29KM മൈലേജ് തരുന്ന മാരുതി കാര്‍, സാധാരണയേക്കാള്‍ കുറവ് വിലയും! കുമിഞ്ഞ്കൂടി ബുക്കിംഗ്

ഇന്ത്യയില്‍ എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി 2025 സെപ്റ്റംബര്‍ 15-ന് മാരുതി സുസുക്കി പുറത്തിറക്കിയ മോഡല്‍ ആണ് വിക്‌ടോറിസ് (Maruti Suzuki Victoris). ഈ വിഭാഗത്തില്‍ തന്നെ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെന്ന മോഡല്‍ കമ്പനി വിപണനം ചെയ്യുന്നുണ്ടെങ്കിലും വിക്‌ടോറിസ് അരീന ഡീലര്‍ഷിപ്പുകള്‍ വഴി കൂടുതല്‍ താങ്ങാനാകുന്ന വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനോടകം ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ സംസാരവിഷയമായ കാറിന്റെ ബുക്കിംഗ് കമ്പനി സെപ്റ്റംബര്‍ നാലിന് തന്നെ ആരംഭിച്ചിരുന്നു. വെറും 11000 രൂപ ടോക്കണ്‍ തുക നല്‍കി അംഗീകൃത മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിക്‌ടോറിസ് റിസര്‍വ് ചെയ്യാം.

ബുക്കിംഗ് ആരംഭിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ മാരുതി സുസുക്കി വിക്ടോറിസിന് 33,000-ല്‍ അധികം ഓര്‍ഡറുകള്‍ ലഭിച്ചതായി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മികച്ച പ്രതികരണം വാഹനത്തിന്റെ ജനപ്രീതി വിളിച്ചോതുന്നു. LXi, VXi, ZXi, ZXi(O), ZXi+, ZXi+(O) എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വിക്ടോറിസ് എത്തുന്നത്.

maruti suzuki victoris side

നൂതന ഫീച്ചറുകളാല്‍ സമ്പന്നമാണ് മാരുതി സുസുക്കി വിക്ടോറിസ്. അകത്ത് 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേഷന്‍ സൗകര്യമുള്ള മുന്‍ സീറ്റുകള്‍, ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങി നിരവധി പ്രീമിയം ഫീച്ചറുകള്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാരുതി സുസുക്കി വിക്ടോറിസ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്: മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, സ്‌ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍, പെട്രോള്‍/സിഎന്‍ജി. ഇവയെല്ലാം 1.5 ലിറ്റര്‍ യൂണിറ്റുകളാണ്. പെട്രോള്‍ എഞ്ചിനുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് ഇസിടി, സിഎന്‍ജി വേരിയന്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് എന്നിവയാണ് ലഭിക്കുക. ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസില്‍ ലഭ്യമാണ്.

maruti suzuki victoris

ഈ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്‌ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത്. ഇതിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 28.65 കിലോമീറ്റര്‍ ആണ്. വിക്‌ടോറിസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18

കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കൂ. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കിയ ഈ എസ്‌യുവി സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും റെഡിയല്ല.

maruti suzuki victoris interior

ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആണ് സേഫ്റ്റി സ്യൂട്ടിലെ പ്രധാന ആകര്‍ഷണം. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ലഭ്യമാണ്.

ഫീച്ചറുകള്‍, മൈലേജ്, സുരക്ഷ, താങ്ങാവുന്ന വില എന്ന് വേണ്ട ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രധാന പരിഗണനകളുടെ കാര്യത്തില്‍ എല്ലാം വിക്‌ടോറിസ് പാസ് മാര്‍ക്ക് നേടുന്നു. നിലവില്‍ 10.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിക്‌ടോറിസിറെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നിവയടക്കമുള്ള മിഡ്-സൈസ് എസ്യുവികള്‍ക്ക് മികച്ച എതിരാളിയാണ് വിക്‌ടോറിസ്.

More from DriveSpark

Article Published On: Monday, November 3, 2025, 10:24 [IST]
English summary
Maruti suzuki victoris suv garnered over 33000 bookings since launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X