ക്രാഷ് ടെസ്റ്റിൽ ത്രീ സ്റ്റാറിൻ്റെ കരുത്തുമായി സ്വിഫ്റ്റ്; കളിയാക്കിയവരുടെ വായ് അടപ്പിച്ച് ബ്രാൻഡ്

ഇപ്പോൾ വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ എല്ലാവരും പ്രാധാന്യം കൊടുക്കുന്നത് സുരക്ഷയ്ക്ക് തന്നെയാണ്. അതിൽ തന്നെ വാഹനത്തിന് ക്രാഷ് ടെസ്റ്റിൽ എത്ര സ്റ്റാർ ലഭിച്ചുവെന്നാണ് എല്ലാവരും നോക്കുന്നത്. അങ്ങനെ സേഫ്റ്റിക്ക് എപ്പോഴും കളിയാക്കലുകൾ നേരിട്ടിരുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. സ്വിഫ്റ്റിന് രാജ്യത്ത് ഉളള ഡിമാൻ്റ് വളരെ വലുതാണ്. എന്നാൽ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി സ്വിഫ്റ്റിന് കാര്യമായ സ്കോർ നേടാൻ സാധിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു, എന്നാൽ അത് ഓസ്ട്രേലിയൻ ക്രാഷ് ടെസ്റ്റിലായിരുന്നു. യൂറോ എൻക്യാപ്പിൽ മൂന്ന് സ്റ്റാർ നേടാൻ സ്വിഫ്റ്റിന് സാധിച്ചു.

വിശദാംശങ്ങളിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ഹാച്ച്ബാക്കിന് ഇരട്ട ഫ്രണ്ട്, സൈഡ് ചെസ്റ്റ്, സൈഡ് കർട്ടൻ എയർബാഗുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. മുൻവശത്തെ യാത്രക്കാർക്കിടയിൽ ഒരു സെന്റർ എയർബാഗ് നൽകിയിട്ടില്ല. സ്വിഫ്റ്റിൻ്റെ ടോപ്പ് എൻഡ് വേരിയൻ്റിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB) ലെയ്ൻ സപ്പോർട്ട് സിസ്റ്റങ്ങൾ (LSS) (ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, എമർജൻസി ലെയ്ൻ കീപ്പിംഗ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ സ്പെക്കിൽ ഇതൊന്നും ലഭ്യമല്ല.

swift achieved three star in crash test

ഇന്ത്യക്കാര്‍ക്കിടയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ജനപ്രിയമാകാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ അതിന്റെ വിലയും മൈലേജുമാണ്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 6.49 ലക്ഷം രൂപ മാത്രമാണ് വില. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 9.50 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

തലമുറ മാറ്റാം സംഭവിച്ചിട്ട് പോലും കാറിന്റെ വിലയില്‍ കാര്യമായ മാറ്റം വരുത്താത്ത തന്ത്രമാണ് മാരുതി പ്രയോഗിച്ചത്. പുതുമയാര്‍ന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും അതോടൊപ്പം ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ നിറങ്ങളാലും സ്വിഫ്റ്റ് വാങ്ങാം സിസ്ലിംഗ് റെഡ്, ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് സ്വിഫ്റ്റിലെ കളര്‍ ഓപ്ഷനുകള്‍.

swift achieved three star in crash test

പുതിയ Z12E 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp പവറില്‍ പരമാവധി 112 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിലണ്ടര്‍ ഒന്ന് കുറഞ്ഞെങ്കിലും കാറിന്റെ മൈലേജ് നന്നായി കൂടി. സ്വിഫ്റ്റ് പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 24.80 കിലോമീറ്ററാണ്.

അതേസമയം പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.75 കിലോമീറ്ററാണ്.പെട്രോള്‍ വേരിയന്റ് പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റും വിപണിയില്‍ എത്തിച്ചിരുന്നു. സ്വിഫ്റ്റ് VXI സിഎന്‍ജിയുടെ വില 8.20 ലക്ഷം രൂപയാണ്. ഇതിന് കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് ഇന്ധനക്ഷമത വാാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് സിഎന്‍ജി മാറി.

swift achieved three star in crash test

മൈലേജ് മാത്രമല്ല അപ്‌ഡേറ്റിന്റെ സമയത്ത് കാറിന്റെ സേഫ്റ്റിയും മാരുതി കൂട്ടിയിട്ടുണ്ട്. 45 ശതമാനം ഹൈ-ടെന്‍സൈല്‍ സ്റ്റീലും 20 ശതമാനം അള്‍ട്രാ-ഹൈ ടെന്‍സൈല്‍ സ്റ്റീലും ഉപയോഗിച്ചാണ് സ്വിഫ്റ്റ് നിര്‍മിച്ചിരിക്കുന്നതെന്നാണ് മാരുതി സുസുക്കി പറയുന്നത്. 6 എയര്‍ബാഗുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് കാര്‍ വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 13, 2025, 16:33 [IST]
English summary
Maruti suzuki swift achieved three star in australian ncap details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X