കേരളത്തിലും ഇനി ചാണകത്തിന് ഡിമാന്‍ഡ് കൂടും! ബയോഗ്യാസില്‍ ഓടുന്ന വിക്‌ടോറിസ് സിബിജി കണ്‍നിറയെ കണ്ടോളൂ...

ഓട്ടോ എക്‌സിബിഷനുകളില്‍ സുസ്ഥിര മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി വാഹന നിര്‍മാതാക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയില്‍ ഇപ്പോള്‍ 2025 ജപ്പാന്‍ മൊബിലിറ്റി ഷോ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ സുസുക്കി പവലിയനിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വിക്‌ടോറിസ് സിബിജി മോഡല്‍. കംപ്രസ്ഡ് ബയോമീഥെയ്ന്‍ ഗ്യാസ് എന്നതിനെയാണ് സിബിജിയെന്ന് ചുരുക്കി വിളിക്കുന്നത്. 2022 മുതല്‍ കമ്പനി ഈ സിബിജി പ്രൊജക്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ബയോഗ്യാസ് റീസൈക്കിള്‍ ചെയ്യുകയും മൊബിലിറ്റി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടാണ് ഈ സംരംഭം. ഇന്ത്യന്‍ വിപണി തന്നെയാണ് ഇവിടെയും ലക്ഷ്യം.

ഏറ്റവും പുതിയ എസ്‌യുവിയായ വിക്‌ടോറിസാണ് ഇതിനായി കമ്പനി തെരഞ്ഞെടുത്തത്. പുതിയ വിക്ടോറിസിന്റെ ഓവര്‍സൈസ് മോഡലാണ് ഇതിനായി ഉപയോഗിച്ചത്. വിക്ടോറിസിന്റെ സിഎന്‍ജി/സിബിജി പതിപ്പില്‍ ടാങ്ക് ഫേ്‌ലാറിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ധന ടാങ്ക് ബൂട്ട് സ്‌പെയ്‌സിന്റെ സിംഹഭാഗവും കവരുന്നുവെന്ന പരാതിയും പിന്‍വലിക്കാനായി. പുതിയ വിക്‌ടോറിസില്‍ സ്‌പെയര്‍ വീല്‍ നല്‍കാത്തതിനാല്‍ അത് എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന ആശങ്കയുമില്ല.

maruti suzuki victoris cbg showcased

വലിപ്പം നോക്കുമ്പോള്‍ വിക്ടോറിസ് സിബിജിക്ക് (Victoris CBG) 4,360 mm നീളവും 1,795 mm വീതിയും 1,655 mm ഉയരവുമുണ്ട്. ഇത്രയും പറഞ്ഞ് കഴിഞ്ഞിട്ടും സിഎന്‍ജിയും സിബിജിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അത് പറഞ്ഞുതരാം. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പുനരുപയോഗിക്കാനാവാത്ത ഒരു ഫോസില്‍ ഇന്ധനമാണ് കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് അഥവാ സിഎന്‍ജി. വലിയ അളവില്‍ ലഭ്യമാണെങ്കിലും സൗരോര്‍ജ്ജം പോലെ അനന്തമായ ഊര്‍ജ്ജസ്രോതസല്ല ഇത്.

പുനരുപയോഗിക്കാന്‍ കഴിയില്ല എന്നതാണ് സിഎന്‍ജിയുടെ പോരായ്മ. അതേസമയം, ജൈവവസ്തുക്കളുടെ വിഘടനത്തിലൂടെ ഉണ്ടാകുന്ന മീഥെയ്ന്‍ വാതകത്തില്‍ നിന്നാണ് സിബിജി ലഭിക്കുന്നത്. രൂപപ്പെടാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളെടുക്കുന്ന, പുനരുപയോഗിക്കാന്‍ കഴിയാത്ത സിഎന്‍ജിയില്‍ നിന്ന് വ്യത്യസ്തമായി സിബിജി പുനരുപയോഗിക്കാവുന്ന ഇന്ധനമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നതും സിബിജിയുടെ പ്ലസ് പോയിന്റാണ്.

