ലോഞ്ച് കഴിഞ്ഞപ്പോഴേക്കും വണ്ടിയിങ്ങെത്തിയല്ലോ മച്ചമ്പി; വിക്ടോറിസിനെ ഇനി ഷോറൂമിൽ കാണാം
ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ സംസാര വിഷയമാണ് മാരുതി സുസുക്കിയുടെ മിഡ് സൈസ് എസ്‍യുവിയായ വിക്ടോറിസ്. ഇ വിറ്റാര പ്രതീക്ഷിച്ച് ഇരുനന് വിപണിയിലേക്ക് മാരുതിയുടെ സർപ്രൈസായിരുന്നു വിക്ടോറിസ്. ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിലാണ് ലൈനപ്പിൽ വിക്ടോറിസ് വരുന്നത്. ഒക്ടോബറിലേക്ക് വാഹനം നിരത്തുകളിൽ കാണാൻ സാധിക്കുമെന്നാണ് തോന്നുന്നത്. ഔദ്യോഗിക ലോഞ്ചിന് ശേഷം ദിവസങ്ങൾക്കുളളിൽ തന്നെ പല ഡീലർഷിപ്പുകളിൽ വാഹനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും ഉടൻ തന്നെ വിലയും കൂടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിൽ നിൽക്കുമ്പോൾ വിലയും അതിൽ കൂടുതൽ തന്നെ പ്രതീക്ഷിക്കാം.
സാധാരണ പ്രീമിയം മോഡലുകൾ നെക്സ ഷോറൂമുകളിലൂടെയാണ് മാരുതിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെങ്കിൽ അതിൽ നിന്ന് മാറി അരീന ഷോറൂമുകളിലൂടെയാണ് എത്തിക്കുന്നത്. പെട്രോൾ, CNG, ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകളും, ഫോർ വീൽ ഡ്രൈവ് വേരിയന്റും ലഭിക്കുന്നു എന്നതാണ് പ്രത്യേകത.ഗ്രാൻഡ് വിറ്റാറയുടെ പ്ലാറ്റ്‌ഫോമിലാണ് വിക്ടോറിസും നിർമ്മിച്ചിരിക്കുന്നത്.

അത് കൊണ്ട് തന്നെ പുതിയ മോഡലിൽ വിറ്റാര മോഡലുമായിട്ടും അതോടൊപ്പം തന്നെ വരാനിരിക്കുന്ന ഇ വിറ്റാറയുമായിട്ടും നിരവധി ഡിസൈൻ ഘടകങ്ങളും ഫീച്ചറുകളും പങ്കിടുന്നുണ്ട് എന്ന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇലക്ട്രിക് ബൂട്ട്, വിശാലമായ ഇന്റീരിയർ, മികച്ച സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയും നിങ്ങൾക്ക് വിക്ടോറിസിലൂടെ മാരുതി സുസുക്കി നൽകുന്നു.
ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളായി എടുത്തു പറയേണ്ടത്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകളിലേക്ക് തന്നെയാണ് ശ്രദ്ധ ആദ്യം ചെല്ലുന്നത്.

അതോടൊപ്പം കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയും വശങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. വിക്ടോറിസിൻ്റെ പിന്നിലേക്ക് വന്നാൽ ഒരു സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'വിക്ടോറിസ്' ലെറ്ററിംഗുമാണ് എസ്‌യുവിയെ കിടിലമാക്കാനായി മാരുതി സുസുക്കി നൽകിയിരിക്കുന്നത്.
മൊത്തത്തിൽ 10 കളർ ഓപ്ഷനുകളിൽ മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി സ്വന്തമാക്കാം. ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയൊക്കെയാണ് വാഹനത്തിൻ്റെ കളർ ഓപ്ഷനുകൾ.

ഡാഷ്‌ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്‌യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. അന്യായ വലിപ്പമുള്ളതിനാൽ നല്ല സ്പേസും കിട്ടുമെന്നതും പ്ലസ് പോയിൻ്റാണ്.
ഫീച്ചറുകളുടെ കാര്യത്തിൽ വിക്ടോറിസ് ഗ്രാൻഡ് വിറ്റാറയേക്കാൾ റിച്ചാണ് എന്ന് വേണമെങ്കിൽ പറയാം.വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








