മാരുതിയുടെ പുതിയ ഫാമിലി എംപിവി അണിയറയില്‍! 22KM മൈലേജുള്ള ഹൈബ്രിഡ് കാറിനായി കാത്തിരിക്കണം

സമീപ വര്‍ഷങ്ങളിലായി രാജ്യത്ത് ഫാമിലി കാറുകള്‍ക്ക് പ്രത്യേകിച്ച് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) പചാരം വര്‍ധിച്ചിരിക്കുകയാണ്. എന്‍ട്രി ലെവല്‍, പ്രീമിയം, ലക്ഷ്വറി എംപിവികളിലെല്ലാം ഈ മുന്നേറ്റം ദൃശ്യമാണ്. എര്‍ട്ടിഗ, XL6 മോഡലുകളിലൂടെ എന്‍ട്രി ലെവല്‍, പ്രീമിയം എംപിവി വിപണിയില്‍ മാരുതി സുസുക്കി ശക്തമായ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷങ്ങളിലായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എംപിവിയാണ് എര്‍ട്ടിഗ. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷവും അതില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സ്ഥിരമായി ഇന്ത്യയിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ ഇടംപിടിക്കുന്ന എര്‍ട്ടിഗ ചില സമയങ്ങളില്‍ ബെസ്റ്റ് സെല്ലറാകാറുമുണ്ട്.

എംപിവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കിയെന്ന് ഒരു അണിയ സംസാരമുണ്ട്. നിലവില്‍ സബ് 4 മീറ്റര്‍ എംപിവി വിഭാഗത്തില്‍ മാരുതിക്ക് മോഡലുകളില്ല. ഈ സാഹചര്യത്തില്‍ ജപ്പാന്‍, ഹോങ്കോങ് പോലുള്ള ആഗോള വിപണികളില്‍ നിലവില്‍ ലഭ്യമായ സുസുക്കി സോളിയോ എംപിവിയെ അടിസ്ഥാനമാക്കി പുതിയ സബ് 4 മീറ്റര്‍ എംപിവി നിര്‍മിക്കാനാണ് മാരുതി സുസുക്കിയുടെ പ്ലാന്‍.

suzuki solio side

YVF എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്ന മോഡല്‍ 2029-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിപണിക്കായി സോളിയോ അടിസ്ഥാനമാക്കി ഒരു എംപിവി കൊണ്ടുവരാനായി മുമ്പും പലവട്ടം മാരുതി ചിന്തിച്ചിട്ടുണ്ട്. 2019-ല്‍ ബെംഗളൂരുവിലെ ഫ്യൂച്ചര്‍ മൊബിലിറ്റി ഷോയില്‍ സോളിയോ ഹൈബ്രിഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

2018-19 കാലത്ത് ഈ വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. ആ പദ്ധതി പക്ഷേ, അന്ന് മാറ്റിവെക്കുകയായിരുന്നു. വരും വര്‍ഷങ്ങളില്‍ എംപിവി വിഭാഗം ശക്തമായ വളര്‍ച്ച നേടുമെന്ന പ്രതീക്ഷയുള്ളതിനാല്‍ ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് സോലിയോ അധിഷ്ഠിത എംപിവി ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണ്. 'YVF' ഒരു പ്രീമിയം കോംപാക്റ്റ് എംപിവിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

suzuki solio bandit

ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് ഒരുക്കുന്ന മോഡലിന്റെ കൃത്യമായ വലിപ്പത്തെ കുറിച്ച് ഇപ്പോള്‍ സൂചനകള്‍ ഒന്നും തന്നെയില്ല. നിലവില്‍ റെനോ ട്രൈബര്‍ മാത്രമാണ് ഇന്ത്യയിലെ സബ് 4 മീറ്റര്‍ എംപിവി വിഭാഗത്തില്‍ വില്‍പ്പനക്കെത്തുന്ന ഏക മോഡല്‍.ട്രൈബറിന് 3,985 mm നീളവും 1,734 mm വീതിയും 1,643 mm ഉയരവും 2,636 mm വീല്‍ബേസുമുണ്ട്.

