33 കിലോമീറ്റർ മൈലേജുണ്ടായിട്ടും വാങ്ങാൻ ആളില്ലാത്ത കുഞ്ഞൻ; S-PRESSO നവംബറിൽ വാങ്ങിയത് ഇത്ര പേർ

ഒരു എൻട്രി ലെവൽ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ ഓപ്ഷൻ എന്നും മാരുതി സുസുക്കി തന്നെയാണ് എന്നതിൽ ഒരു മാറ്റവുമില്ല. എന്നാൽ ഇപ്പോൾ ബ്രാൻഡിൻ്റെ കുഞ്ഞൻ മോഡലുകളോട് ആളുകൾക്ക് താൽപ്പര്യം കുറഞ്ഞ് വരികയാണോ എന്നൊരു ചെറിയ സംശയമുണ്ട് കേട്ടോ. കാര്യം മറ്റൊന്നുമല്ല നവംബർ മാസത്തിലെ മാരുതി സുസുക്കി എസ്-പ്രെസോയുടെ വിൽപ്പന കണക്കുകൾ കാണുമ്പോൾ അങ്ങനെ തോന്നിപോകും. ഒരു തികഞ്ഞ സിറ്റി കാറാണ് മാരുതിയുടെ ഈ കുഞ്ഞൻ. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എളുപ്പമാണ്.

പക്ഷേ എന്നിട്ടും നവംബർ മാസത്തിൽ വെറും 1747 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്.ഒക്ടോബർ മാസത്തിൽ എന്നാൽ 2800 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു. ജിഎസ്‌ടി കുറച്ചതുകൊണ്ട് എസ്‌യുവി ലുക്കുള്ള ഹാച്ച്ബാക്കിന്റെ വിലയും കുറച്ചിരുന്നു. എന്നിട്ടും വിൽ്പനയിൽ ഒരു കുതിച്ചു ചാട്ടം പ്രകടമാക്കാൻ എസ്-പ്രെസോയ്ക്ക് സാധിക്കാതെ വന്നോ എന്നതാണ് സംശയം.

Maruti Suzuki s-presso

നിലവിൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മാരുതി സുസുക്കി കാറാണ് എസ്-പ്രെസോ. നിലവിൽ 3.49 ലക്ഷം രൂപ മുതൽ 5.24 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന വാഹനം സിഎൻജി വേരിയൻ്റിലും ലഭിക്കുന്നുണ്ട്. പെട്രോൾ അല്ലെങ്കിൽ സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എസ്-പ്രെസോ വിറ്റഴിക്കുന്നത്. 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ ഹൃദയം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp കരുത്തിൽ പരമാവധി 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിൻ കിടിലൻ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

Maruti Suzuki s-presso

മാനുവൽ പെട്രോൾ വേരിയന്റിന് 24.76 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 25.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി മൈലേജ് കൊതിയൻമാർക്കായി സിഎൻജിയിലും വണ്ടി വാങ്ങാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും മാരുതി എസ്-പ്രെസോ സിറ്റിയിലൊന്നും മോശമാക്കില്ല.

5,300 ആർപിഎമ്മിൽ 56.69 bhp കരുത്തും 3,400 ആർപിഎമ്മില്‍ പരമാവധി 82.1 Nm ടോർക്കും വരെയാണ് സിഎൻജിയിൽ വാഹനം നൽകുക. മാനുവൽ സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 32.73 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. അത് കൊണ്ട് പവർ അൽപ്പം കുറഞ്ഞാലും പോക്കറ്റ് കീറാതിരിക്കുമല്ലോ എന്നൊരു ആശ്വാസമുണ്ട് കേട്ടോ.

Maruti Suzuki s-presso

7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, USB, AUX ഇൻപുട്ട്, എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് തുടങ്ങീ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം മാരുതിയുടെ എൻട്രി ലെവൽ വാഹനത്തിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 12, 2025, 16:16 [IST]
English summary
Maruti suzuki s presso november 2025 sales all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X