പുതിയ സാഹസങ്ങൾക്ക് ഒരുങ്ങി മാരുതി; കൂട്ടായി ഗ്രാൻഡ് വിറ്റാര അഡ്വഞ്ചർ എഡിഷനും
മാരുതി മോഡൽ നിരയിലെ മിക്ക മോഡലുകളും വളരെ ജനപ്രിയമാണ്, എന്നാൽ അക്കൂട്ടത്തിൽ ഗ്രാൻഡ് വിറ്റാര ഒരു പടി മുന്നിലാണ് എന്ന് തന്നെ പറയാം. അല്പം വലിയ സൈസിലും കംഫർട്ടിലും ചെറു കാറിന്റെ മൈലേജും മെയിന്റനൻസും വാഗ്ദാനം ചെയ്യുന്ന ഗ്രാൻഡ് വിറ്റാര വാഹന ലോകത്തെ ഒരു സ്റ്റാർ തന്നെയാണ്. ഈ ജനപ്രിയ മോഡലിന് മാരുതി സുസുക്കി ഇപ്പോൾ ഒരു പുതിയ അഡ്വഞ്ചർ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്, നിലവിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ ഇത് ഒരു കൺസെപ്റ്റായി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരിക്കുകയാണ്.
ഈ പുതിയ അവതാരത്തിൽ, സ്പെഷ്യൽ ഗ്രാഫിക്സിനൊപ്പം പുതിയ എക്സ്റ്റീരിയർ ഷേഡും എക്സ്ട്ര ആക്‌സസറികളും വാഹനത്തിൽ ചേർത്തിട്ടുണ്ട്. ഇത് എസ്‌യുവിയുടെ ഓവറോൾ ലുക്കും റോഡ് പ്രസൻസും വർധിപ്പിക്കുന്നു. ഗ്രാൻഡ് വിറ്റാര അഡ്വഞ്ചർ കൺസെപ്റ്റ് പുതിയ മിലിട്ടറി ഗ്രീൻ എക്സ്റ്റീരിയർ ഷേഡും ബ്ലാക്ക് റൂഫും സ്പെഷ്യൽ 'അഡ്വഞ്ചർ' ഗ്രാഫിക്സും അണിഞ്ഞിരിക്കുന്നു.

ഫ്രണ്ട് ഗ്രില്ല് സറൗണ്ടിംഗുകൾ ഡീക്രോം ചെയ്തിട്ടുണ്ട്, അതോടൊപ്പം ഹെഡ്‌ലൈറ്റ് ഹൗസിംഗുകളും ബ്ലാക്ക് ഔട്ട് ചെയ്തിട്ടുണ്ട് എന്ന് നമുക്ക് കാണാം. നോർമൽ മോഡൽ ഗ്രാൻഡ് വിറ്റാരയിലെ സിൽവർ സ്‌കിഡ് പ്ലേറ്റിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
സൈഡിൽ നിന്ന്, '4X4' ഓൾ ഗ്രിപ്പ് സ്റ്റിക്കറും ഉൾപ്പെടുന്ന പ്രത്യേക ഗ്രാഫിക്സ് ഉള്ളതിനാൽ ഗ്രാൻഡ് വിറ്റാര അഡ്വഞ്ചറിനെ ഏത് തിരക്കിലും എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും. 'ഓൾ ഗ്രിപ്പ്' എന്നത് മാരുതിയുടെ ഓൾ -വീൽ -ഡ്രൈവ് (AWD) ഡ്രൈവ്‌ട്രെയിനിനെ സൂചിപ്പിക്കുന്നു എന്നതും ശ്രദ്ധിക്കണം.

ബ്ലാക്ക് -ഔട്ട് അലോയി വീലുകൾ എസ്‌യുവിയുടെ ലുക്കുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു എന്ന് നിസംശയം പറയാം. ഇതൊരു അഡ്വഞ്ചർ കൺസെപ്റ്റ് ആയതിനാൽ, ഇതിന് ഒരു റൂഫ് കാരിയറും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. അഡ്വഞ്ചർ ട്രിപ്പുകൾക്ക് ആവശ്യമായ സാമഗ്രിഹികൾ ലോഡ് ചെയ്യാൻ ഇവ വളരെ ഉപകാരപ്പെടാം.
പിന്നിൽ നിന്ന് നോക്കിയാൽ ഗ്രാൻഡ് വിറ്റാരയുടെ നോർമൽ പതിപ്പിനോട് ഇതിന് സാമ്യമുണ്ട് എങ്കിലും, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ സ്മോക്ക് ഔട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കണം. റിഫ്ലക്ടറും ബമ്പറും ബ്ലാക്ക് നിറത്തിൽ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ എസ്‌യുവിയുടെ ടെയിൽഗേറ്റിൽ 'ഓൾ ഗ്രിപ്പ്' ബാഡ്ജും ഉണ്ട്.

ഗ്രാൻഡ് വിറ്റാര അഡ്വഞ്ചർ കൺസെപ്റ്റ് ഓൾ -വീൽ -ഡ്രൈവ് (AWD) സിസ്റ്റം ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ എന്നതിനാൽ, ഇത് മൈൽഡ് -ഹൈബ്രിഡ് എഞ്ചിനിൽ മാത്രമേ കമ്പനി വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇതിൽ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ യൂണിറ്റാവും പ്ലേസ് ചെയ്തിരിക്കുന്നത്. ഈ സജ്ജീകരണം 103 PS മാക്സ് പവറും 137 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും.
ട്രാൻസ്മിഷൻ ചോയിസിൽ 5 -സ്പീഡ് മാനുവൽ ഗിയർബോക്സ് പ്രതീക്ഷിക്കാം, മാരുതി ഗ്രാൻഡ് വിറ്റാരയുടെ എക്സ്-ഷോറൂം വില എന്നത് 10.99 ലക്ഷം മുതൽ 20.09 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവയുമായി ഇത് മത്സരിക്കുന്നു. ഈ പുതിയ അഡ്വഞ്ചർ എഡിഷൻ എന്ന് വരും എന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ യാതൊരു വിവരവും നൽകിയിട്ടില്ല.


Click it and Unblock the Notifications