ഗ്ലോബല്‍ സ്പെക്ക് സുസുക്കി സോലിയോക്ക് 3,810 mm നീളവും 1,645 mm വീതിയും 1,745 mm ഉയരവും 2,480 mm വീല്‍ബേസുമുണ്ട്. ട്രൈബറിനെ ഒറ്റയ്ക്ക് ഭരിക്കാന്‍ വിടാതെ അധികം വൈകാതെ തന്നെ ഒര പുതിയ മോഡല്‍ ഈ വിഭാഗത്തില്‍ അരങ്ങേറും. ട്രൈബറിന് സമാനമായി CMF-A+ പ്ലാറ്റ്ഫോമില്‍ വരുന്ന നിസാന്‍ ഗ്രാവൈറ്റാണ് അത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാമകരണം നടത്തിയ പുത്തന്‍ എംപിവി പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിക്കും.

suzuki solio interior

ട്രൈബറും ഗ്രാവിറ്റെയും 7 സീറ്റര്‍ എംപിവികളാണെങ്കിലും വരാനിരിക്കുന്ന മാരുതി എംപിവി ഒരു 5 സീറ്ററായിരിക്കുമെന്നാണ് സൂചന. എല്ലാ യാത്രക്കാര്‍ക്കും വിശാലമായ സീറ്റിങ് സൗകര്യം ഉറപ്പാക്കുന്ന ഈ 5-സീറ്റര്‍ ഫോര്‍മാറ്റ് യൂറോപ്പ് പോലുള്ള ആഗോള വിപണികള്‍ക്കും അനുയോജ്യമാകും. ഇലക്ട്രോണിക്കലി നിയന്ത്രിക്കാവുന്ന സ്ലൈഡിങ് റിയര്‍ ഡോറുകള്‍ ലഭിക്കുന്ന ഈ മോഡല്‍ വിവിധ പ്രായോഗിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കും. മാത്രമല്ല ശരീരഭാരം കൂടിയവര്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെല്ലാം വാഹനത്തില്‍ എളുപ്പത്തില്‍ കയറാനും ഇറങ്ങാനും ഇത് സൗകര്യപ്രദമായിരിക്കും.

മാരുതി സുസുക്കി YVF എംപിവിയുടെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ ഇപ്പോഴും രഹസ്യമാണ്. ആഗോള വിപണികളില്‍ ലഭ്യമായ സുസുക്കി സോളിയോക്ക് 1.2 ലിറ്റര്‍, Z12E 3-സിലിണ്ടര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനാണ് ലഭിക്കുന്നത്. ഈ പെട്രോള്‍ എഞ്ചിനാണ് നിലവില്‍ സ്വിഫ്റ്റിനും ഡിസയറിനും തുടിപ്പേകുന്നത്. സിവിടി ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്ന ഈ എഞ്ചിന്‍ WLTC മാനദണ്ഡമനുസരിച്ച് ലിറ്ററിന് 22കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ഇന്ത്യയില്‍ ഈ കോംപാക്ട് എംപിവിയുടെ 1 ലക്ഷം യൂണിറ്റുകള്‍ പ്രതിവര്‍ഷം നിര്‍മിക്കാനാണ് പദ്ധതി. ഇത് ആഗോള വിപണികളിലേക്കും കപ്പല്‍ കയറ്റി അയക്കും. മൊത്തം ഉത്പാദനത്തിന്റെ മൂന്നിലൊന്ന് കയറ്റുമതി വിപണികള്‍ക്കായി നീക്കിവെക്കും. ഏതായാലും പുത്തന്‍ മോഡല്‍ കൂട്ടിച്ചേര്‍ത്ത് മോഡല്‍ നിര വിപുലീകരിക്കുന്നത് എംപിവി വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാന്‍ മാരുതിക്ക് സഹായകമാകും. പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും മാസങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, December 24, 2025, 13:11 [IST]
English summary
Maruti suzuki sub 4m mpv codenamed yvf based on solio under development launch expected in 2029
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X