ജിഎസ്ടി ഇളവും നവരാത്രിയും! മാരുതിയുടെ റെക്കോർഡ് വിൽപ്പന കണ്ട് ബ്രാൻഡ് തന്നെ ഞെട്ടി
സെപ്റ്റംബർ 22-ന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു രാജ്യത്തെ വാഹനപ്രേമികളും അത് പോലെ തന്നെ പുതിയ വാഹനം വാങ്ങാൻ പദ്ധതി ഇട്ടിരുന്നവരെല്ലാം. കാരണം ലക്ഷങ്ങളുടെ കുറവല്ലേ ജിഎസ്ടി ഇളവിലൂടെ ലഭിക്കുന്നത്. അത് കൊണ്ട് പലരും വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ബ്രാൻഡുകളെ മാറ്റുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി ഇളവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം തന്നെ നവരാത്രിയുടെ ആദ്യം ദിനം എന്ന യാദൃശ്ചികതയും ഇന്നലെയുണ്ടായിരുന്നു. കാശ് വാരിയത് മറ്റാരുമല്ല മാരുതി സുസുക്കി തന്നെയാണ്. 80000 എൻക്വയറികളും അത് പോലെ തന്നെ 30000 ന് അടുത്ത് ഡെലിവറികളും നടത്താൻ ബ്രാൻഡിന് സാധിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 35 വർഷത്തിനിടയിൽ കാണാത്ത രീതീയിലുളള തിരക്കാണ് അനുഭവപ്പെട്ടതെന്നും ഇത്രയും അസാധാരണ തിരക്ക് ഉണ്ടാകാനുള്ള കാരണം ജിഎസ്ടിയും നവരാത്രിയുടെ ആദ്യ ദിനം വന്നത് കൊണ്ടാണ് എന്നാണ് മാരുതി സുസുക്കിയുടെ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മാരുതി സുസുക്കി സെലേറിയോ ആണ്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന ഈ മൈലേജ് കിംഗിന്റെ ബേസ് വേരിയന്റിന്റെ മുമ്പത്തെ വില 5.64 ലക്ഷം രൂപയായിരുന്നു. ഇനി മുതല്‍ സെലേറിയോ 4.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും. നേരത്തെ 7.37 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന സെലേറിയോയുടെ ടോപ് വേരിയന്റിന്റെ വില 6.72 ലക്ഷം രൂപയായി കുറഞ്ഞു.
ഇതുവരെ മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍ മോഡല്‍ ആള്‍ട്ടോ K10 ആയിരുന്നു. വളരെക്കാലമായി മാരുതി ഹാച്ച്ബാക്ക് കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. മുമ്പ് 4.23 ലക്ഷം രൂപയ്ക്ക് വിലയുണ്ടായിരുന്ന ഈ കാര്‍ ഇപ്പോള്‍ 3.69 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നു. ഇതിന്റെ ടോപ് വേരിയന്റിന് 6.20 ലക്ഷം രൂപയായിരുന്നു വില. ഇനി മുതല്‍ ഇത് 5.31 ലക്ഷം രൂപയ്ക്ക് വാങ്ങാം.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആയി മാരുതി സുസുക്കി എസ്-പ്രെസോ മാറിയിരിക്കുകയാണ്. നേരത്തെ, 4.26 ലക്ഷം രൂപയുണ്ടായിരുന്ന ഈ കാറിന്റെ പ്രാരംഭ വില ഇപ്പോള്‍ 3,49,900 രൂപയായി. മാരുതി എസ്-പ്രെസോയ്ക്ക് കമ്പനി 76,000 രൂപയാണ് വെട്ടിക്കുറച്ചത്. ഈ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന സിഎന്‍ജി വേരിയന്റിന്റെ വില 6.11 ലക്ഷം രൂപയില്‍ നിന്ന് 5.11 ലക്ഷം രൂപയായി കുറഞ്ഞു.
മാരുതി സുസുക്കിയുടെ പുതിയ അവതാരമാണ് വിക്ടോറിസ്. ആറ് എയര്‍ബാഗുകള്‍ അടക്കം വിപുലമായ സുരക്ഷാ ഫീച്ചറുകളുമായി വരുന്ന എസ്‌യുവി ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. വിക്‌ടോറിസിന്റെ ആദ്യ ബാച്ച് ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ 5 സീറ്റര്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും.
1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിക്ടോറിസിന് കരുത്ത് പകരുന്നത്. ഇത് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 101 bhp കരുത്തിൽ പരമാവധി 139 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിൽ 1.5 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ഏകദേശം 99 bhp പവറിൽ 120-130 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








