32 കി.മീ മൈലേജുള്ള ഈ മാരുതി കാര്‍ വാങ്ങിയത് വെറും 8 പേര്‍! വിലയാണെങ്കില്‍ 5 ലക്ഷം രൂപയില്‍ താഴെ

ഇന്ത്യക്കാര്‍ക്കിടയില്‍ മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കുകള്‍ക്ക് എപ്പോഴും വലിയ ഡിമാന്‍ഡ് ആണ്. ഇടക്കാലത്ത് ചെറിയ ഇടിവ് നേരിട്ടെങ്കിലും ഇപ്പോള്‍ പതിയെ കരകയറി വരുന്നുണ്ട്. മാരുതിയുടെ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകള്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. 2024 ഡിസംബറില്‍ മാരുതി വാഗണ്‍ ആര്‍ പോലുള്ള ഹാച്ച്ബാക്കുകള്‍ 17,000 യൂണിറ്റിലധികമാണ് വില്‍പ്പന നേടിയത്. സ്വിഫ്റ്റ് ആണെങ്കില്‍ 10000-ത്തിലേറെ പുതിയ ഉപഭോക്താക്കളെ കണ്ടെത്തി. മാരുതി സുസുക്കിയുടെ മൊത്തം കാര്‍ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒന്നര ഡസനിലേറെ വരുന്ന മോഡലുകളില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന നേടിയ മോഡലാണ് എസ്‌പ്രെസോ. ഈ കാറിന്റെ വില്‍പ്പന കണക്കുകള്‍ വിശദമായി പരിശോധിക്കാം.

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നായിരുന്നു മാരുതി സുസുക്കി എസ്-പ്രെസോ. ഈ കാര്‍ നിലവില്‍ വെറും 4.26 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വിലയും വെറും 6.11 ലക്ഷം രൂപയാണ്. ഇതെല്ലാം എക്‌സ്-ഷോറൂം വിലകളാണ്. വളരെ താങ്ങാനാവുന്നതാണെങ്കിലും ഈ കാറിന്റെ വില്‍പ്പന അനുദിനം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

maruti s-presso side design

2024 ഡിസംബറില്‍ വെറും 8 പേര്‍ മാത്രമാണ് മാരുതി എസ്-പ്രെസോ വാങ്ങിയത്. അതെ നിങ്ങള്‍ വായിച്ചത് ശരി തന്നെയാണ് കഴിഞ്ഞ മാസം മാരുതി സുസുക്കി വെറും 8 എസ്-പ്രെസോ കാറുകള്‍ മാത്രമാണ് വിറ്റത്. 2023 ഡിസംബറില്‍ മാരുതി സുസുക്കി എസ്-പ്രെസോയുടെ വില്‍പ്പന 60 യൂണിറ്റായിരുന്നു. എന്നാല്‍ 2024 ഡിസംബറില്‍ ഇത് വെറും 8 ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാരുതി സുസുക്കി എസ്-പ്രെസോ വില്‍പ്പനയില്‍ 87 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

മാരുതി സുസുക്കി എസ്-പ്രെസോയെ കുറിച്ച് പറയുമ്പോള്‍ ഇത് എസ്‌യുവി ശൈലിയില്‍ പണിത ഒരു ഹാച്ച്ബാക്ക് കാര്‍ ആണെന്ന് പറയാം. വളരെ കുറഞ്ഞ വിലയില്‍ വിപണനം ചെയ്യുന്ന ഈ കാര്‍ നല്ല മൈലേജും വാഗ്ദാനം ചെയ്യുന്നു. പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, മാരുതി സുസുക്കി എസ്-പ്രെസോക്ക് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്. പരമാവധി 68 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് ഈ മോട്ടോര്‍.

maruti s-presso front profile

ഉപഭോക്താക്കള്‍ക്ക് സിഎന്‍ജി ഓപ്ഷനിലും ഈ കാര്‍ വാങ്ങാം. മാരുതി സുസുക്കി എസ്-പ്രെസോയുടെ സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 32.73 കിലോമീറ്ററാണ് ക്ലെിയിംഡ് മൈലേജ് പറയുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ലഭിക്കുന്നു.

സ്പീഡ് അലര്‍ട്ട് സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്. എങ്കിലും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ഈ കാര്‍ വന്‍ പരാജയമാണ്. കുട്ടികളുടെ സുരക്ഷയില്‍ 0 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ഈ കാറിന് ലഭിച്ചത്. ഇന്നത്തെ കാലത്ത് ആളുകള്‍ കാറുകള്‍ വാങ്ങുമ്പോള്‍ സുരക്ഷക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇതേ വിലയില്‍ തന്നെ മികച്ച സുരക്ഷയുള്ള കാറുകള്‍ എതിരാളികള്‍ വാഗ്ദാനം ചെയ്യുന്നതും എസ്‌പ്രെസോക്ക് തിരിച്ചടിയാകുന്നു.

maruti s-presso interior

വിശാലമായ ഇന്റീരിയര്‍ ഒരു പ്രത്യേകതയാണെങ്കിലും മാരുതി സുസുക്കി എസ്-പ്രെസോയുടെ ഡിസൈന്‍ ഇഷ്ടമല്ലാത്ത ഒത്തിരി പേരുണ്ട്. വില്‍പ്പന ഓരോ മാസവും കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ മാരുതി ഈ കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമോ അതോ വല്ല അപ്‌ഡേറ്റും സമ്മാനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എസ്‌യുവികള്‍ ട്രെന്‍ഡിംഗായ ഇക്കാലത്ത് പ്രധാനമായും മാരുതി ബെസ്റ്റ് സെല്ലര്‍ കാറുകളാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. ഏതായാലും മാരുതി സുസുക്കി എസ്-പ്രെസോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 23, 2025, 10:21 [IST]
English summary
Maruti suzuki s presso registered only 8 unit sales in december 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X