1 മാസത്തിനുള്ളില്‍ 1 ഫീച്ചര്‍ ഒഴിവാക്കി! 28.56KM മൈലേജുള്ള മാരുതി എസ്‌യുവിയിലെ മാറ്റം അറിയാതെ പോകരുതേ...

മാരുതി സുസുക്കി ഏറ്റവും പുതുതായി പുറത്തിറക്കിയ കോംപാക്ട് എസ്‌യുവിയാണ് വിക്‌ടോറിസ് (Maruti Suzuki Victoris). കുറഞ്ഞ വില മാത്രമല്ല ആകര്‍ഷകമായ ഡിസൈനും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും മികച്ച മൈലേജുമെല്ലാമാണ് ഈ മോഡലിനെ ജനപ്രിയമാക്കുന്ന കാര്യങ്ങള്‍. അത്യന്ത്യന്തം മത്സരം നിറഞ്ഞ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ഈ മോഡല്‍ ഇതിനോടകം 25,000-ല്‍ അധികം ബുക്കിംഗ് വാരിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ കമ്പനി എസ്‌യുവിയുടെ ചില വേരിയന്റുകളുടെ ഫീച്ചര്‍ പട്ടികയില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയിരിക്കുകയാണ്. ആ സവിശേഷത ഏതാണെന്ന് നമുക്ക് നോക്കാം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിക്‌ടോറിസിന്റെ വിലകള്‍ മാറിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് കമ്പനി വ്യക്തമാക്കി. മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഡ്യുവല്‍-ടോണ്‍ കളര്‍ വേരിയന്റുകളുടെ വില പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗിള്‍-ടോണ്‍ ഷേഡുകളേക്കാള്‍ ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ക്ക് ഏകദേശം 15,000 കൂടുതലാണ്. ഇത് പലരും വിലവര്‍ധനവായി തെറ്റിദ്ധരിക്കുകയായിരുന്നു. LXi, VXi, ZXi, ZXi (O), ZXi പ്ലസ്, ZXi പ്ലസ് (O) എന്നീ വേരിയന്റുകളിലാണ് വിക്‌ടോറിസ് ഓഫര്‍ ചെയ്യുന്നത്.

maruti victoris

ഇതില്‍ മിഡ്-സ്‌പെക് ZXi, ZXi (O) വേരിയന്റുകളില്‍ നിന്ന് ലെതറെറ്റ് സീറ്റുകള്‍ ഒഴിവാക്കിയിരിക്കുകയാണ് മാരുതി. ഈ ഫീച്ചര്‍ ഇപ്പോള്‍ ഉയര്‍ന്ന ZXi പ്ലസ്, ZXi പ്ലസ് (O) എന്നീ വേരിയന്റുകളില്‍ മാത്രമാണ് ലഭിക്കുക. ഈ വേരിയന്റുകളില്‍ ലെതറെറ്റ് സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. മിഡ്‌സ്‌പെക് വേരിയന്റുകളില്‍ നിന്ന് ലെതറൈറ്റ് സീറ്റുകള്‍ ഒഴിവാക്കിയതിനാല്‍ വില കുറഞ്ഞിട്ടുണ്ടാകുമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. ഇവയുടെ വിലയില്‍ യാതൊരു മാറ്റവുമില്ല.

ലെതറൈറ്റ് സീറ്റുകള്‍ ഒഴിവാക്കിയതല്ലാതെ ZXi, ZXi (O) വേരിയന്റുകളുടെ ഫീച്ചര്‍ പട്ടികയില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, ബ്ലാക്ക് അലോയ് വീലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ബോഡി കളര്‍ ഒആര്‍വിഎമ്മുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. വിക്‌ടോറിസ് ZXi, ZXi (O) വേരിയന്റുകളുടെ അകത്തളവും ഫീച്ചര്‍ സമ്പന്നമാണ്.

maruti victoris interior

ഡ്യുവല്‍-ടോണ്‍ തീം, ഫൂട്ട്വെല്‍ ലൈറ്റ്, 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഒടിഎ അപ്ഡേറ്റുകള്‍, ആക്റ്റീവ് കൂളിംഗോട് കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ടൈപ്പ്-സി യുഎസ്ബി ചാര്‍ജര്‍, ഓട്ടോ എസി, PM 2.5 എയര്‍ ഫില്‍ട്ടര്‍, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ഒആര്‍വിഎമ്മുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ZXi (O)-ല്‍ പനോരമിക് സണ്‍റൂഫ് ലഭ്യമാണെങ്കിലും ZXi-ല്‍ കാണാനാകില്ല.

