ്പോൾ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ടെന്നത് ക്രെറ്റയ്ക്ക് ക്ഷീണം നൽകുന്ന കാര്യമാണ്. അതോടൊപ്പെം തന്നെ മറ്റ് നിരവധി സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ കുത്തിനിറക്കാനും കമ്പനി തയാറിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 15, 2025, 17:30 [IST]
English summary
Maruti suzuki recalls 39506 grand vitara reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X