ഇത്തവണ രാജ്യത്തെ ഒന്നാം നമ്പര്‍ കാര്‍ മാറി! പുതിയ സ്വിഫ്‌റ്റോ ഡിസയറോ അല്ല, പഴയ പടക്കുതിര തന്നെ

ജനുവരിയില്‍ മൊത്തം 2 ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ച് മാരുതി സുസുക്കി 2025 കലണ്ടര്‍ വര്‍ഷത്തിന് ഗംഭീര തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഏതാനും മാസങ്ങളില്‍ ബെസ്റ്റ് സെല്ലര്‍ കാര്‍ പദവി മാരുതി മോഡലുകള്‍ക്ക് നഷ്മായിരുന്നു. മാത്രമല്ല 40 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ഖ്യാതി മാരുതി കാറുകള്‍ക്ക് നഷ്ടമാവുകയും ചെയ്തു. മാരുതിയുടെ ജനപ്രിയ മോഡലുകളെ പിന്തള്ളി ടാറ്റ പഞ്ച് ആയ് പോയ വര്‍ഷത്തിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ ആയി മാറിയത്. എന്നാല്‍ ഈ വര്‍ഷം എന്ത് വില കൊടുത്തും അത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മാരുതി.

2025 ജനുവരിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകളുടെ പട്ടികയില്‍ ഒരു മാരുതി മോഡല്‍ തന്നെയാണ് ഒന്നാമത്. ജനുവരിയിലെ ടോപ്പ് 10 കാറുകളുടെ പട്ടികയില്‍ മാരുതിയുടെ 6 മോഡലുകള്‍ ഇടം നേടി. ടാറ്റയുടെ രണ്ട് മോഡലുകളും ഹ്യുണ്ടായിയുടെയും മഹീന്ദ്രയുടെയും ഓരോ മോഡലുകളും പട്ടികയിലുണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളിലും മാരുതി ആധിപത്യം പുലര്‍ത്തി. ജനുവരിയിലെ മികച്ച 10 കാറുകളുടെ പട്ടിക നമുക്ക് വിശദമായി നോക്കാം.

maruti wagonr side view

ഈ പട്ടികയില്‍ ടോള്‍ബോയ് ഹാച്ച്ബാക്കായ മാരുതി സുസുക്കി വാഗണ്‍ആര്‍ ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ പഞ്ച്, മാരുതി എര്‍ട്ടിഗ തുടങ്ങിയ മോഡലുകളെയാണ് വാഗണ്‍ആര്‍ മറികടന്നത്. പഞ്ച് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ എര്‍ട്ടിഗ ആദ്യ പത്തില്‍ നിന്ന് പുറത്തായി. 19,965 യൂണിറ്റ് വില്‍പ്പനയുമായി വാഗണ്‍ആര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 18,522 പുതിയ കസ്റ്റമേഴ്‌സിനെ നേടി പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനോ രണ്ടാം സ്ഥാനത്തെത്തി.

ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഹാച്ച്ബാക്കുകള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം ഒരു എസ്‌യുവി കൈയ്യടക്കി. അത് മറ്റേതുമല്ല ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്‌സൈ് എസ്‌യുവിയായ ക്രെറ്റയാണ്. ജനുവരിയില്‍ കൊറിയന്‍ കമ്പനി 18,522 ക്രെറ്റ കാറുകള്‍ വിറ്റു. ക്രെറ്റക്ക് പിന്നില്‍ നാലാം സ്ഥാനത്ത് മാരുതിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ്. 17,081 യൂണിറ്റ് സ്വിഫ്റ്റുകളാണ് കഴിഞ്ഞ മാസം ഷോറൂമില്‍ നിന്നിറങ്ങിയത്.

Models Units
Maruti WagonR 24,078
Maruti Baleno 19,965
Hyundai Creta 18,522
Maruti Swift 17,081
Tata Punch 16,231
Maruti Grand Vitara 15,784
Mahindra Scorpio 15,442
Tata Nexon 15,397
Maruti Dzire 15,383
Maruti Fronx 15,192

അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടാറ്റ പഞ്ചിന്റെ 16,231 യൂണിറ്റുകള്‍ വിറ്റുപോയി. മാരുതി സുസുക്കിയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാര 15,784 യൂണിറ്റ് വില്‍പ്പനയുമായി ആറാം സ്ഥാനം സ്വന്തമാക്കി. 15,442 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര സ്‌കോര്‍പിയോ റേഞ്ച് ഗ്രാന്‍ഡ് വിറ്റാരക്ക് തൊട്ടുപിന്നിലെത്തി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നായ ടാറ്റ നെക്‌സോണ്‍ ഇടക്കാലത്ത് നേരിട്ട തിരിച്ചടികളില്‍ നിന്ന് കരകയറുന്നതായാണ് സൂചന. 15,397 യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ പോയ മാസം ടോപ് 10 കാറുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. 15,383 യൂണിറ്റുകളുമായി മാരുതി ഡിസയര്‍ സെഡാനും 15,192 യൂണിറ്റുകളുമായി മാരുതി ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുമാണ് ഒമ്പത് 10 സ്ഥാനങ്ങളില്‍.

2024 hyundai creta

മാരുതി സുസുക്കി വാഗണ്‍ആറിനെ കുറിച്ച് പറയുമ്പോള്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണിത്. കാലാനുസംതമായി വരുത്തിയ മാറ്റങ്ങളാണ് ഈ ഹാച്ചിനെ ജനപ്രിയമാക്കി നിലനിര്‍ത്തുന്നത്. നാവിഗേഷന്‍ ഉള്ള 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൗഡ് അധിഷ്ഠിത സര്‍വീസ്, നാല് സ്പീക്കറുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതിലുണ്ട്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, എഎംടിയില്‍ ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സവിശേഷതകളും കാണാം. ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി സാങ്കേതികവിദ്യയുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍, 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി വാഗണ്‍ആര്‍ ഓഫര്‍ ചെയ്യുന്നത്. 1.0 ലിറ്റര്‍ എഞ്ചിന് 25.19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

maruti wagonr

അതേസമയം LXI, VXI വേരിയന്റുകളില്‍ ലഭ്യമായ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി എഞ്ചിന് ലിറ്ററിന് 24.43 കിലോമീറ്റര്‍ ഇന്ധനക്ഷമത (ZXI AGS /ZXI+ AGS ട്രിമ്മുകള്‍) ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ വില 5.55 ലക്ഷം മുതല്‍ 8.50 ലക്ഷം വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Wednesday, February 5, 2025, 16:25 [IST]
English summary
Maruti suzuki wagonr becomes indias best selling car in january here is top 10 list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X