ഇതിലും മികച്ച സേഫ്റ്റി സ്വപ്നങ്ങളിൽ മാത്രം! വിക്ടോറിസിന് ഫൈവ് സ്റ്റാർ റേറ്റിങ്ങ് ചുമ്മാ കിട്ടിയതല്ല, ദാ കാണ്

പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ ഷോറൂമിൽ പോയി ടെസ്റ്റ് ഡ്രൈവ് ചെയ്യണമല്ലോ. എന്നാൽ പലപ്പോഴും പലയിടത്തും സംഭവിക്കാറുള്ളതാണ് ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ വാഹനം അപകടത്തിൽപ്പെടുന്നത്. അത് ചിലപ്പോൾ പുതിയ വാഹനത്തിലെ രീതികൾ പെട്ടെന്ന് മനസിലാകാത്തത് കൊണ്ടാവാം, അല്ലെങ്കിൽ മുന്നിൽ പോകുന്നതോ പിന്നിലുളള വാഹനങ്ങളോ ഇടിക്കുന്നതാകാം. പക്ഷേ ടെസ്റ്റ് ഡ്രൈവ് വാഹനമോടിക്കുമ്പോൾ എപ്പോഴും ശ്രദ്ധ വേണം എന്ന് മറക്കരുതേ. സേഫ്റ്റിയുടെ കാര്യത്തിൽ കളിയാക്കലുകൾ നേരിട്ട ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ ഇപ്പോൾ വാഹനത്തിൻ്റെ കരുത്ത് എന്താണെന്ന് പലരും ഇപ്പോൾ നേരിട്ട് കണ്ട് മനസിലാക്കിയിട്ടുണ്ട്.

പുത്തൻ മിഡ്സൈസ് എസ്‌യുവിയായ വിക്ടോറിസിൻ്റെ ടെസ്റ്റ് ഡ്രൈവിനിടയ്ക്ക് അപകടത്തിൽപെട്ടു. കസ്റ്റമർ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ മുന്നിലുളള വാഹനം ഒരു മുന്നറിയിപ്പും കൂടാതെ ബ്രേക്ക് ചെയ്തത് കൊണ്ടാണ് അപകടം സംഭവിച്ചത്. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും യാത്രാക്കാർക്ക് ഒരു പരിക്കും സംവിച്ചില്ലെന്നതാണ് ആശ്വാസകരം. വാഹനത്തിന് ഗ്ലോബൽ എൻക്യാപിലും ഭാരത് എൻക്യാപിലും ഫൈവ് സ്റ്റാർ നേടിയത് വെറുതെയല്ല എന്നാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.

maruti suzuki victoris crashed

ഗുഡ്ഗാവിലെ അലിപൂരിലെ പാസ്കോ നെക്സ ഡീലർഷിപ്പിന് സമീപമാണ് അപകടം നടന്നത്. വിക്ടോറിസിൻ്റെ കേടുപാടുകളിലേക്ക് നോക്കിയാൽ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബമ്പർ, ഇടതുവശത്തെ ഹെഡ്‌ലാമ്പ്, ഗ്രിൽ, ബോണറ്റ്, ഫ്രണ്ട് ഫെൻഡർ എന്നിവയ്ക്കെല്ലാം തകരാർ സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അപകടത്തിൽ എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിനും കേടുപാടുകൾ സംഭവിച്ചതായി കാണാം.

മാരുതി സുസുക്കി ഡിസയറിന് ശേഷം ഗ്ലോബൽ എൻക്യാപ്പിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടുന്ന രണ്ടാമത്ത മോഡലാണ് വിക്ടോറിസ്. വിക്ടോറിസിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ, മാരുതി സുസുക്കി വിക്ടോറിസ് 32 പോയിന്റുകളിൽ 31.66 പോയിന്റുകളാണ് നേടിയിരിക്കുന്നത്,32 പോയിന്റുകളിൽ 33.05 പോയിന്റുമായി ടാറ്റ സഫാരിയും ഹാരിയറും കഴിഞ്ഞാൽ ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ എസ്‌യുവിയാണ് മാരുതി സുസുക്കി വിക്ടോറിസ്.

maruti suzuki victoris crashed

ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ വിക്ടോറിസിന് 16 ൽ 15.66 പോയിൻ്റാണ് ലഭിച്ചിരിക്കുന്നതെങ്കിൽ സൈഡ് ഇംപാക്ട് ടെസ്റ്റിൽ 16 ൽ 16 പോയിന്റും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ വിക്ടോറിസിന് 49 പോയിന്റുകളിൽ 43 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നതെങ്കിൽ ഡൈനാമിക് ടെസ്റ്റിൽ 24 ൽ 24 പോയിന്റും, ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം ഇൻസ്റ്റാളേഷനിൽ 12 ൽ 12 പോയിൻ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഭാരത് ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രമിലെ ക്രാഷ് ടെസ്റ്റിലും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ZXI+ സ്ട്രോംഗ് ഹൈബ്രിഡ് eCVT, ZXI+(O) സ്ട്രോംഗ് ഹൈബ്രിഡ് eCVT, ZXI+(O) 6AT എന്നിവയുള്‍പ്പെടെ ഒന്നിലധികം വേരിയന്റുകള്‍ ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ റേറ്റിംഗ് വിക്‌ടോറിസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ബാധകമാണ്.

മാരുതി എസ്‌യുവി കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 49-ല്‍ 43 പോയിന്റുകള്‍ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഡൈനാമിക് അസസ്‌മെന്റില്‍ 24 പോയിന്റില്‍ മുഴുവനും നേടാന്‍ കാറിനായി. ക്രാഷ് സിമുലേഷനുകളില്‍ ചൈല്‍ഡ് ഡമ്മികള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി. ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷന്‍ വിഭാഗത്തില്‍ 12-ല്‍ 12 പോയിന്റുകള്‍ നേടി ISOFIX, വേരിയോ ബേസുള്ള ഡ്യുവല്‍ഫിക്‌സ് 5Z പോലുള്ള ഐ-സൈസ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടുന്നതായി തെളിയിച്ചു.

മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ വിക്‌ടോറിസ് എസ്‌യുവി 32-ല്‍ 31.66 പോയിന്റ് നേടി തിളങ്ങി. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റ് 16-ല്‍ 15.66 പോയിന്റും സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റ് ഫുള്‍ മാര്‍ക്കും (16 പോയിന്റ്) നേടാനും എസ്‌യുവിക്ക് സാധിച്ചു. സേഫ്റ്റിയാണ് നിങ്ങളുടെ പ്രധാന പരിഗണന എങ്കിൽ നിങ്ങൾക്ക് പറ്റിയ ഓപ്ഷനാണ് മാരുതി സുസുക്കി വിക്ടോറിസ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 23, 2025, 18:57 [IST]
English summary
Maruti suzuki victoris first accident reported in gurgaon all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X