രണ്ടര മാസത്തിനുള്ളില്‍ വാങ്ങിയത് 30000 പേർ! കഥമാറ്റി 27.02KM മൈലേജുള്ള മാരുതി എസ്‌യുവി

ഇന്ത്യലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ മേധാവിത്തം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി സെഗ്‌മെന്റില്‍ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ മാരുതി സുസുക്കി വിപണിയില്‍ എത്തിച്ച മിഡ്‌സൈസ് എസ്‌യുവിയാണ് വിക്‌ടോറിസ്. ഇപ്പോള്‍ പുറത്തിറങ്ങി വെറും രണ്ട് മാസത്തിനുള്ളില്‍ 30,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് മാരുതിയുടെ പുത്തന്‍ ഹിറ്റായി മാറിയിരിക്കുകയാണ് വിക്‌ടോറിസ്. 2025 സെപ്റ്റംബര്‍ അവസാനത്തോടെ ലോഞ്ച് ചെയ്ത എസ്‌യുവി നവംബര്‍ അവസാനത്തോടെ ഏകദേശം 30,057 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.

ഹ്യുണ്ടായി, കിയ മോഡലുകള്‍ക്ക് ആധിപത്യമുള്ള എസ്‌യുവി വിഭാഗത്തില്‍ ഇത് വന്‍ മുന്നേറ്റമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള രണ്ടര മാസത്തെ വില്‍പ്പന കണക്കുകള്‍ വിക്ടോറിസിന്റെ വളര്‍ച്ചയുടെ വേഗത വ്യക്തമാക്കുന്നു. ഭാഗികമായ വില്‍പ്പന മാത്രമായിരുന്നു ആദ്യ മാസമായിരുന്ന സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. 4,261 യൂണിറ്റായിരുന്നു സെപ്റ്റംബറിലെ വില്‍പ്പന.

maruti victoris kerala launch

അതേസമയം 2025 ഒക്ടോബറില്‍ വില്‍പ്പന 13,496 യൂണിറ്റുകളായി കുത്തനെ ഉയര്‍ന്നു. നവംബറില്‍ ഇത് 12,300 യൂണിറ്റായി. ഒക്ടോബറിനെ അപേക്ഷിച്ച് നേരിയ കുറവാണെങ്കിലും ചുരുങ്ങിയ കാലയളവില്‍ അഞ്ചക്ക പ്രതിമാസ വില്‍പ്പനയിലേക്ക് കുതിച്ച് നവംബര്‍ അവസാനത്തോടെ 30,000 യൂണിറ്റ് നാഴികക്കല്ല് പിന്നിടാന്‍ വിക്ടോറിസിനായി.ഒക്ടോബറിലെ വില്‍പ്പന കണക്കുകളില്‍ വിക്ടോറിസ് മാരുതി സുസുക്കിയുടെ സ്വന്തം ഗ്രാന്‍ഡ് വിറ്റാരയെ മറികടന്നു എന്നത് ശ്രദ്ധേയമാണ്.

ഗ്രാന്‍ഡ് വിറ്റാര 10,409 യൂണിറ്റുകള്‍ വിറ്റപ്പോള്‍, വിക്ടോറിസ് 13,496 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഗ്രാന്‍ഡ് വിറ്റാര മികച്ച വില്‍പ്പന നിലനിര്‍ത്തിയതിനൊപ്പം വിക്‌ടോറിസിന്റെ പ്രകടനം സി-എസ്‌യുവി വിഭാഗത്തില്‍ മാരുതിക്ക് അധിക വില്‍പ്പന നേടാന്‍ സഹായിച്ചു. ഗ്രാന്‍ഡ് വിറ്റാര നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുമ്പോള്‍ വിക്‌ടോറിസ് അരീന ഡീലര്‍ഷിപ്പുകള്‍ വിറ്റഴിക്കുന്നു. അരീന വഴി വില്‍ക്കുന്നതിനാല്‍ വിക്‌ടോറിസ് കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാകുന്നു.

maruti victoris interior

ഗ്രാന്‍ഡ് വിറ്റാരയെക്കാള്‍ അല്‍പ്പം പ്രീമിയവും സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന ബദലായാണ് വിക്‌ടോറിസിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ ആധുനിക ഡിസൈനും നൂതന സുരക്ഷാ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും പ്രധാന ആകര്‍ഷണങ്ങളാണ്. മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് വിക്ടോറിസിന്റെ മറ്റൊരു ഹൈലൈറ്റ്. പെട്രോള്‍, സിഎന്‍ജി, സ്‌ട്രേംഗ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍, പെട്രോള്‍/സിഎന്‍ജി.

ഇവയെല്ലാം 1.5 ലിറ്റര്‍ യൂണിറ്റുകളാണ്. പെട്രോള്‍ എഞ്ചിനുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് ഇസിടി, സിഎന്‍ജി വേരിയന്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ലഭിക്കുക. ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസില്‍ ലഭ്യമാണ്. ഈ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത്.

maruti victoris rear

ഇതിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 28.65 കിലോമീറ്റര്‍ ആണ്. വിക്ടോറിസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കൂ. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്.

ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കിയ എസ്‌യുവി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കും റെഡിയല്ല. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആണ് സേഫ്റ്റി സ്യൂട്ടിലെ പ്രധാന ആകര്‍ഷണം. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

കുറഞ്ഞ റണ്ണിംഗ് കോസ്റ്റും മികച്ച ഇന്ധനക്ഷമതയുമുള്ള എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് വിക്‌ടോറിസ് ആകര്‍ഷിക്കുന്നത്. കിടമത്സം നിറഞ്ഞ മിഡ്‌സൈസ് സെഗ്‌മെന്റില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് 30,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടത് മോഡലിന് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ വിക്ടോറിസ് പ്രധാന മോഡലായി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വരുംമാസങ്ങളില്‍ ഇത് മാരുതിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Monday, December 15, 2025, 12:25 [IST]
English summary
Maruti suzuki victoris crossed 30000 unit sales under three months since launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X