മാരക ഡിമാന്‍ഡ്, 1 മാസത്തിനുള്ളില്‍ പുത്തന്‍ എസ്‌യുവിയുടെ വില കൂട്ടി മാരുതി! പാവങ്ങളുടെ വേരിയന്റില്‍ തൊട്ടില്ല
അടുത്ത കാലത്തായി എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിച്ച ഒരു മോഡല്‍ ആണ് മാരുതി സുസുക്കി വിക്‌ടോറിസ്. അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍പ്പനക്കെത്തുന്ന വിക്‌ടോറിസ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 25000 ബുക്കിംഗുകള്‍ വാരിക്കൂട്ടി ഞെട്ടിച്ചിരുന്നു. വിപണിയിലെത്തിയ ആദ്യമാസം തന്നെ 4261 യൂണിറ്റുകള്‍ വിതരണം ചെയ്യാനും മാരുതിക്ക് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ വിക്‌ടോറിസ് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ മാരുതി സുസുക്കി വിക്ടോറിസ് മോഡലിന്റെ വില വര്‍ധിപ്പിച്ചു. V3 കാര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്‌യുവിയുടെ ഏതൊക്കെ വേരിയന്റുകള്‍ക്കാണ് വില കൂടിയിരിക്കുന്നതെന്ന് വിശദമായി അറിയാം.
വിക്‌ടോറിസിന്റെ ചില വേരിയന്റുകള്‍ക്ക് 15,400 രൂപ വരെയാണ് കമ്പനി വര്‍ധനവ് വരുത്തിയത്. ഇതോടെ വാഹനത്തിന്റെ വില 1.13% വര്‍ധിച്ചു. സാധാരണക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് LXI, VXI വേരിയന്റുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ZXI, ZXI (O), ZXI പ്ലസ്, ZXI പ്ലസ് (O) വേരിയന്റുകള്‍ക്കാണ് 15,400 രൂപയുടെ വര്‍ധനവ് വരുത്തിയതെന്നും കമ്പനി അറിയിച്ചു.

