2025 ഓട്ടോ എക്സ്പോയുടെ തിലകക്കുറിയായി മാരുതി; 500 കി.മീ റേഞ്ചുമായി ഇവി സെഗ്മെന്റ് കൈയ്യടക്കാൻ ഇ-വിറ്റാര

അങ്ങനെ ഏറെ കാലമായി എല്ലാവരും വളരെ ആകാംഷയോടെ കാത്തിരുന്ന e-വിറ്റാര ഇലക്ട്രിക് എസ്‌യുവി മാരുതി സുസുക്കി ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ രാജ്യത്തെ ആദ്യ ഇലക്ട്രിക് മോഡലാണിത്. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ഒരു വൻ കോളിളക്കം ഇത് സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിനകം ടാറ്റയും മഹീന്ദ്രയും അരങ്ങു വാഴുന്ന ഇന്ത്യൻ ഇവി സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം കൈവരിക്കാനാണ് മാരുതി തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിയ്ക്ക് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്താൻ വളരെ നിർണ്ണായകമായ ഒരു ചുവടുവെയ്പ്പാണിത്.

ഇപ്പോൾ 2025 ഓട്ടോ എക്സ്പോയിൽ ഇലക്ട്രിക് എസ്‌യുവിയെ ഔദ്യോഗികമായി നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനങ്ങളിൽ ഒന്നാണ് e-വിറ്റാര. മത്സരാധിഷ്ടിത വിലയുമായി എത്തിച്ചാൽ മാരുതിയുടെ അടുത്ത വലിയ ഹിറ്റായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവി എന്ന് നിസംശയം പറയാം.

500 -

മാരുതി സുസുക്കി 49 kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് e-വിറ്റാര വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 49 kWh ബാറ്ററി പായ്ക്കിനൊപ്പം 144 bhp മാക്സ് പവറും 189 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒരു സിംഗിൾ മോട്ടോർ സെറ്റപ്പാവും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

രണ്ടാമത്തെ വേരിയൻ്റിൽ ഡ്യുവൽ മോട്ടോർ സെറ്റപ്പോടുകൂടിയ 61 kWh ബാറ്ററി പായ്ക്കാണ് അവതരിപ്പിക്കുന്നത്. 61 kWh ബാറ്ററിയ്ക്കൊപ്പം സിംഗിൾ -മോട്ടോർ സജ്ജീകരണത്തിൽ 174 bhp പവർ പുറപ്പെടുവിക്കുന്നു. മറുവശത്ത് ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനിൽ 184 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്കും സൃഷ്ടിക്കും.

500 -

e-വിറ്റാരയുടെ വലിയ ബാറ്ററി വേരിയന്റിന് സിംഗിൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഒരു AWD സെറ്റപ്പും ഇതിനൊപ്പം വരുന്നുണ്ട്, ഈ ഡ്യുവൽ -മോട്ടോർ AWD സിസ്റ്റത്തെ ഓൾഗ്രിപ്പ്-e എന്നാണ് മാരുതി സുസുക്കി വിളിക്കുന്നത്. ഈ സിസ്റ്റത്തിൽ ഒരു ട്രെയിൽ മോഡും ഉൾപ്പെടുന്നു, ഇത് കുറഞ്ഞ ട്രാക്ഷനുള്ള വീലുകളിൽ നിന്ന് വിട്ടുമാറി ടോർക്ക് റീഡയറക്ട് ചെയ്ത് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യലിന് സമാനമായി പ്രവർത്തിക്കുന്നു.

ഇനി e-വിറ്റാരയുടെ ഡിസൈനിലേക്ക് വരുമ്പോൾ, ഒരു എസ്‌യുവിയുടെ നോർമൽ ബോക്‌സി ഡിസൈൻ ഇതിൽ പ്രകടമാണ്. നെക്സ ത്രീ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, കണക്റ്റഡ് ക്ലിയർ ലെൻസ് ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിന് ഒരു ബോൾഡ് & ഡൈനാമിക് ലുക്ക് ലഭിക്കുന്നുണ്ട്.

അകത്തളത്തിൽ വളരെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഫീച്ചറുകളും നമുക്ക് എക്സ്പീരിയൻസ് ചെയ്യാം. നെക്സ്റ്റ് ജെൻ സുസുക്കി കണക്ട് ടെക്കുമായി വരുന്ന വലിയ 10.25 ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10 വേ പവർ അഡ്ജസ്റ്റബിൽ ഡ്രൈവർ സീറ്റ്, 2 -സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് വരുന്നത്.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ വരുമ്പോൾ ഇ-വിറ്റാര സ്റ്റാൻഡേർഡായി 7 എയർബാഗുകളുമായിട്ടാണ് വരുന്നത്. അതോടൊപ്പം ADAS ലെവൽ 2 സിസ്റ്റവും വാഹനത്തിന്റെ മികവുറ്റ സേഫ്റ്റിയാക്കായി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഒരു പ്യുവർ ഇലക്ട്രിക് HEARTECT-e പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്, ഇത് ബാറ്ററിയ്ക്കു കൂടുതൽ സേഫ്റ്റിയും അകത്ത് കൂടുതൽ ഇടവും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, January 17, 2025, 13:55 [IST]
English summary
Maruti suzuki unveils the all new e vitara in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X