വിക്ടോറിസോ സെൽറ്റോസോ? ഏത് വാങ്ങുമെന്ന കൺഫ്യൂഷനിലാണോ, മാറ്റുരയ്ക്കാം രണ്ട് എസ്‌യുവികളും

എസ്‌യുവി ആരാധകരുടെ പട്ടികയിൽ ഇടംപിടിക്കുന്ന രണ്ട് കാറുകളാണ് മാരുതി സുസുക്കി വിക്ടോറിസും കിയ സെൽറ്റോസും. ഇവരിൽ ആരാണ് മുൻപ്പന്തിയിൽ നിൽക്കുന്നത് എന്നത് കാട്ടിലെ രാജാവ് ആനയാണോ സിംഹമാണോ എന്ന ചോദ്യം പോലെയാണ്. ഒന്ന് സ്റ്റാറാണെങ്കിൽ മറ്റൊന്ന് സൂപ്പർസ്റ്റാറാണെന്ന് പറായാം. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ ഇരുവരും ശക്തമായാണ് പോരാടുന്നത്. ഒരു എസ്‌യുവി വാങ്ങണമെന്ന ആഗ്രഹം ഉള്ളവർക്ക് ഇവരിൽ ആരാണ് മികച്ചത് എന്ന കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. മിടുക്കൻ മാരുതിയാണോ കിയയാണോയെന്ന് അറിയാം.

വിക്ടോറിസ്: മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ പ്രീമിയം മിഡ്-സൈസ് എസ്‌യുവിയാണിത്. മികച്ച ലുക്കും ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകൾക്കൊണ്ടും മൈലേജും എല്ലാം ഒത്തിണങ്ങിയ വണ്ടി എസ്‌യുവി പ്രേമികളുടെ ഇഷ്ടതാരമായി മാറിയിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകളുമായി ജോടിയാക്കിയ സ്ലീക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും വീതിയും സാന്നിധ്യവും നൽകുന്ന കണക്റ്റഡ് ക്രോം സ്ട്രിപ്പും വിക്ടോറിസിൻ്റെ പ്രധാനസവിശേഷതയാണ്.

Maruti Suzuki Victoris and Kia Seltos

വീതിയേറിയ ഗ്രിൽ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള മസ്കുലാർ ബമ്പർ എന്നിവ ഒരു പ്രീമിയം ലുക്ക് നൽകാൻ സഹായിക്കുന്നുണ്ട്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, കറുത്ത ക്ലാഡിംഗ്, ക്രോം വിൻഡോ ലൈനുകൾ എന്നിവയാൽ ആകർഷണശക്തി വളരെ അധികമാണ് മാരുതി സുസുക്കി വിക്ടോറിസിന്. മൊത്തത്തിൽ ഇതുവരെ ഒരു മാരുതിയിലും കാണാത്ത എന്തോ ഒരഴക് വണ്ടിക്കുണ്ട്.

എഞ്ചിനും മൈലേജും: വിക്ടോറിസിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്‌സിനൊപ്പം ഏകദേശം 21.18 കിലോമീറ്റർ/ലിറ്ററും, ഓട്ടോമാറ്റിക് പതിപ്പിനൊപ്പം 21.06 കിലോമീറ്റർ/ലിറ്റർ മൈലേജാണ് നൽകുന്നത്. മാത്രവുമല്ല സ്ട്രോംഗ്-ഹൈബ്രിഡ് വേരിയന്റ് അതിന്റെ ഇലക്ട്രിക് മോട്ടോർ സഹായവും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും കാരണം 28.65 കിലോമീറ്റർ/ലിറ്റർ വരെ മൈലേജ് നൽകുന്നുണ്ട്.

സെൽറ്റോസ്: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ കരുത്തുറ്റ എതിരാളിയാണ് കിയ സെൽറ്റോസ്. വന്നകാലം മുതൽ അതിവേഗം വിറ്റഴിക്കുന്ന മോഡൽ ഡിസൈനിലായാലും ഫീച്ചറുകളിലായാലും വേറെ ലെവലാണെന്ന് വേണം പറയാൻ. മുൻവശത്തായി എൽഇഡി ഹെഡ്‌ലൈറ്റുകളും സിഗ്നേച്ചർ എൽഇഡി ലൈറ്റ് ബാറും ഉള്ള ടൈഗർ-നോസ് ഗ്രില്ല് എന്നിവയാണ് മോഡലിന്റെ പ്രധാന ആകർഷണം.

ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, പ്രീമിയം അപ്ഹോൾസ്റ്ററി, ഹൈടെക് ഡാഷ്‌ബോർഡ് ലേഔട്ട് എന്നിവയാൽ സമ്പന്നമായ അകത്തളം സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ പെട്രോൾ, ഡീസൽ എന്നീ വകഭേദങ്ങളിൽ വാങ്ങാനാവുന്നതിനാൽ നല്ല ഇന്ധനക്ഷമത കണക്കുകളും സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ദൈനംദിന യാത്രകൾക്കും ദീർഘദൂര ഡ്രൈവുകൾക്കും ഏറ്റവും അനുയോജ്യനാണ് ഇവൻ.

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ ഗിയർബോക്‌സിനൊപ്പം ഏകദേശം 17.7 കിലോമീറ്റർ/ലിറ്ററും, സിവിടി ഓട്ടോമാറ്റിക്കിനൊപ്പം 17.9 കിലോമീറ്റർ മൈലേജുമാണ് വാഹനത്തിന് നൽകാനാവുന്നത്. അതേസമയം 1.5 ലിറ്റർ ടർബോ പെട്രോൾ ലിറ്ററിന് 17.7 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഡീസൽ വകഭേദങ്ങൾ കൂടുതൽ കാര്യക്ഷമമാണ്. 1.5 ലിറ്റർ ഡീസൽ മാനുവൽ 20.7 കിലോമീറ്റർ/ലിറ്ററും ഓട്ടോമാറ്റിക് ഡീസൽ ഏകദേശം 19.1 കിലോമീറ്റർ/ലിറ്ററും നൽകുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 11, 2025, 17:12 [IST]
English summary
Maruti suzuki victoris vs kia seltos top things you need to know before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X