ഇതുവരെ വിറ്റത് 60 ലക്ഷം കാറുകൾ; മാരുതി സുസുക്കി ട്രൂ വാല്യുവിൻ്റെ പുതിയ നേട്ടം കണ്ടോ

സെക്കൻഡ് ഹാനഡ് വാഹനം വാങ്ങാൻ മനസിലുദേശിക്കുമ്പോൾ തന്നെ പലരും ആദ്യം തന്നെ തെരഞ്ഞെടുക്കുന്നത് മാരുതി സുസുക്കി ട്രൂവാല്യു ആണ്. ആദ്യമായി വാഹനം വാങ്ങാൻ പോകുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും ബുദ്ധിമുട്ടുകളും ട്രൂ വാല്യു ടീം തീർത്തു തരും. അത് കൊണ്ട് തന്നെ 2001 മുതൽ ഇതുവരെ 60 ലക്ഷം കാറുകൾ വിൽക്കാൻ സാധിച്ചത്. മാരുതി സുസുക്കിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി തന്നെ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കും. വരുന്ന ഉപഭോക്താക്കളോടുളള ലാളിത്യവും, സുതാര്യത, വിശ്വാസ്യത, പ്രൊഫഷണലിസം എന്നിവ കൊണ്ടാണ് ഇത്രയും വലിയ വളർച്ച കൈവരിക്കാൻ സാധിച്ചത്.

ആദ്യം പറഞ്ഞത് പോലെ 80 ശതമാനം ആളുകളും ആദ്യമായി വാഹനം വാങ്ങാൻ വരുന്നവരാണ് എന്നാണ് ട്രൂ വാല്യുവിൻ്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 305 നഗരങ്ങളിൽ 606 ട്രൂ വാല്യൂ ഷോറൂമുകളിൽ രാജ്യത്തെ ഏറ്റവും വലിയ സംഘടിത പ്രീ-ഓൺഡ് വാഹന ശൃംഖലകളിൽ എത്തി നിൽക്കുകയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാമ്പത്തികപരമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ അതിനുള്ള സഹായവും ട്രൂ വാല്യു ടീമിൻ്റെ ഭാഗത്ത് നിന്ന് ഉപഭോക്താവിന് ലഭിക്കും എന്നതാണ് പ്രത്യേകത.

Maruti Suzuki truevalue crossed 60 lakh car sales

പുതിയ കാര്‍ വാങ്ങുമ്പോള്‍ സാധാരണയായി നമ്മള്‍ വലിയൊരു തുക മുടക്കേണ്ടതായി വരും. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ശ്രദ്ധാപൂര്‍വ്വം വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭിക്കാന്‍ കഴിയും. പുതിയ കാര്‍ വാങ്ങി നിങ്ങള്‍ക്ക് ഒരു അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ വലിയൊരു തുക കുറയും. എന്നാല്‍ നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി പെട്ടെന്ന് വില്‍ക്കേണ്ടി വന്നാലും വലിയ തുകയൊന്നും നഷ്ടമാകില്ല.

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം വളരെ കൂടുതലാണ്. ഇതിനായി അധിക തുക നല്‍കണം. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എടുക്കുമ്പോള്‍ ഇത് ഒഴിവാക്കാം. കാറിന്റെ പഴക്കവും ഇന്‍ഷൂറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറവായിരിക്കും എന്നത് ഒരു പ്രധാന കാര്യമാണ് കേട്ടോ.

Maruti Suzuki truevalue crossed 60 lakh car sales

ആദ്യം കാര്‍ വാങ്ങുന്നതിന് മുമ്പ് നമ്മുടെ ആവശ്യം തിരിച്ചറിഞ്ഞ് ഒരു തീരുമാനത്തില്‍ എത്തണം. നിങ്ങള്‍ ഏത് കാര്‍ വാങ്ങാന്‍ ആഗ്രഹിച്ചാലും അതിന്റെ സെക്കന്‍ഡ് ഹാന്‍ഡ് മോഡല്‍ വിപണിയില്‍ ലഭ്യമായിരിക്കും. ബജറ്റിന് അനുസരിച്ച് അനുയോജ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. നിങ്ങളുടെ ബജറ്റ് വെച്ച് നോക്കുമ്പോള്‍ പുതിയ കാറുകളേക്കാള്‍ യൂസ്ഡ് കാറുകളുടെ എണ്ണമായിരിക്കും കൂടുതല്‍. ഉടമയില്‍ നിന്ന് നേരിട്ടോ, ഓഫ്‌ലൈന്‍ ഡീലറില്‍ നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ വാങ്ങാന്‍ പറ്റും.

ഒരു പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വളരെ നിരക്ക് കുറവാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍. പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ നാലിരട്ടി കുറച്ച് മുടക്ക് മാത്രമേ യൂസ്ഡ് കാറിനുണ്ടാകൂ. ഇക്കാര്യം കൂടി പരിഗണിക്കുമ്പോള്‍ യൂസ്ഡ് കാര്‍ വാങ്ങുന്നതായിരിക്കും നല്ലത്. ഒരു യൂസ്ഡ് കാര്‍ വാങ്ങുന്നതിനും ഇപ്പോള്‍ ലോണ്‍ സൗകര്യം ലഭ്യമാണ്. എന്നാല്‍ താരതമ്യേന പലിശ നിരക്ക് കൂടുതലായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Maruti Suzuki truevalue crossed 60 lakh car sales

എന്നാല്‍ ഡൗണ്‍പെയ്‌മെന്റ് കൂടുതല്‍ കൊടുക്കാനുണ്ടെങ്കില്‍ പലിശ നിരക്ക് കുറക്കാന്‍ പറ്റും. ഓണ്‍ലൈന്‍ ഡീലര്‍ഷിപ്പില്‍ പലതും ഇന്ന് ലോണ്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. പുതിയ കാര്‍ വാങ്ങുമ്പോള്‍ നമുക്ക് വിലപേശലിന് സാധ്യതകള്‍ വിരളമാണ്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയിലും മത്സരം കൂടുതലായതിനാല്‍ വിലപേശിയാൽ നിങ്ങൾക്ക് കാർ മികച്ച വിലയ്ക്ക് വാങ്ങിയെടുക്കാൻ സാധിക്കും. വാഹനങ്ങളെ കുറിച്ച് നല്ല ധാരണയുള്ള ഒരു മെക്കാനിക്കിനെ കൊണ്ട് പോയാലും മതി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 27, 2025, 20:51 [IST]
English summary
Maruti suzuki true value surpassed 60 lakh car sales all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X