കോംപാക്ട് എസ്‌യുവിയുടെ ടോപ് വേരിയന്റുകളില്‍ മാത്രമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ലഭ്യമാകുന്നതെങ്കിലും മിഡ് വേരിയന്റുകളുടെ സേഫ്റ്റി കിറ്റില്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എഞ്ചിന്‍ ഡ്രാഗ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡി ബ്രേക്ക് അസിസ്റ്റ് എന്നിവയോടുകൂടിയ എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

maruti victoris rear

പകലും രാത്രിയും ക്രമീകരിക്കാവുന്ന ഐആര്‍വിഎം, അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം (AVAS), ടയര്‍ റിപ്പയര്‍ കിറ്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഈ കാറില്‍ സ്‌പെയര്‍ വീലുകള്‍ ലഭ്യമല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വിക്ടറിസ് ലഭ്യമാണ്. എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് ലിറ്ററിന് 28.56 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്റര്‍ മൈലേജും, സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 27.02 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു. വിക്‌ടോറിസ് ബേസ് LXi മാനുവലിന്റെ വില 10.50 ലക്ഷം രൂപയാണ്. മിഡ്-സ്‌പെക് ZXi, ZXi (O) (മാനുവല്‍) വേരിയന്റുകള്‍ക്ക് യഥാക്രമം 13.57 ലക്ഷം രൂപയും 14.23 ലക്ഷം രൂപയുമാണ് വില. ZXi ഡ്യുവല്‍-ടോണ്‍ മാനുവലിന് 13.72 ലക്ഷം രൂപയാണ് വില. സിംഗിള്‍-ടോണ്‍ വേരിയന്റിനേക്കാള്‍ 15,000 രൂപ കൂടുതലാണ് ഇത്.

വിക്‌ടോറിസ് പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 13.36 ലക്ഷം രൂപ മുതല്‍ 19.37 ലക്ഷം രൂപ വരെയാണ് വില. ZXi AT, ZXi AT ഡ്യുവല്‍-ടോണ്‍ എന്നിവയ്ക്ക് യഥാക്രമം 15.13 ലക്ഷം രൂപയും 15.28 ലക്ഷം രൂപയും മുടക്കേണ്ടതുണ്ട്. ZXi (O) AT, ZXi (O) AT ഡ്യുവല്‍-ടോണ്‍ എന്നിവയ്ക്ക് യഥാക്രമം 15.64 ലക്ഷം രൂപയും 15.79 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്.വിക്‌ടോറിസ് സിഎന്‍ജി 11.50 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്.

ZXi, ZXi ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 14.57 ലക്ഷം രൂപയും 14.72 ലക്ഷം രൂപയുമാണ് വില. 16.38 ലക്ഷം രൂപ മുതല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വാങ്ങാം. ZXi ഹൈബ്രിഡിനും ZXi ഹൈബ്രിഡ് ഡ്യുവല്‍-ടോണിനും യഥാക്രമം 17.80 ലക്ഷം രൂപയും 17.95 ലക്ഷം രൂപയുമാണ് വില. ZXi (O) ഹൈബ്രിഡിനും ZXi (O) ഹൈബ്രിഡ് ഡ്യുവല്‍-ടോണിനും യഥാക്രമം 18.39 ലക്ഷം രൂപയും 18.54 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

More from DriveSpark

Article Published On: Thursday, October 23, 2025, 13:11 [IST]
English summary
Maruti suzuki victoris mid spec zxi zxi o variants lost leatherette seats feature no price change
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X