പഞ്ചിനെ പഞ്ചറാക്കി മാരുതി കാർ വീണ്ടും ഇന്ത്യയില്‍ നമ്പര്‍ 1! അത് സ്വിഫ്റ്റോ എർട്ടിഗയോ അല്ല

2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ കാറായി മാറി ടാറ്റ പഞ്ച് വിപണിയെ മൊത്തം ഞെട്ടിച്ചിരുന്നു. എന്നാല്‍ പഞ്ചിനെ പഞ്ചറാക്കിക്കൊണ്ട് 2024-205 സാമ്പത്തിക വര്‍ഷത്തിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ പദവി ഒരു മാരുതി കാര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലായി തുടരുന്ന വാഗണ്‍ആര്‍ ആണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി മാറിയത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി 1,98,451 യൂണിറ്റ് വാഗണ്‍ആര്‍ വിറ്റഴിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ച 2,00,177 യൂണിറ്റിനെ അപേക്ഷിച്ച് നേരിയ കുറവുണ്ട്.

തുടര്‍ച്ചയായി നാലാം സാമ്പത്തിക വര്‍ഷത്തിലാണ് വാഗണ്‍ആര്‍ (Maruti WagonR) ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ 2022 (1,88,837 യൂണിറ്റ്), 2023 (2,12,340 യൂണിറ്റി), 2024 (2,00,177 യൂണിറ്റ്) സാമ്പത്തിക വര്‍ഷങ്ങളിലും വാഗണ്‍ആര്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പാസഞ്ചര്‍ വാഹനമായിരുന്നു. 1,96,572 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ പഞ്ച് ആണ് രണ്ടാം സ്ഥാനത്ത്. 2025 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 പാസഞ്ചര്‍ വാഹനങ്ങളില്‍ ഏഴെണ്ണം മാരുതി സുസുക്കി നിരയില്‍ നിന്നുള്ളതായിരുന്നു.

maruti wagonr side view

1999-ല്‍ ആദ്യമായി വിപണിയില്‍ എത്തിയ വാഗണ്‍ആര്‍ കഴിഞ്ഞ വര്‍ഷം അതിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. പ്രായോഗികതക്കൊപ്പം വിശാലമായ ഇന്റീരിയറും ഡ്രൈവ് ചെയ്യാനുള്ള എളുപ്പവും കാരണം എസ്യുവി ട്രെന്‍ഡിന് ഇടയിലും സിറ്റി ഡ്രൈവിന് പറ്റിയ കാറായി വാഗണ്‍ആര്‍ തുടരുന്നു. രാജ്യത്ത് ഇതിനോടകം 32 ലക്ഷത്തിലധികം വാഗണആറുകള്‍ വിറ്റഴിച്ചതായാണ് ഡേറ്റ സൂചിപ്പിക്കുന്നത്.

2019 ജനുവരിയിലാണ് മൂന്നാം തലമുറ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തിയത്. വാഗണ്‍ആര്‍ ഒമ്പത് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. നിലവില്‍ 5,64,500 രൂപ മുതല്‍ 7,47,500 രൂപ വരെയാണ് ടോള്‍ബോയ് ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. സെലേറിയോ, സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന സുസുക്കിയുടെ ഹാര്‍ട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് വാഗണ്‍ആറിന്റെ നിര്‍മാണം. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കാറില്‍ വരുന്നത്.

maruti wagonr front

ആദ്യം 1.0 ലിറ്റര്‍ പെട്രോള്‍ മോഡലായി എത്തിയ കാര്‍ പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലുമെത്തി. ആദ്യത്തെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 90 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ശക്തമായ 1.2. -ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു.

രണ്ട് എഞ്ചിനുകളിലും മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ട്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിനൊപ്പവും വാഗണ്‍ആര്‍ ലഭ്യമാണ്. മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു ഹൈലൈറ്റ്. വാഗണ്‍ ആറിന്റെ പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ പെട്രോള്‍-എജിഎസ് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.19 കിലോമീറ്ററാണെന്ന് പറയപ്പെടുന്നു.

maruti wagonr fronte view

വാഗണ്‍ആര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 33.47 കിലോമീറ്ററാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടാക്കോമീറ്റര്‍, വിംഗ് മിററുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, 4 സ്പീക്കറുകള്‍ തുടങ്ങിയ ഫീച്ചറുകളും ഈ കാറില്‍ ലഭിക്കുന്നു. ഇതിനുപുറമെ, സുരക്ഷയ്ക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 1, 2025, 20:14 [IST]
English summary
Maruti suzuki wagonr becomes indias no 1 passenger vehicle in fy25 overtaking tata punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X