സിഎൻജി കാറുകൾ മാരുതിയുടെ മാനം കാത്തു; 2025-ൽ കൂടുതൽ വിറ്റുപോയത് 26 കിലോമീറ്റർ മൈലേജുളള ഫാമിലിമാൻ
വിൽപ്പനയുടെ കാര്യത്തിൽ വിപണിയിൽ 50 ശതമാനം ആണ് മാരുതി സുസുക്കിയുടെ ആധിപത്യം. അതായത് രണ്ട് വണ്ടി വിറ്റുപോയാൽ അതിൽ ഒരെണ്ണം മാരുതിയുടെ കാർ ആയിരിക്കും. എന്നാൽ 2025 സാമ്പത്തിക വർഷത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് മാരുതിയുടെ പ്രിയപ്പെട്ട ഫാമിലി 7 സീറ്റർ മോഡലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണിയിൽ മാരുതിയുടെ മൊത്തം വിൽപ്പനയുടെ 33 ശതമാനത്തിലധികവും സിഎൻജിയിൽ കാറുകളാണ്. ബ്രാൻഡ് മൂന്ന് കാറുകൾ വിൽക്കുന്നുണ്ടെങ്കിൽ ഒരെണ്ണം സിഎൻജി കാറുകളാണ് എന്നതാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി മൊത്തം 17,60,765 കാറുകളാണ് വിറ്റത്.
അതിൽ തന്നെ 11,48,363 യൂണിറ്റുകൾ പെട്രോൾ കാറുകളും,5,91,730 യൂണിറ്റുകൾ സിഎൻജി മോഡലുകളുമാണെങ്കിൽ 20,672 യൂണിറ്റുകളായിരുന്നു ഹൈബ്രിഡ് മോഡലുകളുടെ കണക്ക്. മാരുതി സുസുക്കി ഡീസൽ കാറുകൾ നിർത്തലാക്കിയതിന് ശേഷം സിഎൻജി മോഡലുകൾക്ക് ഡിമാൻ്റ് വർധിച്ചിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാരുളളത് എർട്ടിഗയുടെ സിഎൻജി വേരിയൻ്റിനാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാര്‍ മാരുതി സുസുക്കി എര്‍ട്ടിഗയാണ്. ടോപ് 10 കാറുകളുടെ പട്ടിയില്‍ മൂന്നാം സ്ഥാനവും ഈ എംപിവി സ്വന്തമാക്കിയിരുന്നു. വാഹനത്തിൻ്റെ പവർട്രെയിനിലേക്ക് നോക്കിയാൽ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 103PS പവറും 137Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം.
പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു, എര്‍ട്ടിഗ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്. പക്ഷേ സിഎന്‍ജി മോഡില്‍ പവര്‍ 87 bhp ആയും ടോര്‍ക്ക് 121.5 Nm ആയും കുറയുന്നു. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും എര്‍ട്ടിഗ സിഎന്‍ജി മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ വരെയാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ്.

സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ട്. ഇത് വോയ്‌സ് കമന്റും കണക്റ്റഡ് കാര്‍ ഫീച്ചറുകളും പിന്തുണയ്ക്കുന്നു. വെഹിക്കിള്‍ മോണിറ്ററിംഗ്, ടൗ-എവേ അലര്‍ട്ട്, ജിയോ ഫെന്‍സിംഗ്, ഓവര്‍-സ്പീഡ് അലേര്‍ട്ട്, റിമോട്ട് ഫംഗ്ഷനുകള്‍ എന്നിവ എര്‍ട്ടിഗയിലെ കണക്റ്റഡ് കാര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഡ്രൈവര്‍മാര്‍ക്ക് സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.
പാഡില്‍ ഷിഫ്റ്ററുകള്‍, ഓട്ടോ ഹെഡ്‌ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും എര്‍ട്ടിഗയില്‍ ലഭ്യമാണ്. 8.69 ലക്ഷം രൂപ മുതലാണ് എര്‍ട്ടിഗയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 13.03 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. മാരുതിയുടെ തന്നെ XL6, കിയ കാരെന്‍സ്, മഹീന്ദ്ര മറാസോ, ടൊയോട്ട റൂമിയോണ്‍, റെനോ ട്രൈബര്‍ എന്നീ എംപിവികളോടാണ് എര്‍ട്ടിഗ മത്സരിക്കുന്നത്. 7 സീറ്റര്‍ എസ്‌യുവികളായ മഹീന്ദ്ര സ്‌കോര്‍പിയോ, ബൊലേറോ എന്നിവയുമായും ഏറ്റുമുട്ടുന്നു.

പെട്രോൾ കാറുകളെക്കാൾ ആളുകൾ കൂടുതൽ മുൻഗണന നൽകുന്നത് സിഎൻജി കാറുകൾക്കും അത് പോലെ തന്നെ ഹൈബ്രിഡ് കാറുകൾക്കുമാണ്. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം ഡീസൽ നിർത്തലാക്കിയിട്ടും വിൽപ്പനയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല എന്നതാണ് സത്യം. അത് പോലെ തന്നെ ഇപ്പോൾ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ മാരുതിയുടെ ഡീസൽ കാറുകൾക്ക് ഗംഭീര ഡിമാൻ്റാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