വിക്‌ടോറിസിന്റെ ടോപ്പ് ഹൈബ്രിഡ് വേരിയന്റിനെ ഈ വില വര്‍ധനവ് ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വില വര്‍ധനവിന് പുറമേ, മാരുതി സുസുക്കി ZXI, ZXI (O) വേരിയന്റുകളില്‍ നിന്ന് ലെതറെറ്റ് അപ്ഹോള്‍സ്റ്ററി ഫീച്ചറും നീക്കം ചെയ്തു. വിക്ടോറിസിന്, പ്രത്യേകിച്ച് ZXI വേരിയന്റിന്, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഡിമാന്‍ഡ് മൂലമാണ് മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുള്ളത്. ഈ വര്‍ധനവിന് ശേഷം മാരുതി വിക്ടോറിസിന്റെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തമ്മിലുള്ള വില വ്യത്യാസം താഴെ കൊടുക്കുന്നു.
| 1.5L Normal Petrol-Manual | |||
|---|---|---|---|
| Variant | Old Price | Difference | New Price |
| LXI | Rs. 10,49,900 | - | Rs. 10,49,900 |
| VXI | Rs. 11,79,900 | - | Rs. 11,79,900 |
| ZXI | Rs. 13,56,900 | Rs. 15,400 | Rs. 13,72,300 |
| ZXI (O) | Rs. 14,07,900 | Rs. 15,400 | Rs. 14,23,300 |
| ZXI Plus | Rs. 15,23,900 | Rs. 15,400 | Rs. 15,39,300 |
| ZXI Plus (O) | Rs. 15,81,900 | Rs. 15,400 | Rs. 15,97,300 |
| 1.5L Normal Petrol-Auto (TC) | |||
|---|---|---|---|
| Variant | Old Price | Difference | New Price |
| VXI | Rs. 13,35,900 | - | Rs. 13,35,900 |
| ZXI | Rs. 15,12,900 | Rs. 15,400 | Rs. 15,28,300 |
| ZXI (O) | Rs. 15,63,900 | Rs. 15,400 | Rs. 15,79,300 |
| ZXI Plus | Rs. 17,18,900 | Rs. 15,400 | Rs. 17,34,300 |
| ZXI Plus (O) | Rs. 17,76,900 | Rs. 15,400 | Rs. 17,92,300 |
| ZXI 4WD | Rs. 18,63,900 | Rs. 15,400 | Rs. 18,79,300 |
| ZXI Plus 4WD | Rs. 19,21,900 | Rs. 15,400 | Rs. 19,37,300 |
| 1.5L Normal CNG-Manual | |||
|---|---|---|---|
| Variant | Old Price | Difference | New Price |
| LXI | Rs. 11,49,900 | - | Rs. 11,49,900 |
| VXI | Rs. 12,79,900 | - | Rs. 12,79,900 |
| ZXI | Rs. 14,56,900 | Rs. 15,400 | Rs. 14,72,300 |
| 1.5L Hybrid Petrol-Auto (CVT) | |||
|---|---|---|---|
| Variant | Old Price | Difference | New Price |
| VXI | Rs. 16,37,900 | - | Rs. 16,37,900 |
| ZXI | Rs. 17,79,900 | Rs. 15,400 | Rs. 17,95,300 |
| ZXI (O) | Rs. 18,38,900 | Rs. 15,400 | Rs. 18,54,300 |
| ZXI Plus | Rs. 19,46,900 | Rs. 15,400 | Rs. 19,62,300 |
| ZXI Plus (O) | Rs. 19,98,900 | - | Rs. 19,98,900 |
എസ്‌യുവി ഒന്നിലധികം സിംഗിള്‍-ടോണ്‍, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ എയറോ-കട്ട് അലോയ് വീലുകള്‍, സ്‌ക്വയര്‍ വീല്‍ ആര്‍ച്ചുകള്‍, ജെസ്ചര്‍ കണ്‍ട്രോളുള്ള സ്മാര്‍ട്ട് പവര്‍ഡ് ടെയില്‍ഗേറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയിലുകള്‍, റിയര്‍ സ്പോയിലര്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകളില്‍ സില്‍വര്‍ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് വിക്‌ടോറിന്റെ പ്രധാന സവിശേഷതകള്‍.

മാരുതി സുസുക്കി വിക്ടോറിസിന് പ്രീമിയം ഇന്റീരിയര്‍ ലഭിക്കുന്നു. ലെതറെറ്റ് സീറ്റുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടൈപ്പ്-സി ചാര്‍ജര്‍, ഡോള്‍ബി അറ്റ്മോസ് ഓഡിയോ സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, പിഎം 2.5 ക്യാബിന്‍ ഫില്‍ട്ടര്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട സവിശേഷതകള്‍.
ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവയാണ് മറ്റ് സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍. പെട്രോള്‍, സിഎന്‍ജി, ഹൈബ്രിഡ് ഓപ്ഷനുകളില്‍ മാരുതി സുസുക്കി വിക്ടോറിസ് വാങ്ങാം. അണ്ടര്‍-ബോഡി സിഎന്‍ജി ടാങ്കാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഇതില്‍ കമ്പനി സ്‌പെയര്‍ വീല്‍ ഓഫര്‍ ചെയ്യുന്നില്ല.

ഇതിന്റെ 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 103 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. അതേസമയം, വിക്ടോറിസിന്റെ 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി മോഡല്‍ 89 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ 116 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് പെട്രോള്‍, ഇസിവിടി (സ്‌ട്രോംഗ് ഹൈബ്രിഡ്) തുടങ്ങിയ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഈ മിഡ്സൈസ് എസ്‌യുവിയില്‍ ലഭ്യമാകും.
മികച്ച ഇന്ധനക്ഷമതയാണ് വിക്‌ടോറിസിന്റെ എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്ന്. എസ്‌യുവിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് ലിറ്ററിന് 28.56 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്റര്‍ മൈലേജും, സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 27.02 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു. ഭാരത് NCAP, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ വിക്ടോറിസ് മിഡ്സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നാണ്.


Click it and Unblock the Notifications








