കാത്തിരിപ്പിന് വിരാമം, മാരുതി എസ്‌യുവികളുടെ പുതിയ വിലകള്‍ അറിയാം; വെട്ടിക്കുറച്ചത് 1.11 ലക്ഷം വരെ

കേന്ദ്ര സര്‍ക്കാര്‍ പാസഞ്ചര്‍ കാറുകളുടെ ചരക്കുസേവന നികുതി വെട്ടിക്കുറച്ചതിന് പിന്നാലെ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. നിരവധി ആഭ്യന്തര, വിദേശ ബ്രാന്‍ഡുകള്‍ സെപ്റ്റംബര്‍ 22-ന് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി വിലക്കുറവ് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യക്കാര്‍ മൊത്തം കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര കണ്ട് വില കുറയും എന്നറിയാനാണ്. സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ പുതുക്കിയ എക്‌സ്‌ഷോറൂം വില പുറത്തുവിട്ടു. ഓട്ടോകാര്‍ ആണ് മാരുതി കാറുകളുടെ പുതുക്കിയ വില പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ ഉള്‍ക്കൊള്ളുന്ന മോഡല്‍ നിര മാരുതിയുടേത് ആയതിനാല്‍ ഈ ലേഖനത്തില്‍ അവരുടെ എസ്‌യുവികളുടെ വില വിവരങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് 30,000 രൂപ മുതല്‍ 1.1 ലക്ഷം രൂപ വരെയാണ് കുറയുന്നത്. പുതിയ വിലകള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. മാരുതിയുടെ ജനപ്രിയ എസ്‌യുവികളുടെ പുതിയ വിലകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

maruti fronx

മാരുതി ഫ്രോങ്ക്‌സ്: ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവിക്ക് 1.11 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. മാരുതി എസ്‌യുവി നിരയില്‍ ഏറ്റവും വലിയ നേട്ടമുണ്ടായിരിക്കുന്നത് ഫ്രോങ്ക്‌സിനാണ്. ഫ്രോങ്ക്‌സിന്റെ ഉയര്‍ന്ന നിലവാരമുള്ള ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.11 ലക്ഷം രൂപ വരെ കുറച്ചു.

എന്‍ട്രി ലെവല്‍ ട്രിമ്മുകളായ 1.2 സിഗ്മ, ഡെല്‍റ്റ പോലുള്ളവ വാങ്ങുന്നവര്‍ക്ക് 65,000 മുതല്‍ 73,000 രൂപ വരെ ലാഭിക്കാം. അതേസമയം 1.0 ടര്‍ബോ MHEV സീറ്റ AT വേരിയന്റ് ഇപ്പോള്‍ 11 ലക്ഷത്തിന് വാങ്ങാം. ഇതിന്റെ വില 1.03 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്.

maruti brezza

മാരുതി ബ്രെസ: സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് 30000 മുതല്‍ 48,000 രൂപ വരെയാണ് കുറഞ്ഞത്. ബേസ് LXI 1.5L MT വേരിയന്റിന്റെ വില 30000 രൂപ കുറഞ്ഞ് ഇപ്പോള്‍ 8.39 ലക്ഷം രൂപയായി. ഏറ്റവും ഉയര്‍ന്ന വിലക്കുറവ് ലഭിച്ചത് SH ZXI+ AT വേരിയന്റിനാണ്. 48,000 രൂപ കുറഞ്ഞതോടെ ഇതിന്റെ വില 13.5 ലക്ഷം രൂപയായി.

മാരുതി ജിംനി: ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്ക് 44000 മുതല്‍ 52000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 44000 രൂപ കുറഞ്ഞതോടെ ബേസ് സീറ്റ MT വേരിയന്റിന്റെ വില 12.32 ലക്ഷം രൂപയായി. ടോപ്പ്-സ്‌പെക്ക് ആല്‍ഫ AT വേരിയന്റ് വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ 52000 രൂപ കുറച്ച് കൊടുത്താല്‍ മതി. 5 ഡോര്‍ എസ്‌യുവിയുടെ ടോപ് സ്‌പെക് വേരിയന്റിന്റെ പുതിയ വില 14.29 ലക്ഷം രൂപയാണ്.

മാരുതി ഗ്രാന്‍ഡ് വിറ്റാര: കോംപാക്ട് എസ്‌യുവിയുടെ മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ്, സിഎന്‍ജി വേരിയന്റുകള്‍ക്കെല്ലാം ജിഎസ്ടി പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭിച്ചു. വേരിയന്റുകള്‍ക്ക് അനുസരിച്ച് 36000 മുതല്‍ 68000 രൂപ വരെയാണ് എസ്‌യുവിക്ക് കുറഞ്ഞിരിക്കുന്നത്. ആല്‍ഫ+ (O) AT ഓള്‍ഗ്രിപ്പ് വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ്.

68000 രൂപ കുറഞ്ഞതോടെ ഈ വേരിയന്റ് ഇനിമുതല്‍ 18.96 ലക്ഷം രൂപയ്ക്ക് വാങ്ങാം. ഏകദേശം 39,000 മുതല്‍ 43,000 രൂപ വരെയാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ മുഖമുദ്രയായ സ്‌ട്രോംഗ് ഹൈബ്രിഡി ഇസിവിടി പതിപ്പുകള്‍ക്ക് കുറച്ചിരിക്കുന്നത്. വില കുറഞ്ഞതോടെ അത്യന്തം മത്സരം നിറഞ്ഞ സ്വന്തം സെഗ്‌മെന്റില്‍ ശക്തമായി തിരിച്ചുവരാന്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ആത്മവിശ്വാസമേകും.

maruti invicto

മാരുതി ഇന്‍വിക്‌റ്റോ: ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി റീബാഡ്ജ് പതിപ്പായ ഇന്‍വിക്‌റ്റോക്ക് 54,000 രൂപ മുതല്‍ 61,000 രൂപ വരെയാണ് കുറഞ്ഞത്. അതേസമയം ആല്‍ഫ+ 7-സീറ്റര്‍ വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില കുറയുന്നത്. 61,000 രൂപ കുറഞ്ഞതോടെ ഈ വേരിയന്റ് ഇനി 28.61 ലക്ഷം രൂപക്ക് വാങ്ങാം. സീറ്റ+ 7-സീറ്റര്‍, 8-സീറ്റര്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 54,000 രൂപയുടെ കുറവ് ലഭിക്കുന്നു.

സമീപകാലത്ത് ചെറുകാറുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ മാരുതിയെ നിവര്‍ന്ന് നില്‍ക്കാന്‍ സഹായിച്ചത് എസ്‌യുവികള്‍ ആയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാന്‍ പറ്റുന്ന വില നിലവാരത്തില്‍ എത്തിയതിനാല്‍ മുകളില്‍ പറഞ്ഞ പല മോഡലുകളുടെയും വില്‍പ്പന ഈ ഉത്സവകാലത്ത് കുതിച്ചുയരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിച്ച ഫ്രോങ്ക്‌സ് തേടി കൂടുതല്‍ ആളുകള്‍ എത്തിയേക്കും. വിലയില്‍ വന്ന മാറ്റം പൊതുവേ വില്‍പ്പന മന്ദഗതിയിലായ ജിംനി, ഇന്‍വിക്‌റ്റോ എന്നീ മോഡലുകള്‍ക്ക് ഉത്തേജനമാകുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, September 13, 2025, 20:20 [IST]
English summary
Maruti suzuki revealed revised prices of suvs after gst reform fronx brezza jimny grand vitara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X