ഗ്രാന്‍ഡ് വിറ്റാരയുടെ വലയിലെ 'സെല്‍ഫ് ഗോള്‍' ആകുമോ വിക്‌ടോറിസ്? വേരിയന്റ് തിരിച്ചുള്ള വില താരതമ്യം

ഇവിറ്റാര ഇലക്ട്രിക് എസ്‌യുവിക്കൊപ്പം മാരുതി സുസുക്കി ഈ വര്‍ഷം മറ്റൊരു എസ്‌യുവി പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അത് ഗ്രാന്‍ഡ് വിറ്റാരയുടെ 7-സീറ്റര്‍ പതിപ്പായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കമ്പനി നടത്തിയ പഠനങ്ങളില്‍ നിന്ന് 7-സീറ്റര്‍ എസ്‌യുവിയേക്കാള്‍ 5-സീറ്റര്‍ മോഡലിനാണ് വിപണി സാധ്യതയെന്ന തിരിച്ചറിവിലാണ് വിക്‌ടോറിസ് പിറവിയെടുത്തത്. ചുരുക്കിപ്പറഞ്ഞാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് എന്നിവക്കൊപ്പം ഗ്രാന്‍ഡ് വിറ്റാരയ്ക്കും നേരിട്ടുള്ള എതിരാളിയായാണ് വിക്ടോറിസ് വിപണിയില്‍ എത്തിയത്. ഇത് ഉപഭോക്താക്കള്‍ക്ക് മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ രണ്ട് ശക്തമായ മാരുതി ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു.

വിക്‌ടോറിസും ഗ്രാന്‍ഡ് വിറ്റാരയുാ പ്ലാറ്റ്ഫോമുകള്‍, എഞ്ചിനുകള്‍, നിരവധി സവിശേഷതകള്‍ എന്നിവ പങ്കിടുന്നു. എന്നാല്‍ മിക്ക ട്രിമ്മുകളിലും വിക്ടോറിസ് അല്‍പ്പം കുറഞ്ഞ വിലയിലാണ് വരുന്നത്. നിങ്ങള്‍ ഗ്രാന്‍ഡ് വിറ്റാരയോ അല്ലെങ്കില്‍ വിക്‌ടോറിസോ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ എല്ലാ പ്രധാന വേരിയന്റുകളിലും അവയുടെ വിലകള്‍ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് താരതമ്യപ്പെടുത്താം.

maruti suzuki victoris grand vitara price comparison

പെട്രോള്‍ - മാനുവല്‍ വേരിയന്റുകള്‍

പെട്രോള്‍-മാനുവല്‍ വേരിയന്റുകളിലാണ് വിക്ടോറിസിന്റെ വിലനിര്‍ണയ നേട്ടം ഏറ്റവും വ്യക്തമായി കാണാനാകുന്നത്. വിക്‌ടോറിസ് എസ്‌യുവിയുടെ ബേസ് LXI വേരിയന്റിന്റെ വില 10.50 ലക്ഷം രൂപയാണ്. അതേസമയം ഗ്രാന്‍ഡ് വിറ്റാര സിഗ്മയുടെ വില 11.42 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഏകദേശം 92,000 രൂപയുടെ ഈ മാറ്റം ശ്രേണിയിലുടനീളം തുടരുന്നു.

Maruti Suzuki Victoris Maruti Suzuki Grand Vitara
Variant Price (Rs) Variant Price (Rs)
LXI 10.50L Sigma 11.42L
VXI 11.80L Delta 12.53L
ZXI 13.57L Zeta 14.67L
ZXI (O) 14.08L Zeta (O) 15.27L
ZXI+ 15.24L Alpha 16.14L
ZXI+ (O) 15.82L Alpha (O) 16.74L

വിക്ടോറിസ് ZXI+ (O) വേരിയന്റിന് 15.82 ലക്ഷം രൂപയും ഗ്രാന്‍ഡ് വിറ്റാര ആല്‍ഫ (O) വേരിയന്റിന് 16.74 ലക്ഷം രൂപയുമാണ് വില. മൂല്യബോധമുള്ള ഉപഭോക്താക്കള്‍ക്ക് വിക്‌ടോറിസ് ആയിരിക്കൂം കൂടുതല്‍ ആകര്‍ഷകം. കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ പുത്തന്‍ എസ്‌യുവി എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, പ്രീമിയം ഇന്റീരിയറുകള്‍ തുടങ്ങിയ സമാന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

