34 കി.മീ മൈലേജുള്ള കാര്‍ 5.64 ലക്ഷത്തിന് കിട്ടിയാല്‍ പിന്നെ... 10 മാസം കൊണ്ട് വാങ്ങിയത് 1.60 ലക്ഷമാളുകള്‍

ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്ന ചില കാറുകള്‍ ഉണ്ട്. അതില്‍ കൂടുതലും മാരുതി സുസുക്കിയുടെ കാറുകള്‍ ആയിരിക്കും. ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും വരുന്നത് സാധാരണക്കാരായതിനാല്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ബജറ്റ് വിലയുള്ള കാറുകളിലേക്കാകും ആദ്യം കണ്ണുകള്‍ പോകുക. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാര്‍ ആയി നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് മാരുതി വാഗണ്‍ആര്‍. ഈ ടോള്‍ബോയ് ഹാച്ച്ബാക്ക് നിരവധി തവണ തലമുറ മാറ്റത്തിന് വിധേയമായെങ്കിലും ഇന്നും ചൂടപ്പം പേലെയാണ് വിറ്റുപോകുന്നത്. 2025 ജനുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആണ് ഇതെന്ന് അറിയുമ്പോള്‍ മനസ്സിലാക്കാം ഇതിന്റെ റേഞ്ച്.

2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ മാരുതി വാഗണ്‍ആറിന് 1,60,000-ത്തിലധികം പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ ആഭ്യന്തര വിപണിയില്‍ ആകെ 1,61,397 പേര്‍ വാഗണ്‍ആര്‍ വാങ്ങി. ഈ കാലയളവില്‍, മാരുതി വാഗണ്‍ആര്‍ നിരവധി തവണ രാജ്യത്തെ നമ്പര്‍ 1 കാര്‍ എന്ന പദവി അലങ്കരിച്ചു. മാരുതി സുസുക്കി വാഗണ്‍ആറിനെ ജനപ്രിയമാക്കുന്ന സവിശേഷതകളും അതിന്റെ പവര്‍ട്രെയിന്‍, വില, മൈലേജ് എന്നിവ വിശദമായി വായിക്കാം.

maruti wagon r interior

ഈ സമ്പത്തിക വര്‍ഷം ഇതുവരെ വാഗണ്‍ആറിന്റെ പ്രതിമാസ വില്‍പ്പന ഇതുവരെ 13000 യൂണിറ്റിന് താഴെ പോയിട്ടില്ല. 13339 യൂണിറ്റുകള്‍ വിറ്റ 2024 സെപ്റ്റംബറിലായിരുന്നു ഏറ്റവും കുറഞ്ഞ വില്‍പ്പന. ഏറ്റവും കൂടുതല്‍ വില്‍പ്പന കഴിഞ്ഞ മാസമായിരുന്നു. 2025 ജനുവരിയില്‍ വാഗണ്‍ആറിന്റെ 24,078 യൂണിറ്റുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. ഇതുവഴി ജനപ്രിയ എസ്‌യുവികളെയും എംപിവികളെയും മറികടന്ന് വീണ്ടും ഒന്നാമതെത്താന്‍ വാഗണ്‍ആറിന് സാധിച്ചു.

മാരുതി വാഗണ്‍ആറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 5.64 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 7.47 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഈ കാര്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആദ്യത്തെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

maruti wagon r

രണ്ടാമത്തെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 90 bhpപവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. അല്‍പ്പം പവര്‍ കുറഞ്ഞ സിഎന്‍ജി പതിപ്പും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വില മാത്രമല്ല ഇന്ധനക്ഷമത കൂടിയാണ് ഈ കാറിലേക്ക് ഇന്ത്യക്കാരെ അടുപ്പിക്കുന്ന ഒരു ഘടകം. മാരുതി സുസുക്കി വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്റ് 23.56 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.43 കിലോമീറ്റര്‍ മൈലേജ് ആണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലേക്ക് വന്നാല്‍ ഇത് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. ഇതേ എഞ്ചിന്‍ തന്നെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ കൂടെ ലിറ്ററിന് 25.19 കിലോമീറ്റര്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

maruti wagonr rear design

1.0 ലിറ്റര്‍ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 34.05 ഇന്ധനക്ഷമത ലഭിക്കുമെന്നാണ് അവകാശവാദം. കുഞ്ഞന്‍ കാര്‍ ആണെങ്കിലും ഇടത്തരക്കാര്‍ക്ക് വേണ്ട ഫീച്ചറുകള്‍ എല്ലാം ഇതില്‍ വരുന്നുണ്ട്. കാറില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകള്‍, 14 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയുണ്ട്. ഇതിനുപുറമെ സുരക്ഷയ്ക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളും നല്‍കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, February 22, 2025, 10:00 [IST]
English summary
Maruti suzuki sold over 1 60 lakh units of wagon r in first 10 months of fy2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X