ഇവിയും ഹൈബ്രിഡുമെല്ലാം മറന്നേക്കൂ! മാരുതിയുടെ രഹസ്യായുധം അണിയറയില്‍ ഒരുങ്ങുന്നുണ്ട്
ഇന്ത്യയില്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന ഒട്ടുമിക്ക മുന്‍നിര ബ്രാന്‍ഡുകളും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ നമ്പര്‍ വണ്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സ്വന്തം നിലയില്‍ ഒരു ഇവി വികസിപ്പിക്കാന്‍ പതിവില്‍ കൂടുതല്‍ സമയം എടുത്തു. അതിന്റെ ലോഞ്ച് നീണ്ടുപോകുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളെയും രാജ്യത്തെ സര്‍ക്കാറിനെയും നന്നായി അറിയാവുന്നത് കൊണ്ട് 'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്ന മൈന്‍ഡിലാണ് മാരുതി സുസുക്കിയെന്നാണ് തോന്നുന്നത്. ഇതിനിടെ സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍' പദ്ധതികള്‍ക്ക് അനുസൃതമായ ഒരു കാര്‍ കമ്പനി രഹസ്യമായി വികസിപ്പിച്ചെടുക്കുന്നുണ്ട്. കമ്പനിയുടെ ആ രഹസ്യായുധത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
അധികം വളച്ചുകെട്ടില്ലാതെ നേരെ വിഷയത്തിലേക്ക് കടക്കാം. നമ്മള്‍ പറയാന്‍ പോകുന്നത് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഫ്ലക്സ് ഫ്യുവല്‍ ( Maruti Suzuki Wagon R Flex Fuel) മോഡലിനെ കുറിച്ചാണ്. രാജ്യത്തെ വാഹന വിപണിയില്‍ ഇപ്പോള്‍ മൊത്തം ചര്‍ച്ചകള്‍ E20 ഇന്ധനങ്ങളെ കുറിച്ചാണല്ലോ. നമ്മുടെ വാഗണ്‍ആര്‍ ഫ്ലക്സ് ഫ്യുവല്‍ 20% (E20) മുതല്‍ 85% (E85) വരെ എഥനോള്‍-പെട്രോള്‍ മിശ്രിതത്തില്‍ പ്രവര്‍ത്തിക്കും.

2030-ഓടെ രാജ്യത്ത് 30% എഥനോള്‍ കലര്‍ത്തിയ E30 പെട്രോള്‍ വ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. E30 നിര്‍ബന്ധമാക്കുമ്പോള്‍ പോലും ഈ വാഹനം പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും. വാഗണ്‍ ആര്‍ ഫ്ലക്സ് ഫ്യുവല്‍ പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ 79% അധികം പരിസ്ഥിതി സൗഹൃദമായ ഒരു വാഹനമാണ് എന്നാണ് മാരുതി സുസുക്കി പറയുന്നത്. ഇത് സാധ്യമാക്കാന്‍, വാഗണ്‍ ആറില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
എഥനോള്‍ സെന്‍സറുകള്‍, തണുപ്പുള്ള കാലാവസ്ഥയില്‍ സ്റ്റാര്‍ട്ടിംഗ് മെച്ചപ്പെടുത്താന്‍ ഹീറ്റഡ് ഫ്യുവല്‍ റെയിലുകള്‍, നവീകരിച്ച എഞ്ചിന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, കൂടുതല്‍ കരുത്തുറ്റ ഫ്യുവല്‍ പമ്പും ഇന്‍ജക്ടറുകളും ഫ്ലക്സ് ഫ്യുവലില്‍ വാഹനം കാര്യക്ഷമമായും പ്രശ്‌നങ്ങളില്ലാതെയും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
വാഗണ്‍ ആര്‍ ഫ്ലക്സ് ഫ്യുവലിന് കരുത്ത് പകരുന്നത് പരിചിതമായ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഇത് 88.5 bhp പവറും 113Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. ഡല്‍ഹിയില്‍ നടന്ന 2024 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഫ്ലക്സ് ഫ്യുവല്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
എഥനോളും പെട്രോളും ഇന്ധനമായി ഉപയോഗിച്ച് ടെയില്‍പൈപ്പ് എമിഷന്‍ ഗണ്യമായി കുറയ്ക്കുന്നതിനാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മാരുതി സുസുക്കി വ്യക്തമാക്കി.വാഗണ്‍ ആര്‍ ഫ്ലക്സ് ഫ്യുവലിന്റെ രൂപം സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ ആറിന് സമാനമാണ്. എന്നാല്‍, 'ഫ്ലക്സ്-ഫ്യുവല്‍' ഡെക്കലുകളാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറില്‍, ഫ്ലൂറസെന്റ് എംബെല്ലിഷ്‌മെന്റുകള്‍ ഈ ഡെക്കലുകളുമായി ചേര്‍ന്ന് ഒരു പ്രത്യേക ഭംഗി നല്‍കുന്നു.
ഫ്ലക്സ് ഫ്യുവല്‍ വാഹനം ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലും അല്ലാത്ത സ്ഥലങ്ങളിലും എക്കോ-ഫ്രണ്ട്‌ലി ഡ്രൈവിംഗിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതോടൊപ്പം മാരുതി സുസുക്കിയുടെ നവീകരണത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു. ഈ പവര്‍ട്രെയിന്‍ മാരുതി സുസുക്കിയുടെ മറ്റ് പല മോഡലുകളിലും ഉപയോഗിക്കുന്നതിനാല്‍ ഈ എഞ്ചിന്റെ ഫ്ലക്സ് ഫ്യുവല്‍ പതിപ്പ് മറ്റ് മാരുതി സുസുക്കി മോഡലുകളില്‍ കണ്ടാലും അത്ഭുതപ്പെടാനില്ല.
കമ്പനി ഫ്ലക്സ് ഫ്യുവല്‍ മോഡല്‍ വിപണിയില്‍ ഇറക്കിയാല്‍ രാജ്യത്തെ വലിയ പട്ടണങ്ങളില്‍ ഇതിന് മികച്ച വില്‍പ്പന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും രാജ്യത്ത് ഇവി വിപ്ലവം പ്രതീക്ഷിച്ച വേഗതയില്‍ നടക്കാത്ത സാഹചര്യത്തില്‍ ഫ്ലക്സ് ഫ്യുവല്‍ പോലുള്ള ബദലുകളുടെ സാധ്യത മാരുതിയെ പോലുള്ള കമ്പനികള്‍ ഉറപ്പായും പ്രയോജനപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.


Click it and Unblock the Notifications








