മാസം കൊട്ടക്കണക്കിന് കാറുകള്‍ വിറ്റിട്ടും മാരുതിക്ക് ആശങ്കയായി കണക്കുകള്‍; വിദേശികളെ നമ്പാന്‍ പറ്റില്ലെല്ലോ

ജൂലൈ മാസം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരുടെ കാര്യത്തില്‍ പതിവ് പോലെ തര്‍ക്കമൊന്നുമില്ല. എന്നിരുന്നാലും കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര വിപണിയിലെ വില്‍പ്പന ഇടിവ് കമ്പനി ഗൗരവത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. 2025 ജൂണില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മൊത്തം 1,67,993 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,79,228 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതിലൂടെ കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വില്‍പ്പന കുറഞ്ഞെങ്കിലും കയറ്റുമതിയിലുണ്ടായ വര്‍ധനവ് ഈ നഷ്ടം ഒരു പരിധി വരെ നികത്തി.

പാസഞ്ചര്‍ വാഹനങ്ങള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (എല്‍സിവി), മറ്റ് ബ്രാന്‍ഡുകള്‍ക്ക് വിതരണം ചെയ്തത് എന്നിവയുള്‍പ്പെടെ ആഭ്യന്തര വില്‍പ്പനയില്‍ 1,30,151 യൂണിറ്റാണ് മാരുതി സുസുക്കി കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 1,48,195 യൂണിറ്റായിരുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വിപണിയിലെ വില്‍പ്പന 13 ശതമാനം കുറഞ്ഞ് 1,18,906 യൂണിറ്റായി.

maruti dzire

വില്‍പ്പന കണക്കുകളിലേക്ക് വിശദമായി കടക്കുമ്പോള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള ട്രെന്‍ഡ് ആവര്‍ത്തിച്ച് കോംപാക്ട്, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലുകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി. ആള്‍ട്ടോ, എസ്-പ്രെസോ, സ്വിഫ്റ്റ്, ബലേനോ, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന മിനി, കോംപാക്ട് സെഗ്മെന്റുകളില്‍ നിന്നുള്ള മൊത്തം വില്‍പ്പന 73,444 യൂണിറ്റില്‍ നിന്ന് 60,591 യൂണിറ്റായി കുറഞ്ഞു. ഇത് ഏകദേശം 18 ശതമാനം ഇടിവാണ് കാണിക്കുന്നത്.

യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസങ്ങളില്‍ തരക്കേടില്ലായിരുന്നുവെങ്കിലും ജൂണില്‍ അവയ്ക്കും രക്ഷയുണ്ടായില്ല. ബ്രെസ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ജിംനി തുടങ്ങിയ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 52,373 യൂണിറ്റില്‍ നിന്ന് 47,947 യൂണിറ്റായി കുറഞ്ഞു. അതേസമയം, ഇക്കോ വാന്‍ 9,340 യൂണിറ്റ് വിറ്റഴിച്ചു. 2024 ജൂണിലെ 572 യൂണിറ്റില്‍ നിന്ന് വില്‍പ്പന 1,028 യൂണിറ്റിലെത്തിച്ച് സിയാസ് മിഡ്‌സൈസ് വളര്‍ച്ച നേടി.

maruti alto k10

ചെറിയ കാറുകളുടെ വിഭാഗത്തിലുണ്ടായ കുറവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കുറയാന്‍ പ്രധാന കാരണമെന്ന് കമ്പനി പറയുന്നു. പണ്ട് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന ജിഡിപി വളര്‍ച്ചയുടെ 1.5 ഇരട്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 6.5 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടായിട്ടും കാര്‍ വിപണിയില്‍ വലിയ മുന്നേറ്റം കാണുന്നില്ല. ഇതിന് കാരണം ഒരു കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന ചെറിയ കാറുകള്‍ക്ക് ആവശ്യക്കാരില്ലാതായി എന്നതാണ്.

ഇതിനുള്ള ഒരു പ്രധാന കാരണം വിലയാണ്. 2019 മുതല്‍ വാഹനങ്ങളുടെ വില 70 ശതമാനത്തിലധികം വര്‍ധിച്ചു. ഇതിന് പ്രധാന കാരണം കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളുമാണ്. ഇത് ചെറിയ കാറുകളുടെ വില്‍പ്പന 70 ശതമാനത്തിലധികം കുറയാന്‍ കാരണമായതായി മാരുതി സുസുക്കിയുടെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതി പറഞ്ഞു. ആഭ്യന്തര വില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും മാരുതി സുസുക്കിക്ക് ഏറ്റവും കൂടുതല്‍ പ്രതിമാസ കയറ്റുമതി രേഖപ്പെടുത്താനായി.

maruti suzuki jimny 5-door

ജൂണ്‍ 2025-ല്‍ 37,842 യൂണിറ്റാണ് കമ്പനി കപ്പല്‍ കയറ്റിവിട്ടത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 31,033 യൂണിറ്റായിരുന്നു കയറ്റി അയച്ചത്. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന തന്ത്രത്തില്‍ അന്താരാഷ്ട്ര വിപണികളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. മറ്റ് ഒഇഎമ്മുകളിലേക്കുള്ള വില്‍പ്പനയും 8,812 യൂണിറ്റായി ഉയര്‍ന്നു.

2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 5,27,861 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ വില്‍പ്പന 5,21,868 യൂണിറ്റായിരുന്നു. ചെറുകാറുകളുടെ വില്‍പ്പന ഇടിവ്് കയറ്റുമതിയിലെ വര്‍ധനവ് കൊണ്ട് മറികടക്കാനായി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി കമ്പനി എന്താണ് കണ്ടുവെച്ചിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാം.

More from DriveSpark

Article Published On: Tuesday, July 1, 2025, 19:16 [IST]
English summary
Maruti suzuki registered 167993 units sales in 2025 june 6 per cent yoy decline
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X