34KM മൈലേജ് തരുന്ന കാര്‍ ഇത്രയും കുറഞ്ഞ വിലയിലോ! വാങ്ങാന്‍ മാരുതി ഷോറൂമിലെത്തിയത് പൂരത്തിനുള്ള ആള്
നവരാത്രിയും ചരക്കുസേവന നികുതിയിലെ (ജിഎസ്ടി) പരിഷ്‌കാരങ്ങളും ഒരുമിച്ചുവന്ന 2025 സെപ്റ്റംബര്‍ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും പോയമാസം വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി. മാരുതി സുസുക്കി നവരാത്രിയുടെ ആദ്യ 8 ദിവസം മാത്രം 1.65 ലക്ഷം കാറുകള്‍ ഡെലിവറി ചെയ്ത് റെക്കോഡിട്ടു. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ആറെണ്ണം മാരുതി സുസുക്കിയുടേതായിരുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായ മാരുതി സുസുക്കി വാഗണ്‍ ആറും പട്ടികയിലുണ്ട്. വാഗണ്‍ ആറിന്റെ 2025 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കാം.
കഴിഞ്ഞ മാസം മാരുതി സുസുക്കി വാഗണ്‍ ആറിന് 15,388 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. 2024 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേട്ടമുണ്ടായി. 12 മാസം മുമ്പ് ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ 13,359 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 സെപ്റ്റംബറില്‍ 2,029 യൂണിറ്റുകളുടെ വേളിയം വര്‍ധനവ് രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 15% വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

മികച്ച വില്‍പ്പനയുടെ ഫലമായി 2025 സെപ്റ്റംബറില്‍ ഏറ്റവുമധികം വിറ്റഴിച്ച ടോപ്പ് 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി വാഗണ്‍ ആര്‍ ഏഴാം സ്ഥാനത്തെത്തി. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ പഞ്ച്, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയാണ് ആദ്യ ആറ് സ്ഥാനങ്ങളില്‍. മാരുതി കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഫ്രോങ്ക്‌സ്, ബലേനോ, എര്‍ട്ടിഗ എന്നീ കാറുകളാണ് യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കാറില്‍ വരുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 90 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ശക്തമായ 1.2. -ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളിലും മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ട്. മികച്ച മൈലേജാണ് കാറിന്റെ മറ്റൊരു ഹൈലൈറ്റ്.

വാഗണ്‍ ആറിന്റെ പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.35 കിലോമീറ്ററും പെട്രോള്‍-എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.19 കിലോമീറ്ററുമാണ് മൈലേജ്. വാഗണ്‍ ആര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 33.47 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ഇത് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജാണ്.
വാഗണ്‍ ആറിനെ ആകര്‍ഷകമാക്കുന്ന മറ്റൊന്ന് അതിന്റെ വിശാലവും സൗകര്യപ്രദവുമായ ക്യാബിനാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടാക്കോമീറ്റര്‍, വിംഗ് മിററുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, 4 സ്പീക്കറുകള്‍ തുടങ്ങിയ ഫീച്ചറുകളും ഇതിന് ലഭിക്കുന്നു. 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറില്‍ നല്‍കിയിട്ടുണ്ട്.

കുറഞ്ഞ വിലയില്‍ ഉയര്‍ന്ന മൈലേജ് ലഭിക്കുന്ന ഹാച്ച്ബാക്ക് തിരയുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വാഗണ്‍ആര്‍ ഏറെ അനുയോജ്യമായ ഓപ്ഷനാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി വാഗണ്‍ ആറിന്റെ വില 4.99 ലക്ഷം രൂപ മുതല്‍ 6.84 ലക്ഷം രൂപ വരെ പോകുന്നു. ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, റെനോ ക്വിഡ്, മാരുതി സെലേറിയോ തുടങ്ങിയ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഒരു മികച്ച ബദലായി വാഗണ്‍ ആര്‍ കണക്കാക്കപ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








