ജനപ്രിയ 6 സീറ്ററിൽ ഈ ഫീച്ചറുകൾ ചേർത്ത് മാരുതി; ലോങ്ങ് ട്രിപ്പിൽ ഇനി ക്ഷീണം അറിയില്ല
ഏതൊക്കെ സെഗ്മെൻ്റിലാണെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട മോഡലുകൾ മാരുതി സുസുക്കിയുടെ പക്കലുണ്ട്. എംപിവി സെഗ്മെൻ്റിൽ ഏറെ ഡിമാൻ്റുളള മോഡലാണ് എർട്ടിഗ. കുറച്ച് പ്രീമിയം ലുക്കും ഫീച്ചറുകളും നൽകി മറ്റൊരു മോഡലും മാരുതി സുസുക്കി അവതരിപ്പിച്ചു. അതാണ് XL6. 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കാറാണിത്. എര്‍ട്ടിഗ മാരുതിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴി വില്‍ക്കുമ്പോള്‍ XL6 വില്‍പ്പനക്കെത്തുന്നത് നെക്‌സ ചാനല്‍ വഴിയാണ്. എന്തൊക്കെ മാറ്റങ്ങളാണ് മാരുതി സുസുക്കി തങ്ങളുടെ മൾട്ടി പർപ്പസ് വാഹനത്തിൽ നൽകിയിരിക്കുന്നത് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പ്രധാനമായും റീഡിസൈൻ ചെയ്ത സ്പോയിലറാണ് എടുത്തു പറയേണ്ടത്. സ്പോയിലറിൻ്റെ അരികിലായി കറുത്ത ഇൻസേർട്ടുകൾ നൽകിയിരിക്കുന്നത് വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സ്പോർട്ടി ലുക്കും ലഭിക്കുന്നു. കിടിലൻ മാറ്റങ്ങൾ വാഹനത്തിൻ്റെ അകത്താണ് കാണാനുളളത്. രണ്ടാം നിരയിലെ യാത്രക്കാരുടെ കംഫർട്ടിന് വേണ്ടി ഏസി വെൻ്റ് സുഖപ്രദമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു.

അതോടൊപ്പം തന്നെ മൂന്നാം നിരയിലെ യാത്രക്കാർക്ക് വേണ്ടി ഇപ്പോൾ വലതുവശത്ത് നൽകിയിരിക്കുന്ന ബ്ലോവർ സ്പീഡ് കൺട്രോളുള്ള സ്വന്തം ഡെഡിക്കേറ്റഡ് വെന്റുകളും ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടാം നിരയിൽ രണ്ട് ഔട്ട്‌ലെറ്റുകളും മൂന്നാം നിരയിൽ രണ്ട് ഔട്ട്‌ലെറ്റുകളും ഉള്ള ടൈപ്പ്-സി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് മികച്ച കൂട്ടിച്ചേർക്കലായി എടുത്തു പറയേണ്ടതാണ്.
XL6 മോഡലില്‍ 1.5 ലിറ്റര്‍ K15C സ്മാര്‍ട്ട് ഹൈബ്രിഡ്, 1.5 ലിറ്റര്‍ K15C സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം XL6 സിഎന്‍ജി പതിപ്പ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എര്‍ട്ടിഗയെ പോലെ തന്നെ മൈലേജ് ആണ് XL6 കാറിന്റെയും ഏറ്റവും ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്ന്.

മാരുതി സുസുക്കി XL6 എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.97 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത പറയുന്നത് ലിറ്ററിന് 20.27 കിലോമീറ്ററാണ്. കൂട്ടത്തില്‍ കൊമ്പന്‍ സിഎന്‍ജി പതിപ്പാണ്. കാറിന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 26.32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
17.78 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സുസുക്കി കണക്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവയാണ് ഈ മാരുതി മോഡലിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍. 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സേഫ്റ്റി കിറ്റിലുണ്ട്.

എർട്ടിഗയുടെ പ്രീമിയം പതിപ്പായ XL6 എംപിവിയിലും 6 എയർബാഗ് സ്റ്റാൻഡേർഡായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ കിയ കാരെൻസ് ക്ലാവിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലുകളുമായാണ് ഇതിന്റെ മത്സരം. എന്തായാലും പുതിയ ഫീച്ചറുകൾ വാഹനത്തിൻ്റെ പ്രാക്ടിക്കാലിറ്റി വർധിപ്പിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








