ലോകം അംഗീകരിച്ച സേഫ്റ്റിയുമായി വിക്ടോറിസ്; ഇനി പപ്പടമല്ല, ഉരുക്കിൻ്റെ കരുത്തുമായി മാരുതി സുസുക്കി

മാരുതി സുസുക്കി തങ്ങളുടെ മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് ഇറക്കിവിട്ട പുതിയ അവതാരമാണ് വിക്ടോറിസ്. സേഫ്റ്റിയുടെ കാര്യത്തിൽ നിരവധി കളിയാക്കലുകളും കുറ്റപ്പെടുത്തലും നേരിട്ടിരുന്ന ബ്രാൻഡ് ഇപ്പോൾ ഏത് വാഹനമെടുത്താലും സേഫ്റ്റിയുടെ അതിപ്രസരം മാത്രമേ കാണാൻ സാധിക്കുന്നുളളു. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസ് അവതരിപ്പിച്ചതിന് ശേഷം ഗ്ലോബൽ എൻക്യാപ്പ് ക്രാഷ് ടെസ്റ്റിലും വാഹനം ഫൈവ് സ്റ്റാർ സുരക്ഷ കൈവരിച്ചിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയതിന് ശേഷമാണ് ഗ്ലോബൽ NCAP-ലും റേറ്റിങ്ങ് സ്വന്തമാക്കിയത്.

മാരുതി സുസുക്കി ഡിസയറിന് ശേഷം ഗ്ലോബൽ എൻക്യാപ്പിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടുന്ന രണ്ടാമത്ത മോഡലാണ് വിക്ടോറിസ്. വിക്ടോറിസിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ, മാരുതി സുസുക്കി വിക്ടോറിസ് 32 പോയിന്റുകളിൽ 31.66 പോയിന്റുകളാണ് നേടിയിരിക്കുന്നത്,32 പോയിന്റുകളിൽ 33.05 പോയിന്റുമായി ടാറ്റ സഫാരിയും ഹാരിയറും കഴിഞ്ഞാൽ ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ എസ്‌യുവിയാണ് മാരുതി സുസുക്കി വിക്ടോറിസ്.

five star rating for victoris in gncap

ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ വിക്ടോറിസിന് 16 ൽ 15.66 പോയിൻ്റാണ് ലഭിച്ചിരിക്കുന്നതെങ്കിൽ സൈഡ് ഇംപാക്ട് ടെസ്റ്റിൽ 16 ൽ 16 പോയിന്റും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ വിക്ടോറിസിന് 49 പോയിന്റുകളിൽ 43 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നതെങ്കിൽ ഡൈനാമിക് ടെസ്റ്റിൽ 24 ൽ 24 പോയിന്റും, ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം ഇൻസ്റ്റാളേഷനിൽ 12 ൽ 12 പോയിൻ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

വിക്‌ടോറിസിലെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് പറയുമ്പോള്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി വരുന്ന ബ്രാന്‍ഡിന്റെ ആദ്യത്തെ എസ്‌യുവിയാണ് ഇത്. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.

five star rating for victoris in gncap

മിഡ്‌സൈസ് എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റുകളിലാണ് 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവല്‍ 2 ADAS എന്നിവ ലഭിക്കുക. FWD, 4WD കോണ്‍ഫിഗറേഷനുകളിലുടനീളം 8 വേരിയന്റുകളിലുമായാണ് മാരുതി വിക്ടോറിസ് പുറത്തിറങ്ങുന്നത്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ കാർ തെരഞ്ഞെടുക്കാം.

പുറമെ ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, എറ്റേണല്‍ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീന്‍, ബ്ലാക്ക് റൂഫുള്ള സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണല്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി സ്വന്തമാക്കാം. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായ എഞ്ചിന്‍ ഓപ്ഷനുകളിലാണ് മോഡല്‍ വരുന്നതെങ്കിലും ഇന്റീരിയറില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

five star rating for victoris in gncap

കൂടുതല്‍ ടെക്‌നിക്കലി റിച്ചായ ഡാഷ്ബോര്‍ഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. നല്ല വലിപ്പമുള്ളതിനാല്‍ അകത്ത് നല്ല സ്‌പേസുണ്ടാകും. അധികം വൈകാതെ തന്നെ ഈ കാറിന്റെ വില പ്രഖ്യാപിക്കുന്നതായിരിക്കും. അരീന ചാനല്‍ വഴി വില്‍ക്കുന്നതിനാല്‍ തന്നെ കുറഞ്ഞ വിലയിലായിരിക്കും വിക്‌ടോറിസ് എത്തുക. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ വമ്പന്‍മാര്‍ക്ക് വിക്‌ടോറിസ് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 16, 2025, 12:41 [IST]
English summary
Maruti suzuki victoris achieved five star rating in gncap all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X