പെട്രോള്‍ & സിഎന്‍ജി വേരിയന്റുകള്‍

സിഎന്‍ജി ഓപ്ഷനുകള്‍ വിക്ടോറിസിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. സിഎന്‍ജി LXI വേരിയന്റില്‍ ആരംഭിക്കുന്നതിനാല്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് അടിസ്ഥാന തലത്തില്‍ ഇല്ലാത്ത ഒരു സിഎന്‍ജി വേരിയന്റ് മാരുതി വിക്ടോറിസ് വാഗ്ദാനം ചെയ്യുന്നു. വിക്‌ടോറിസ് സിഎന്‍ജി LXI വേരിയന്റിന്റെ വില 11.50 ലക്ഷം രൂപയാണ്.

Maruti Suzuki Victoris Maruti Suzuki Grand Vitara
Variant Price (Rs) Variant Price (Rs)
LXI (CNG) 11.50L - -
VXI (CNG) 12.80L Delta (CNG) 13.48L
ZXI (CNG) 14.57L Zeta (CNG) 15.62L

ഗ്രാന്‍ഡ് വിറ്റാരയുടെ ഡെല്‍റ്റ, സീറ്റ സിഎന്‍ജി വേരിയന്റുകളോട് താരതമ്യപ്പെടുത്താവുന്ന മിഡ്-ടയര്‍ സിഎന്‍ജി ട്രിമ്മുകളായ VXI (12.80 ലക്ഷം രൂപ), ZXI (14.57 ലക്ഷം രൂപ) എന്നിവ പോലും താരതമ്യേന വിലകുറഞ്ഞതാണ്. കുറഞ്ഞ പ്രവര്‍ത്തന ചെലവിനും മൈലേജിനും മുന്‍ഗണന നല്‍കുന്നന്നവര്‍ക്ക് വിക്ടോറിസ് സിഎന്‍ജി കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന ചോയ്‌സായി ഉയര്‍ന്നുവരുന്നു.

പെട്രോള്‍ - ഓട്ടോമാറ്റിക് വേരിയന്റുകള്‍

ഓട്ടോമാറ്റിക് പെട്രോള്‍ ട്രിമ്മുകളിലും മാരുതി സുസുക്കി വിക്ടോറിസിന്റെ കൂടുതല്‍ ബജറ്റ് ഫ്രണ്ട്‌ലി ട്രെന്‍ഡ് തുടരുന്നു. 13.36 ലക്ഷം രൂപ മാത്രം വിലയുള്ള എന്‍ട്രി ലെവല്‍ വിക്ടോറിസ് VXI ഓട്ടോമാറ്റിക് ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ ഡെല്‍റ്റ ഓട്ടോമാറ്റിക്കിനെ (13.93 ലക്ഷം രൂപ) പിന്നിലാക്കുന്നു.

Maruti Suzuki Victoris Maruti Suzuki Grand Vitara
Variant Price (Rs) Variant Price (Rs)
VXI 13.36L Delta 13.93L
ZXI 15.13L Zeta 16.07L
ZXI (O) 15.64L Zeta (O) 16.67L
ZXI+ 17.19L Alpha 17.54L
ZXI+ (O) 17.77L Alpha (O) 18.14L

17.77 ലക്ഷം രൂപ വിലയുള്ള ടോപ്പ് എന്‍ഡ് വിക്ടോറിസ് ZXI+(O) ഓട്ടോമാറ്റിക്കിന് പോലും ഗ്രാന്‍ഡ് വിറ്റാര ആല്‍ഫ (O) ഓട്ടോമാറ്റിക്കിനേക്കാള്‍ ഏകദേശം 37,000 രൂപ കുറവാണ്. ബജറ്റ് അധികം കൂടാതെ ഓട്ടോമാറ്റിക്കിന്റെ സൗകര്യം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വില വ്യത്യാസം കാരണം വിക്ടോറിസ് മേല്‍ക്കൈ നേടാന്‍ സാധ്യതയുണ്ട്.