maruti suzuki victoris cbg showcased

കംപ്രസ്ഡ് ബയോഗ്യാസിന്റെയും സിഎന്‍ജിയുടെയും രാസഘടന സമാനമാണ്. രണ്ടും കംപ്രസ്ഡ് മീഥെയ്‌നാണ്. പക്ഷേ, അവയുടെ ഉറവിടങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. സിഎന്‍ജി ഫോസില്‍ ഇന്ധന ശേഖരത്തില്‍ നിന്ന് വരുമ്പോള്‍ കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍, കന്നുകാലികളുടെ ചാണകം, മുനിസിപ്പല്‍ ഖര മാലിന്യം തുടങ്ങിയവയില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന വാതകമാണ് സിബിജി. കാര്‍ഷിക അവശിഷ്ടങ്ങളും ചാണകവും സമൃദ്ധമായി ലഭിക്കുന്നതിനാല്‍ സിബിജി ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്.

നിലവില്‍ സിബിജി പവര്‍ട്രെയിനുള്ള പാസഞ്ചര്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ല. മാരുതി സുസുക്കി റിന്യൂവബിള്‍ എനര്‍ജി സംരംഭങ്ങള്‍ക്കായി 450 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ ഒരു ബയോഗ്യാസ് പ്ലാന്റും ഉള്‍പ്പെടുന്നു.നിലവില്‍ വിക്‌ടോറിസ് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ്, സിഎന്‍ജി എന്നിവയാണ് അവ.

maruti suzuki victoris cbg showcased

ഇതില്‍ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ K15 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനായിരിക്കും സിബിജി പതിപ്പില്‍ ഉപയോഗിക്കുക. ബയോഗ്യാസില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ചില സാങ്കേതിക പരിഷ്‌കാരങ്ങള്‍ വരുത്തും. മിക്ക സാഹചര്യങ്ങളിലും ഘടനകളിലും സിഎന്‍ജിയും സിബിജിയും ഒരു പരിധി വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഈ ഇന്ധനത്തിന്റെ ജ്വലനത്തിനായി എഞ്ചിന്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

പത്ത് പശുക്കളില്‍ നിന്ന് ഒരുദിവസം ലഭിക്കുന്ന ചാണകം ഉപയോഗിച്ച് ഒരു മുഴുവന്‍ ദിവസം വാഹനം ഓടിക്കാന്‍ സാധിക്കുമെന്നാണ് മാരുതി അധികൃതര്‍ പറയുന്നത്. 30 കോടിയിലധികം കന്നുകാലികള്‍ ഉള്ള ഇന്ത്യയില്‍ സിബിജി പ്രായോഗികമാണെന്നാണ് മാരുതി സുസുക്കി കണക്ക് കൂട്ടുന്നത്. വിക്‌ടോറിസിന്റെ മാനുവല്‍ പതിപ്പിന് ലിറ്ററിന് 21.18 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

അതേസമയം, ഓള്‍-വീല്‍-ഡ്രൈവ് പതിപ്പ് 19.07 കി.മീ/ലിറ്റര്‍ മൈലേജ് നല്‍കുന്നു. ടൊയോട്ടയില്‍ നിന്നുള്ള സ്‌ട്രോംഗ്-ഹൈബ്രിഡ് ഓപ്ഷനിലും വിക്‌ടോറിസ് ലഭ്യമാണ്. ഇതിന് 28.56 കി.മീ/ലിറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. വിക്‌ടോറിസ് സിഎന്‍ജി മോഡലിന് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. അരീന ഡീലര്‍ഷിപ്പ് വഴി വില്‍ക്കുന്ന വിക്‌ടോറിസിന്റെ വില തുടങ്ങുന്നത് 10.50 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം).

More from DriveSpark

Article Published On: Wednesday, October 29, 2025, 18:00 [IST]
English summary
Maruti suzuki victoris cbg showcased at 2025 japan mobility show check all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X