3.49 ലക്ഷത്തിന് പുത്തന്‍ മാരുതി കാര്‍! ജിഎസ്ടി കട്ടിന് ശേഷമുള്ള മുഴുവന്‍ കാറുകളുടെയും പുതിയ വിലകള്‍ ഇതാ...

രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് മാരുതി സുസുക്കി. വിവിധ സെഗ്‌മെന്റുകളിലായി ഒന്നര ഡസനിലേറെ വാഹനങ്ങള്‍ മാരുതി സുസുക്കി വില്‍പ്പനക്കെത്തിക്കുന്നു. ഇപ്പോള്‍ എുതിയ ജിഎസ്ടി ഘടനയുടെ ആനുകൂല്യങ്ങള്‍ കൈമാറുന്നതിനായി മാരുതി സുസുക്കി തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലുടനീളം എക്സ്-ഷോറൂം വിലകള്‍ പരിഷ്‌കരിച്ചു. മോഡലും വേരിയന്റും അനുസരിച്ച് ഇളവുകള്‍ വ്യത്യാസപ്പെടുമെന്ന് കമ്പനി പറയുന്നു. ജിഎസ്ടി 2.0 നടപ്പാക്കുന്നതോടെ മാരുതി സുസുക്കി കാറുകള്‍ക്ക് 1.30 ലക്ഷം രൂപ വരെയാണ് കുറയുന്നത്. രാജ്യവ്യാപകമായി അരീന, നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന മുഴുവന്‍ കാറുകളുടെയും വിലകള്‍ ചുവടെ വായിക്കാം.

മാരുതി സുസുക്കിയുടെ പുതുക്കിയ വിലനിര്‍ണയം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍, പ്രീമിയം ഹാച്ച്ബാക്കുകള്‍, കോംപാക്റ്റ് സെഡാനുകള്‍, എസ്യുവികള്‍, എംപിവികള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നു. ജിഎസ്ടി ആനുകൂല്യം മുഴുവനായി ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള തീരുമാനം ആദ്യമായി വാഹനം വാങ്ങുന്നവരെ മുതല്‍ ഫാമിലി കാര്‍ അപ്ഗ്രേഡര്‍മാര്‍ വരെയുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച നേട്ടം സമ്മാനിക്കുന്നു. ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയതോടെ ചില മോഡലുകളില്‍ അതത് സെഗ്മെന്റുകളില്‍ കൂടുതല്‍ മത്സരക്ഷമതയുള്ളതായി മാറി.

maruti suzuki swift delivery

തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് 1.29 ലക്ഷം രൂപ വരെ വിലക്കുറവുണ്ട്. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് ഈ വിലക്കുറവ് നിര്‍ണായകമാകും. ആള്‍ട്ടോ K10, എസ്-പ്രെസോ, സെലെറിയോ പോലുള്ള ചെറിയ ഹാച്ച്ബാക്കുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ആള്‍ട്ടോയേക്കാള്‍ (3,69,900 രൂപ) കുറഞ്ഞ വിലയാണ് എസ്‌പ്രെസോയ്ക്ക് (3,49,900 രൂപ).

എസ്‌യുവി ശ്രേണിയില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1.12 ലക്ഷം രൂപയുടെ വന്‍ കുറവോടെ ഫ്രോങ്ക്സിന്റെ വില ഇപ്പോള്‍ 6.84 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. 1.12 ലക്ഷം രൂപ തന്നെ കുറഞ്ഞതോടെ ബ്രെസയുടെ പുതിയ പ്രാരംഭ വില 8.25 ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഗ്രാന്‍ഡ് വിറ്റാര (1.07 ലക്ഷം രൂപ), ജിംനി (51900 രൂപ) എന്നിവയ്ക്കും ഗണ്യമായ വിലക്കുറവ് ലഭിക്കുന്നു. ഇത് അവയുടെ സെഗ്മെന്റുകളില്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കുന്നു.

മോഡൽ വിലക്കുറവ് പ്രാരംഭ വില
S-Presso Up to 129,600 ₹349,900
Alto K10 Up to 107,600 ₹369,900
Celerio Up to 94,100 ₹469,900
Wagon-R Up to 79,600 ₹498,900
Ignis Up to 71,300 ₹535,100
Swift Up to 84,600 ₹578,900
Baleno Up to 86,100 ₹598,900
Tour S Up to 67,200 ₹623,800
Dzire Up to 87,700 ₹625,600
Fronx Up to 112,600 ₹684,900
Brezza Up to 112,700 ₹825,900
Grand Vitara Up to 107,000 ₹1,076,500
Jimny Up to 51,900 ₹1,231,500
Ertiga Up to 46,400 ₹880,000
XL6 Up to 52,000 ₹1,152,300
Invicto Up to 61,700 ₹2,497,400
Eeco Up to 68,000 ₹518,100
Super Carry Up to 52,100 ₹506,100

വലിയ കുടുംബങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ എര്‍ട്ടിഗ, XL6, ഇന്‍വിക്ടോ തുടങ്ങിയ എംപിവികളും ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായി മാറിയിരിക്കുന്നു. സ്വകാര്യ, വാണിജ്യ ഇടങ്ങളില്‍ ജനപ്രിയ ചോയ്‌സായ ഈക്കോയുടെ വില ഇപ്പോള്‍ 5.18 ലക്ഷം രൂപയായി കുറഞ്ഞു. വാനിന് 68,000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. കോംപാക്റ്റ് ഹാച്ച്ബാക്ക്, സെഡാന്‍ വിഭാഗത്തില്‍, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ഇഗ്‌നിസ് തുടങ്ങിയ മോഡലുകള്‍ക്കെല്ലാം വിലക്കുറവ് ലഭിച്ചു.

71,000 രൂപ മുതല്‍ ഏകദേശം 87,000 രൂപ വരെയാണ് ഈ മോഡലുകള്‍ വാങ്ങുമ്പോള്‍ ലാഭിക്കാനാകു. വിലക്കുറവ് തങ്ങളുടെ എതിരാളികളേക്കാള്‍ മൂല്യമുള്ളതാക്കി ഈ മോഡലുകളെ മാറ്റുന്നു. സ്വിഫ്റ്റിനും ഡിസയറിനും കഴിഞ്ഞ വര്‍ഷമാണ് തലമുറ മാറ്റം ലഭിച്ചത്. മാരുതി സുസുക്കിയുടെ അരീന, നെക്‌സ ബ്രാന്‍ഡുകളിലുള്ള വിശാലമായ ഡീലര്‍ഷിപ്പ് ശൃംഖലയിലുടനീളം സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി അനുസരിച്ചുള്ള വിലകള്‍ ബാധകമാകും.

maruti nexa showroom

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട മോഡലുകളുടെ പുതുക്കിയ വിലകള്‍ അറിയാന്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കുകയോ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്യാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഉത്സവ സീസണിലാണ് സര്‍ക്കാറിന്റെ നികുതി പരിഷ്‌കാരം വന്നിരിക്കുന്നു. ജിഎസ്ടി പ്രൈസ് കട്ടിനൊപ്പം കമ്പനികള്‍ ഉത്സവകാല ഓഫറുകള്‍ കൂടി മുന്നോട്ട് വെക്കുന്നതിനാല്‍ വരും മാസങ്ങളില്‍ വില്‍പ്പന ത്വരിതപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 18, 2025, 18:26 [IST]
English summary
Maruti suzuki reduced car prices across arena nexa portfolios following gst 2 0 check full list her
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X