സ്‌ട്രോംഗ് ഹൈബ്രിഡ് - ഓട്ടോമാറ്റിക് വേരിയന്റുകള്‍

രണ്ട് എസ്‌യുവികളിലും മികച്ച കാര്യക്ഷമതയ്ക്കായി മാരുതിയുടെ നൂതന ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്. എന്നിരുന്നാലും, വിക്ടോറിസ് ട്രിമ്മുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ കിട്ടും. ഉദാഹരണത്തിന്, വിക്ടോറിസ് ZXI+ (O) സ്‌ട്രോംഗ് ഹൈബ്രിഡിന് 19.99 ലക്ഷം രൂപയും ഗ്രാന്‍ഡ് വിറ്റാര ആല്‍ഫ+ (O) വേരിയന്റിന് 20.68 ലക്ഷം രൂപയുമാണ് വില. ഇത്രയും താഴ്ന്ന വിലയില്‍ കിട്ടുമെന്നതിനാല്‍ വിക്‌ടോറിസ് കൂടുതല്‍ പേരെ ഹൈബ്രിഡ് സാങ്കേതികവിദ്യ പരിഗണിക്കാന്‍ പ്രോത്സാഹിപ്പിച്ചേക്കാം.

Maruti Suzuki Victoris Maruti Suzuki Grand Vitara
Variant Price (Rs) Variant Price (Rs)
VXI 16.38L Delta+ 16.99L
ZXI 17.80L Zeta+ 18.76L
ZXI (O) 18.39L Zeta+ (O) 19.36L
ZXI+ 19.47L Alpha+ 20.08L
ZXI+ (O) 19.99L Alpha+ (O) 20.68L

ഓള്‍-വീല്‍ ഡ്രൈവ് വേരിയന്റുകള്‍

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്, രണ്ട് എസ്‌യുവികളും ഉയര്‍ന്ന ട്രിമ്മുകളില്‍ AWD ശേഷി വാഗ്ദാനം ചെയ്യുന്നു. ഗ്രാന്‍ഡ് വിറ്റാര ആല്‍ഫ (O) AWD 19.80 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വിക്ടോറിസ് ZXI+(O) AWD ട്രിമ്മിന്റെ വില 19.22 ലക്ഷം രൂപയാണ്. ഗ്രാന്‍ഡ് വിറ്റാര അതിന്റെ പ്രീമിയം പൊസിഷനിംഗ് നിലനിര്‍ത്തുന്നുണ്ടെങ്കിലും കുറഞ്ഞ വിലയില്‍ വിക്ടോറിസ് ഏതാണ്ട് സമാനമായ ഓഫ്-റോഡ് പൊട്ടന്‍ഷ്യല്‍ നല്‍കുന്നു.

Maruti Suzuki Victoris Maruti Suzuki Grand Vitara
Variant Price (Rs) Variant Price (Rs)
ZXI+ 18.64L Alpha 19.20L
ZXI+ (O) 19.22L Alpha (O) 19.80L

പെട്രോള്‍, സിഎന്‍ജി, ഓട്ടോമാറ്റിക്, സ്‌ട്രോംഗ് ഹൈബ്രിഡ്, AWD എന്നീ വിഭാഗങ്ങളിലെല്ലാം സമാന സവിശേഷതകള്‍ കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്ത് വിക്‌ടോറിസ് ഗ്രാന്‍ഡ് വിറ്റാരയെ പിന്നിലാക്കുന്നു. പണത്തിനൊത്ത മൂല്യം നല്‍കുന്ന മിഡ്‌സൈസ് എസ്‌യുവി തിരയുന്നവര്‍ക്ക് വിക്ടോറിസ് ആകര്‍ഷകമായ ഒരു ഓപ്ഷനായി കാണപ്പെടും. അതേസമയം ഗ്രാന്‍ഡ് വിറ്റാര അതിന്റെ ബ്രാന്‍ഡ് പൊസിഷനിംഗിനായി അധിക പണം നല്‍കാന്‍ തയാറുള്ളവര്‍ക്ക് അല്‍പ്പം കൂടുതല്‍ പ്രീമിയം ചോയ്‌സായി തുടരും.

More from DriveSpark

Article Published On: Wednesday, September 17, 2025, 13:19 [IST]
English summary
Maruti suzuki victoris vs grand vitara prices compared across all variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X