മാരുതിയുടെ കോണ്‍ഫിഡന്‍സ് അപാരം! ഡീസലിന്റെ വിടവ് സിഎന്‍ജി നികത്തിക്കാണിച്ചു, വിക്‌ടോറിസ് ഉദാഹരണം

ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കി ഏറ്റവും പുതുതായി വിപണിയില്‍ എത്തിച്ച എസ്‌യുവി യാണ് വിക്ടോറിസ്. മാരുതി അരീന ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴി വിപണനം ചെയ്യുന്ന വിക്ടോറിസ് സെപറ്റംബറിലാണ് പുറത്തിറങ്ങിയത്. അതേ മാസം നാലാം തീയതി ബുക്കിംഗ് ആരംഭിക്കുകയും നവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ച് കസ്റ്റമര്‍ ഡെലിവറിയും തുടങ്ങി. മാരുതിയുടെ പുതിയ കോംപാക്ട് എസ്‌യുവി വെറും രണ്ട് മാസം കൊണ്ട് 30,000 ബുക്കിംഗ് വാരിക്കൂട്ടിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ ഇന്ത്യക്കാരുടെ ഉപഭോക്തൃ വികാരം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.

വിക്ടോറിസ് എസ്‌യുവി പെട്രോള്‍, പെട്രോള്‍-സിഎന്‍ജി, സ്ട്രോംഗ് ഹൈബ്രിഡ് എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ വിക്ടോറിസിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണെന്നാണ് ബുക്കിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിക്ടോറിസ് ബുക്കിംഗ് ഇതിനോടകം 30000 കടന്നുവെന്നും ഇതില്‍ 53 ശതമാനം നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 38 ശതമാനം സിഎന്‍ജി ട്രിമ്മുകളുമാണെന്ന് മാരുതി സുസുക്കിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.

maruti suzuki victoris

അതായത് ഇതിനോടകം ബുക്ക് ചെയ്തവരില്‍ 11000-ത്തോളം പേര്‍ വിക്ടോറിസിന്റെ സിഎന്‍ജി വേരിയന്റുകളാണ് തെരഞ്ഞെടുത്തത്. വിക്ടോറിസ് മാറ്റുരയ്ക്കുന്ന മിഡ്സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ ഹ്യുണ്ടായി ക്രെറ്റയാണ്. 2025 സാമ്പത്തിക വര്‍ഷം വിറ്റഴിക്കപ്പെട്ട 1,94,871 യൂണിറ്റ് ക്രെറ്റയില്‍ 58 ശതമാനം പെട്രോള്‍, ടര്‍ബോ പെട്രോള്‍ വേരിയന്റുകളായിരുന്നു. 40 ശതമാനം ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളും 2 ശതമാനം ഇലക്ട്രിക് വാഹനങ്ങളുമാണ്.

വിക്ടോറിസില്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ വില്‍പ്പന പങ്കിട്ടെടുത്ത പോലെ ക്രെറ്റയില്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ആ റോള്‍ ചെയ്യുന്നു. 2020-ല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയ വേളയില്‍ മാരുതി പറഞ്ഞ ഒരു കാര്യം ഇപ്പോള്‍ ഫലത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഡീസല്‍ വാഹനങ്ങളുടെ വിടവ് സിഎന്‍ജി വേരിയന്റുകള്‍ നികത്തുമെന്നായിരുന്നു കമ്പനി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മവിശ്വാസത്തോടെ പറഞ്ഞത്.

maruti suzuki victoris rear

ഇപ്പോള്‍ വിക്ടോറിസ് എന്ന മോഡലിന്റെ കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യമായി. സെഗ്മെന്റില്‍ ക്രെറ്റയില്‍ സിഎന്‍ജി ഓപ്ഷന്‍ ഇല്ലെങ്കിലും സ്വന്തം തറവാട്ടില്‍ നിന്നുള്ള ഗ്രാന്‍ഡ് വിറ്റാരയ്ക്കും അതിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായ ടൊയോട്ട ഹൈറൈഡറിനും സിഎന്‍ജി പതിപ്പുകളുണ്ട്. ഇവ വിപണിയില്‍ നന്നായി വിറ്റഴിക്കപ്പെടുന്നുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പ്പനയില്‍ 19 ശതമാനവും സിഎന്‍ജിയായിരുന്നു. ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ വിക്ടോറിസ് സിഎന്‍ജിക്ക് വില്‍പ്പന കൂടാന്‍ ചില കാരണങ്ങള്‍ ഉണ്ട്.

ഗ്രാന്‍ഡ് വിറ്റാര നെക്സ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുമ്പോള്‍ വിക്ടോറിസ് കുറച്ച് കൂടി വിപുലമായ ശൃംഖലയുള്ള അരീന ചാനല്‍ വഴിയാണ് വിപണനം ചെയ്യുന്നത്. സിഎന്‍ജി ടാങ്കിന്റെ സ്ഥാനമാണ് മറ്റൊരു കാരണം. ബൂട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി ടാങ്ക് വലിയ അളവില്‍ ലഗേജ് സ്പെയ്സ് കവരും. ബോഡിക്ക് താഴെ നല്‍കിയതിനാല്‍ വിക്ടോറിസ് ബൂട്ട് സ്പെയ്സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്നത് ഒരു പ്ലസായി മാറുന്നു.

maruti suzuki victoris cng bookings

കൂടാതെ മൈലേജും മറ്റൊരു ഘടകമാണ്. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് ലിറ്ററിന് 28.65 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയില്‍ ഏകദേശം ഹൈബ്രിഡിന്റെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും കൂടിയായതിനാലാണ് ഇന്ത്യക്കാര്‍ വിക്‌ടോറിസിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതെന്ന് തോന്നുന്നു. വിക്ടോറിസിന്റെ മറ്റ് വേരിയന്റുകളുടെ ഡിമാന്‍ഡ് നോക്കിയാല്‍ മൊത്തം ബുക്കിംഗിന്റെ 9 ശതമാനമാണ് സ്ട്രോംഗ് ഹൈബ്രിഡ്.

നിലവില്‍ 16.38 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഹൈബ്രിഡ് വേരിയന്റുകളുടെ വില. ADAS സജ്ജീകരിച്ചെത്തുന്ന ZXi, ZXi+(O) വേരിയന്റുകള്‍ക്ക് 16 ശതമാനം ബുക്കിംഗുകള്‍ ലഭിച്ചു. സേഫ്റ്റി ഫീച്ചറുകള്‍ക്ക് ഇന്ത്യക്കാര്‍ പരിഗണന നല്‍കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ശക്തമായ ഡിമാന്‍ഡിനെ തുടര്‍ന്ന് രാജ്യത്തെ ചില നഗരങ്ങളില്‍ വിക്ടോറിസിന്റെ കാത്തിരിപ്പ് കാലയളവ് രണ്ട് മാസമായി ഉയര്‍ന്നിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, November 5, 2025, 8:00 [IST]
English summary
Maruti suzuki victoris cng trims accounted for 38 percent of total bookings with 11000 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X