എലിവേറ്റോളം വരുമോ മാരുതിയുടെ വിക്ടോറിസ്! കോംപാക്ട് എസ്‍യുവികളിലെ മിടുക്കനാര്

മാരുതി സുസുക്കി തങ്ങളുടെ ആവനാഴിയിൽ നിന്ന് പുതിയതായി പുറത്തേക്ക് വിട്ട അസ്ത്രമാണ് വിക്ടോറിസ് എന്ന കോംപാക്ട് എസ്‌യുവി. പല എതിരാളികളുടേയും നെഞ്ച് പിളർക്കാൻ പാകത്തിനുളളത് വാഹനത്തിലുണ്ട് എന്ന് വേണം പറയാൻ. പ്രധാന എതിരാളികളിൽ ഒരാളാണ് ഹോണ്ട എലിവേറ്റ്. വർഷങ്ങളുട കാത്തിരിപ്പിന് ശേഷം ഹോണ്ട നൽകിയ പുതിയ മോഡലാണ് എലിവേറ്റ്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും ആധിപത്യം തകർക്കാൻ എത്തിയ ഹോണ്ട എലിവേറ്റ് തുടക്കത്തിൽ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്.

വിക്ടോറിസും എലിവേറ്റും ഒന്ന് മാറ്റുരച്ച് നോക്കിയാൽ അത്യാധുനിക സുരക്ഷയും സാങ്കേതികവിദ്യയും നൽകുന്നതിൽ മാരുതി ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. മാത്രമല്ല, ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുള്ള എസ്‌യുവികളിൽ ഒന്നാണ് വിക്ടോറിസ്. അരീന ഡീലർഷിപ്പുകളിലൂടെ വിപണനത്തിനെത്തുന്ന വാഹനം ലെവൽ 2 ADAS വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി സുസുക്കി കാറാണ്.

Maruti Suzuki vs honda elevate comparison

സൂപ്പർ ഹിറ്റായ ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് നിർമിച്ചിരിക്കുന്നത്. എന്നാൽ പുതിയ ബോഡിഷെൽ, വ്യത്യസ്തമായ ഡിസൈൻ, ഫീച്ചറുകളുടെ നീണ്ട നിര എന്നിവ ഇതിനുണ്ട്. മൈൽഡ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി, സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ ഇത് ലഭ്യമാണ്.

SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ കച്ചോടത്തിനിറങ്ങുന്ന എലിവേറ്റിന് നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജനപ്രിയമായ സിറ്റി മിഡ്-സൈസ് സെഡാന് തുടിപ്പേകുന്ന അതേ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം.

Maruti Suzuki vs honda elevate comparison

LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തൻ എസ്‌യുവിയിലെ ആ വേരിയന്റുകൾ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിക്ടോറിസിന് കരുത്ത് പകരുന്നത്. ഇത് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 101 bhp കരുത്തിൽ പരമാവധി 139 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിൽ 1.5 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ഏകദേശം 99 bhp പവറിൽ 120-130 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട തലവേദനകളൊന്നും ആർക്കും വേണ്ട. വിക്ടോറിസിന്റെ ഹൈബ്രിഡ് വേരിയന്റിന് 27 കിലോമീറ്റർ വരെ മൈലേജും, സാധാരണ പെട്രോൾ മോഡലിന് 20 കിലോമീറ്റർ വരെ മൈലേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് മോഡലുകളും ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക് മേടിച്ചവരായത് കൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിൽ പേടിക്കണ്ട.അലുമിനിയത്തിന്റെയും, ഉയർന്ന കരുത്തുള്ള സ്റ്റീലിന്റെയും ഉപയോഗമുള്ളതിനാൽ ഗ്രാൻഡ് വിറ്റാരയെക്കാൾ അൽപ്പം ഭാരം കുറവാണ് വിക്ടോറിസിന്. ഇന്ത്യയിലെ ഹോണ്ടയുടെ തപുകര പ്ലാന്റിൽ നിർമിക്കുന്ന എലിവേറ്റ് ജപ്പാൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഹോണ്ട വാഹനമാണ് എലിവേറ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 29, 2025, 16:51 [IST]
English summary
Maruti suzuki victoris vs honda elevate a detailed comparison all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X