മിഡ്സൈസ് എസ്‌യുവികളിലെ കൊമ്പനാര്; സെൽറ്റോസും വിക്ടോറിസും മാറ്റുരയ്ക്കൽ അപാരത
മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിൽ നിരവധി മോഡലുകൾ തമ്മിൽ മത്സരിക്കുന്നുണ്ട്. അതിൽ തന്നെ മാരുതി സുസുക്കി തങ്ങളുടെ പുതിയ ബ്രഹ്മാസ്ത്രം അവതരിപ്പിച്ചിരിക്കുകയാണ്. വിക്ടോറിസ് എന്ന് പേരിട്ടിരിക്കുന്ന മോഡൽ ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിലാണ് ലൈനപ്പിൽ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ സെഗ്മെൻ്റിലെ രാജാവായി വിലസുന്ന കിയയുടെ സെൽറ്റോസുമായി ഒരു തുറന്ന യുദ്ധം തന്നെയാണ് നടക്കാൻ പോകുന്നത്. മാരുതി സുസുക്കി വിക്ടോറിസും സെൽറ്റോസും തമ്മിൽ വിശദമായി തന്നെ ഒരു താരതമ്യം നടത്തി നോക്കിയാലോ. വിക്ടോറിസിൻ്റെ ഡെലിവറി ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിക്ക് ഉളള സ്വാധീനം നന്നായി ഉപയോഗിക്കാൻ തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
2019-ലാണ് കിയ തങ്ങളുടെ കിടിലൻ എസ്‌യുവിയായ സെൽറ്റോസ് അവതരിപ്പിച്ചത്. അതിന് ശേഷം 4 വർഷങ്ങ കഴിഞ്ഞാണ് മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചത്. മുൻവശത്ത് പുതിയ ഗ്രില്ലും അത് പോലെ തന്നെ മധ്യഭാഗം വരെ നീളുന്ന ഡേ റ്റൈം റണിങ്ങ് ലൈറ്റുകളുൾപ്പടെ ഫ്രണ്ട് ഫാസിയ മുഴുവൻ മാറ്റിയിരുന്നു. ഗ്രില്ലിന് താഴെയായി ലെവൽ 2 അഡാസ് റഡാറും കാണാൻ സാധിക്കും. പുത്തൻ ഹെഡ്‌ലൈറ്റ് യൂണിറ്റും ഇൻഡിക്കേറ്ററുകളും മികച്ചതായിട്ടുണ്ട്. മുഴുവൻ എൽഈഡി യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

മോഡലിൻ്റെ ഓരോ വേരിയൻ്റിലും വ്യത്യസ്ത അപ്ഹോൾസ്റ്ററി കമ്പനി നൽകുന്നുണ്ട്. GT മോഡലിൽ മുഴുവൻ കറുപ്പ് നിറത്തിലുളള ക്യാബിനും അതോടൊപ്പം തന്നെ മികച്ച അപ്ഹോൾസ്റ്ററികളും നൽകിയിട്ടുണ്ട്. EV6-ൽ നിന്ന് കടമെടുത്ത രണ്ട് 10.25-ഇഞ്ച് ഡിസ്‌പ്ലേകളാണ് പുതിയ സെൽറ്റോസിൽ നൽകിയിരിക്കുന്നത്. വലതുവശത്തെ സ്ക്രീനിൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായി പ്രവർത്തിക്കുമ്പോൾ ഇടതുവശത്തുള്ളത് ഇൻഫോടെയ്ൻമെന്റിനായുള്ള HD ടച്ച്‌സ്‌ക്രീൻ സ്‌ക്രീനാണ്.
ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്നതാണ്, കൂടാതെ ബോസിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു. കണക്റ്റുചെയ്‌ത കാർ ഫീച്ചറുകളുടെ ബോട്ട് ലോഡ് ആക്‌സസ് ചെയ്യുന്നതിനും കാറുമായി നിങ്ങളുടെ സ്മാർട്ട് വാച്ചോ ഫോണോ ജോടിയാക്കാൻ കിയ കണക്ടുമായി ബന്ധിപ്പിക്കാൻ ഈ സ്ക്രീനിലൂടെ സാധിക്കും.

വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി ലഭിക്കുന്നു. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഐഎസ്ഒഫിക്സ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും പുതിയ സെൽറ്റോസിനുണ്ട്.
ഇനി മാരുതിയുടെ പുതിയ അതിഥിയെ കുറിച്ച് നോക്കിയാൽ ഗ്രാൻഡ് വിറ്റാറയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വിക്ടോറിസും പൂർത്തിയാക്കിരിക്കുന്നത്. അതോടൊപ്പം തന്നെ ഇ വിറ്റാറയുമായിട്ടും നിരവധി ഡിസൈൻ ഘടകങ്ങളും ഫീച്ചറുകളും പങ്കിടുന്നുണ്ട് എന്ന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇലക്ട്രിക് ബൂട്ട്, വിശാലമായ ഇന്റീരിയർ, മികച്ച സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയും നിങ്ങൾക്ക് വിക്ടോറിസിലൂടെ മാരുതി സുസുക്കി നൽകുന്നു.

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളായി എടുത്തു പറയേണ്ടത്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകളിലേക്ക് തന്നെയാണ് ശ്രദ്ധ ആദ്യം ചെല്ലുന്നത്.
ഡാഷ്‌ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്‌യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. അന്യായ വലിപ്പമുള്ളതിനാൽ നല്ല സ്പേസും കിട്ടുമെന്നതും പ്ലസ് പോയിൻ്റാണ്.
ഫീച്ചറുകളുടെ കാര്യത്തിൽ വിക്ടോറിസ് ഗ്രാൻഡ് വിറ്റാറയേക്കാൾ റിച്ചാണ് എന്ന് വേണമെങ്കിൽ പറയാം.വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








