4.99 ലക്ഷത്തിൻ്റെ ഹാച്ച്ബാക്കിന് 50000 രൂപയുടെ ഓഫർ! ഡിസംബർ സമ്മാനവുമായി മാരുതി
ഡിസംബർ മാസം ഓഫറുകളുടെ പെരുമഴയുടെ മാസമാണല്ലോ. എല്ലാ ബ്രാൻഡുകളുടേയും കച്ചോടം കൂടുന്ന ഒരു സമയമായത് കൊണ്ട് തന്നെ തങ്ങളുടെ എല്ലാ മോഡലുകൾക്കും അത്യാവശം നല്ല രീതിയിൽ തന്നെ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അതിൽ തന്നെ പ്രത്യേകിച്ച് മാരുതി സുസുക്കിയുടെ ഓഫറുകൾക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയാണ്. ബ്രാൻഡിൻ്റെ ജനപ്രിയ മോഡലായ ടോൾ ബോയ് വാഗൺആറിന് കിടിലൻ ഓഫറുകളാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വേരിയൻ്റുകൾക്കും 58,100 രൂപയോളം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കി വാഗൺആറിൻ്റെ ഓഫറുകൾ വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ക്യാഷ് ഡിസ്‌കൗണ്ടിൽ നിന്ന് തുടങ്ങിയാൽ 30,000 രൂപയോളമാണ് ലഭിക്കുന്നത്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് (അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ബോണസ്) അത് കൂടാതെ 3,100 രൂപ വരെ അധിക ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഗൺ ആറിന്റെ നിലവിലെ വില 4.99 ലക്ഷം മുതൽ 6.95 ലക്ഷം രൂപ വരെയാണ്. പ്രായഭേമന്യെ എല്ലാ ഉപഭോക്താക്കൾക്കും പ്രിയപ്പെട്ട മോഡലാണ് വാഗൺആർ.

അഞ്ചുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാഗണ്‍ ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഗണ്‍ ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം.
1.0 ലിറ്റര്‍ പെട്രോള്‍/എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.19 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. അതേസമയം 1.0 ലിറ്റര്‍ സിഎന്‍ജി/ മാനുവല്‍ വേരിയന്റുകള്‍ക്ക് കിലോയ്ക്ക് 33.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാഗണ്‍ ആറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 23.56 കിലോമീറ്ററും, എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.43 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.

സുരക്ഷയുടെ കാര്യത്തിൽ ബ്രാൻഡ് ഇപ്പോൾ വളരെ ജാഗരൂകരാണ്. ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി കമ്പനി കാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിയോടുകൂടിയ എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. 17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, റിമോട്ട് കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും ഈ കാറിലുണ്ട്.
1999-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കാഴ്ചവെച്ച ഈ ടോൾ ബോയ് ഹാച്ച്ബാക്ക്,പ്രാക്ടിക്കാലിറ്റി,മൈലേജ് എന്നീ ഘടകങ്ങൾ കൊണ്ട് ഇന്ന് വരെ നിരവധി കുടുംബങ്ങളുടെ ഫസ്റ്റും ബെസ്റ്റും ചോയിസായി തുടരുന്നു. ഉയർന്ന റൂഫ്‌ലൈൻ കൊണ്ട് മികച ഹെഡ്റൂം ലഭ്യമായിരുന്നു.അതിന് ശേഷം 2003-ലാണ് മുഖം മിനുക്കി കൂടുത സ്റ്റൈലിഷയി വീണ്ടും വിപണിയിൽ എത്തിയത്. എൽപിജി,സിഎൻജി പതിപ്പുകൾ കൂടി എത്തിയതോടെ ഷോറുമിലേക്ക് തിക്കും തിരക്കുമായി.

നാലാം തലമുറയിൽ എത്തി നിൽക്കുമ്പോൾ മൈലേജിലും ലുക്കിലും മുന്നിൽ തന്നെയാണ് വാഹനം, അതോടൊപ്പം സിഎൻജി പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട് . ടാക്സി ഫ്ലീറ്റിലും വാഹനം ലഭ്യമാക്കുന്നത് കൊണ്ട് തന്നെ വലിയ രീതിയിൽ വിൽപ്പനയിൽ മോഡൽ മുന്നേറ്റം നടത്തുന്നത് മാരുതി സുസുക്കിക്ക് ഗുണകരമാണ്. എതിരാളികൾ ഏഴയലത്ത് വരാൻ മടിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








