വില നോക്കണ്ട, തീരുന്നതിന് മുമ്പേ ബുക്ക് ചെയ്‌തോ... മാരുതി വിക്‌ടോറിസിന്റെ ബുക്കിംഗ്, ഡെലിവറി വിവരങ്ങള്‍
രാജ്യം കാത്തിരുന്ന ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ മാരുതി സുസുക്കി വിക്‌ടോറിസ് ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിര്‍മിച്ച് 100-ലധികം ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പോകുന്ന എസ്‌യുവിയുടെ വില ഒഴികെ ഒട്ടുമിക്ക വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മാരുതി സുസുക്കിയുടെ അരീന ഡീലര്‍ഷിപ്പ് വഴി വിപണനം ചെയ്യാന്‍ പോകുന്ന വിക്‌ടോറിസ് അതിന്റെ കിടിലന്‍ സവിശേഷതകള്‍ കൊണ്ട് ഇതിനോടകം നിരവധി പേരില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മാരുതി വിക്‌ടോറിസ് എസ്‌യുവിയുടെ ബുക്കിംഗ് വിവരങ്ങള്‍, ബുക്കിംഗ് തുക, ഡെലിവറി ടൈംലൈന്‍ എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം.
LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിങ്ങനെ വിവിധ വേരിയന്റുകളില്‍ കാര്‍ തെരഞ്ഞെടുക്കാം. ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, എറ്റേണല്‍ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീന്‍, ബ്ലാക്ക് റൂഫുള്ള സ്പ്ലെന്‍ഡിഡ് സില്‍വര്‍, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണല്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി സ്വന്തമാക്കാം.

പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഹെഡ്‌ലൈറ്റുകള്‍ക്ക് മുകളിലായി ചില സ്ലാഷ്ഡ് ഘടകങ്ങളോടുകൂടിയ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുമടക്കം സ്ലീക്ക് ഡിസൈനാണ് വിക്‌ടോറിസിന് ലഭിക്കുന്നത്. പ്രൊജക്ടര്‍ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, വാഹനത്തിന്റെ ബോഡിയിലുടനീളം റണ്‍ ചെയ്യുന്ന റഗ്ഗഡ് ബ്ലാക്ക് ക്ലാഡിംഗ് എന്നിവയും ഇതിന് ലഭിക്കുന്നു. പിന്നില്‍, എല്‍ഇഡി ലൈറ്റ് ബാറുള്ള ടെയില്‍ ലൈറ്റുകളും മുന്‍വശത്തെ ഡിആര്‍എല്ലുകള്‍ക്ക് സമാനമായ സ്ലാഷ്ഡ് ലൈറ്റിംഗ് ഘടകങ്ങള്‍ കാണാം.
അകത്തേക്ക് കയറിയാല്‍ ഇന്റീരിയര്‍ ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഓഫ്-വൈറ്റ് തീമിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററിയും ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ഡോര്‍ പാഡുകള്‍ എന്നിവിടങ്ങളില്‍ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചിട്ടുണ്ട്.

ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), റിയര്‍ വെന്റുകളുള്ള ഓട്ടോ എസി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 8-സ്പീക്കര്‍ ഇന്‍ഫിനിറ്റി ഓഡിയോ സിസ്റ്റം, പവേര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ്, ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിങ്ങനെ വിപുലമായ ഫീച്ചറര്‍ ലിസ്റ്റും വിക്‌ടോറിസിന് മാരുതി നല്‍കിയിരിക്കുന്നു.
6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡ്), 360-ഡിഗ്രി ക്യാമറ, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ട് എന്നിവയാണ് യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്. കാര്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതായി അവതരണ വേളയില്‍ തന്നെ മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളില്‍ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎന്‍ജി ടാങ്ക് അണ്ടര്‍ബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാല്‍ ബൂട്ട് സ്‌പേസ് കൂടുതല്‍ സ്വതന്ത്രമാക്കാനായിട്ടുണ്ട്. പെട്രോള്‍ എഞ്ചിന് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ, സ്‌ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎന്‍ജി വേരിയന്റുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
മാരുതി വിക്ടോറിസിന്റെ എക്സ്-ഷോറൂം വില 9.70 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റര്‍, ഫോക്സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, കൂടാതെ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ തുടങ്ങിയ കോംപാക്ട് എസ്‌യുവികളുമായാണ് വിക്‌ടോറിസ് എതിരിടുന്നത്.
2025 ദീപാവലിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിക്ടോറിസിന്റെ ബുക്കിംഗ് ഇപ്പോള്‍ മാരുതി ആരംഭിച്ചു. 11,000 രൂപ നല്‍കി രാജ്യമെമ്പാടുമുള്ള മാരുതി അരീന ഡീലര്‍ഷിപ്പുകളിലൂടെയും വെബ്സൈറ്റിലൂടെയും വാഹനം ബുക്ക് ചെയ്യാം. ഡെലിവറി ടൈംലൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോഞ്ചിന് പിന്നാലെ തന്നെ വിതരണവും തുടങ്ങാന്‍ താല്‍പര്യമുണ്ട്.


Click it and Unblock the Notifications








