ഇടിക്കൂട്ടിലും വിക്‌ടോറിസിന് 'വിക്ടറി'! 5 സ്റ്റാര്‍ എസ്‌യുവി കണ്ണുംപൂട്ടി വാങ്ങാം; വിലയറിയാന്‍ കാത്തിരിപ്പ്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ വിക്ടോറിസ് (Maruti Suzuki Victoris) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാന്‍ഡിന്റെ അരീന ഡീലര്‍ഷിപ്പികള്‍ വഴി വില്‍ക്കുന്ന ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ വില കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 5-സീറ്റര്‍ എസ്‌യുവിയുടെ ലുക്കും സവിശേഷതകളും കാണുന്നവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിക്കും. അതിനൊപ്പം തന്നെ സേഫ്റ്റിക്ക് പ്രാമുഖ്യം കൊടുക്കുന്നവര്‍ക്കും ഈ മാരുതി എസ്‌യുവി കണ്ണുംപൂട്ടി വാങ്ങാം. അവതരണ വേളയില്‍ തന്നെ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവി ഭാരത് ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രം ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതായി പ്രഖ്യാപിച്ചു.

ZXI+ സ്ട്രോംഗ് ഹൈബ്രിഡ് eCVT, ZXI+(O) സ്ട്രോംഗ് ഹൈബ്രിഡ് eCVT, ZXI+(O) 6AT എന്നിവയുള്‍പ്പെടെ ഒന്നിലധികം വേരിയന്റുകള്‍ ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ റേറ്റിംഗ് വിക്‌ടോറിസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ബാധകമാണ്. മാരുതി എസ്‌യുവി കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 49-ല്‍ 43 പോയിന്റുകള്‍ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഡൈനാമിക് അസസ്‌മെന്റില്‍ 24 പോയിന്റില്‍ മുഴുവനും നേടാന്‍ കാറിനായി. ക്രാഷ് സിമുലേഷനുകളില്‍ ചൈല്‍ഡ് ഡമ്മികള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി.

maruti suzuki victoris bncap 5-star safety rating

ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷന്‍ വിഭാഗത്തില്‍ 12-ല്‍ 12 പോയിന്റുകള്‍ നേടി ISOFIX, വേരിയോ ബേസുള്ള ഡ്യുവല്‍ഫിക്‌സ് 5Z പോലുള്ള ഐ-സൈസ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നതായി തെളിയിച്ചു. അതേസമയം വെഹിക്കിള്‍ അസെസ്‌മെന്റ് സ്‌കോര്‍ 13-ല്‍ ഏഴ് പോയിന്റ് മാത്രമായത് കുട്ടികളുടെ സുരക്ഷാ ഫീച്ചറുകളില്‍ മെച്ചപ്പെടുത്തലുകള്‍ വേണമെന്ന് വിരല്‍ ചൂണ്ടുന്നു. ഇതല്ലാതെ, 18 മാസം പ്രായമുള്ളതും 3 വയസുള്ളതുമായ ചൈല്‍ഡ് ഡമ്മികള്‍ക്ക് മികച്ച സംരക്ഷണം ലഭിച്ചു.

മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ വിക്‌ടോറിസ് എസ്‌യുവി 32-ല്‍ 31.66 പോയിന്റ് നേടി തിളങ്ങി. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റ് 16-ല്‍ 15.66 പോയിന്റും സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റ് ഫുള്‍ മാര്‍ക്കും (16 പോയിന്റ്) നേടാനും എസ്‌യുവിക്ക് സാധിച്ചു.

maruti suzuki victoris bncap 5-star safety rating

സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ ലഭിച്ച 'ഒകെ' റേറ്റിംഗ് എസ്‌യുവിയുടെ ശക്തമായ ക്രാഷ്‌വര്‍ത്തിനസിന് അടിവരയിടുന്നു. ഫ്രണ്ടല്‍ എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍, സൈഡ് ഹെഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്ന വിക്ടോറിസ് ടെസ്റ്റുകളില്‍ മികച്ച സുരക്ഷയും ഘടനാപരമായ സമഗ്രതയും പ്രകടമാക്കി.

വിക്‌ടോറിസിലെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് പറയുമ്പോള്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി വരുന്ന ബ്രാന്‍ഡിന്റെ ആദ്യത്തെ എസ്‌യുവിയാണ് ഇത്. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.

maruti suzuki victoris bncap 5-star safety rating

മിഡ്‌സൈസ് എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റുകളിലാണ് 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവല്‍ 2 ADAS എന്നിവ ലഭിക്കുക. FWD, 4WD കോണ്‍ഫിഗറേഷനുകളിലുടനീളം 8 വേരിയന്റുകളിലുമായാണ് മാരുതി വിക്ടോറിസ് പുറത്തിറങ്ങുന്നത്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ കാർ തെരഞ്ഞെടുക്കാം.

പുറമെ ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, എറ്റേണല്‍ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീന്‍, ബ്ലാക്ക് റൂഫുള്ള സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണല്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി സ്വന്തമാക്കാം. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായ എഞ്ചിന്‍ ഓപ്ഷനുകളിലാണ് മോഡല്‍ വരുന്നതെങ്കിലും ഇന്റീരിയറില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ട്.

കൂടുതല്‍ ടെക്‌നിക്കലി റിച്ചായ ഡാഷ്ബോര്‍ഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. നല്ല വലിപ്പമുള്ളതിനാല്‍ അകത്ത് നല്ല സ്‌പേസുണ്ടാകും. അധികം വൈകാതെ തന്നെ ഈ കാറിന്റെ വില പ്രഖ്യാപിക്കുന്നതായിരിക്കും. അരീന ചാനല്‍ വഴി വില്‍ക്കുന്നതിനാല്‍ തന്നെ കുറഞ്ഞ വിലയിലായിരിക്കും വിക്‌ടോറിസ് എത്തുക. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ വമ്പന്‍മാര്‍ക്ക് വിക്‌ടോറിസ് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

More from DriveSpark

Article Published On: Wednesday, September 3, 2025, 15:04 [IST]
English summary
Maruti suzuki victoris bags 5 star safety rating in bharat ncap crash test all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X