വിക്ടോറിസ് ബുക്ക് ചെയ്താൽ കിട്ടാൻ ഇത്ര മാസമോ! ബുക്കിങ്ങ് 25000 കടന്നു ക്രെറ്റയുടെ എതിരാളി

മാരുതി സുസുക്കി എന്നാൽ അത് വിശ്വാസത്തിൻ്റെ പര്യായമാണ് എന്നാണ് ഉപഭോക്താക്കൾ തന്നെ പറയുന്നത്. അത് കൊണ്ടാണല്ലോ വിൽപ്പനയുടെ 50 ശതമാനവും മാരുതി സുസുക്കിയുടെ കൈയ്യിലാണ്. അതായത് കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ രണ്ട് വാഹനങ്ങൾ വിറ്റുപോയാൽ അതിലൊന്ന് മാരുതി ആയിരിക്കുമെന്നാണ് പറയുന്നത്. ഇതുവരെ 25000 ബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. പുതിയ വാഹനം ബുക്ക് ചെയ്താൽ എത്ര ദിവസം കാത്തിരിക്കണമെന്നാണല്ലോ എല്ലാവർക്കും അറിയേണ്ടത്. എന്നാൽ 10 ആഴ്ച്ചയാണ് വിക്ടോറിസിന് വേണ്ടി കാത്തിരിക്കേണ്ടത്. 10.50 ലക്ഷം രൂപയിലാണ് വിക്ടോറിസിൻ്റെ വില ആരംഭിക്കുന്നത്.

സാധാരണ പ്രീമിയം മോഡലുകൾ നെക്സ ഷോറൂമുകളിലൂടെയാണ് മാരുതിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെങ്കിൽ അതിൽ നിന്ന് മാറി അരീന ഷോറൂമുകളിലൂടെയാണ് എത്തിക്കുന്നത്. പെട്രോൾ, CNG, ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകളും, ഫോർ വീൽ ഡ്രൈവ് വേരിയന്റും ലഭിക്കുന്നു എന്നതാണ് പ്രത്യേകത.ഗ്രാൻഡ് വിറ്റാറയുടെ പ്ലാറ്റ്‌ഫോമിലാണ് വിക്ടോറിസും നിർമ്മിച്ചിരിക്കുന്നത്.

victoris crossed 25000 bookings

അത് കൊണ്ട് തന്നെ പുതിയ മോഡലിൽ വിറ്റാര മോഡലുമായിട്ടും അതോടൊപ്പം തന്നെ വരാനിരിക്കുന്ന ഇ വിറ്റാറയുമായിട്ടും നിരവധി ഡിസൈൻ ഘടകങ്ങളും ഫീച്ചറുകളും പങ്കിടുന്നുണ്ട് എന്ന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇലക്ട്രിക് ബൂട്ട്, വിശാലമായ ഇന്റീരിയർ, മികച്ച സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയും നിങ്ങൾക്ക് വിക്ടോറിസിലൂടെ മാരുതി സുസുക്കി നൽകുന്നു.

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളായി എടുത്തു പറയേണ്ടത്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകളിലേക്ക് തന്നെയാണ് ശ്രദ്ധ ആദ്യം ചെല്ലുന്നത്.

victoris crossed 25000 bookings

അതോടൊപ്പം കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയും വശങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. വിക്ടോറിസിൻ്റെ പിന്നിലേക്ക് വന്നാൽ ഒരു സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'വിക്ടോറിസ്' ലെറ്ററിംഗുമാണ് എസ്‌യുവിയെ കിടിലമാക്കാനായി മാരുതി സുസുക്കി നൽകിയിരിക്കുന്നത്.

മൊത്തത്തിൽ 10 കളർ ഓപ്ഷനുകളിൽ മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി സ്വന്തമാക്കാം. ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയൊക്കെയാണ് വാഹനത്തിൻ്റെ കളർ ഓപ്ഷനുകൾ.

ഫീച്ചറുകളുടെ കാര്യത്തിൽ വിക്ടോറിസ് ഗ്രാൻഡ് വിറ്റാറയേക്കാൾ റിച്ചാണ് എന്ന് വേണമെങ്കിൽ പറയാം.വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 2, 2025, 12:20 [IST]
English summary
Maruti suzuki victoris crossed 25000 booking waiting period details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X