4.99 ലക്ഷത്തിന് 33KM മൈലേജുളള മാരുതിയുടെ ഫാമിലി കാർ! വാങ്ങികൂട്ടാൻ തിക്കും തിരക്കുമായി ജനങ്ങൾ

വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുക്കി എന്നും മുന്നിൽ തന്നെയാണ്. കഴിഞ്ഞ മാസം ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ചാകര തന്നെയായിരുന്നു. അതിൽ തന്നെ മാരുതിയുടെ ടോൾ ബോയ് മോഡലായ വാഗൺആറിന് കഴിഞ്ഞ മാസം 23 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാഹനം ഇറങ്ങിയപ്പോൾ മുതൽ ഇന്ന് വരെ 34 ലക്ഷം യൂണിറ്റുകളാണ് ഇത് വരെ വിറ്റുപോയത്. കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കിലേക്ക് വന്നാൽ 18,970 വാഹനങ്ങളാണ് ഒക്ടോബർ മാസം വിറ്റത്. അതിന് മുന്നേയുളള മാസമായ സെപ്റ്റംബറിൽ 15,388 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്താൽ 36 ശതമാനത്തിൻ്റെ വ്യത്യാസമാണ് രേഖപെടുത്തിയിരിക്കുന്നത്.

കാറിന് 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെയാണ് ഇപ്പോഴത്തെ വില. അഞ്ചുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാഗണ്‍ ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഗണ്‍ ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കി വെബ്‌സൈറ്റില്‍ പറയുന്നത്.

Maruti Suzuki Wagonr Sales Increased By 23 Percentage

1.0 ലിറ്റര്‍ പെട്രോള്‍/എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.19 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. അതേസമയം 1.0 ലിറ്റര്‍ സിഎന്‍ജി/ മാനുവല്‍ വേരിയന്റുകള്‍ക്ക് കിലോയ്ക്ക് 33.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാഗണ്‍ ആറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 23.56 കിലോമീറ്ററും, എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.43 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.

അടുത്തിടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി കമ്പനി കാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിയോടുകൂടിയ എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. 17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, റിമോട്ട് കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും ഈ കാറിലുണ്ട്.

Maruti Suzuki Wagonr Sales Increased By 23 Percentage

മാരുതി സുസുക്കി റെക്കോർഡ് വിൽപ്പനയായിരുന്നു ഉത്സവകാലത്ത് നേടിയത്. സൂപ്പർ കാരി പോലെയുളള ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ 4,357 യൂണിറ്റുകൾ വിറ്റു. കൂടാതെ, മാരുതി സുസുക്കി മറ്റ് ഒഇഎമ്മുകൾക്ക് 8,915 യൂണിറ്റുകൾ വിതരണം ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ ഈ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പന 189,590 യൂണിറ്റാണ്. ഇതിനൊപ്പം തന്നെ കയറ്റുമതി 31,304 യൂണിറ്റുകൾ കൂടി കൂട്ടുമ്പോൾ മൊത്തം പ്രതിമാസ വിൽപ്പന 220,894 യൂണിറ്റുകളായി.

2024 ഒക്ടോബറിൽ വിറ്റത് വച്ച് നോക്കുമ്പോൾ 206,434 യൂണിറ്റുകളിൽ നിന്ന് ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. സെഗ്മെൻ്റ് തിരിച്ച് നോക്കിയാൽ ഹാച്ച്ബാക്ക് മോഡലുകളായ ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, സെലെറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് വിഭാഗം 76,143 യൂണിറ്റുകൾ വിറ്റഴിച്ച് വലിയ നേട്ടമാണ് നേടി കൊടുത്തത്.

Maruti Suzuki Wagonr Sales Increased By 23 Percentage

ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുൾപ്പെടെയുള്ള എൻട്രി ലെവൽ സെഗ്‌മെന്റിൽ കഴിഞ്ഞ വർഷം 10,687 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 9,067 യൂണിറ്റിലേക്ക് കുറഞ്ഞിട്ടുണ്ട്. മാരുതിയുടെ ലൈനപ്പിലെ പുതിയ മോഡലായ വിക്ടോറിസിനും ആരാധകരും ആവശ്യക്കാരും ഏറെയാണ്. അരീന ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന വിക്‌ടോറിസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 10.50 ലക്ഷം രൂപയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 12, 2025, 12:38 [IST]
English summary
Maruti suzuki wagonr sales increased by 23 percentage details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X