മാരുതിയുടെ ബുദ്ധി അപാരം തന്നെ; എതിരാളികളെ കാത്തിരിക്കുന്നത് ഇതൊക്കെ

മാരുതി സുസുക്കി എന്നാൽ കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിൽ പടുത്തുയർത്തിയ ബ്രാൻഡാണ്. പോക്കറ്റിലൊതുങ്ങുന്ന വില, സർവീസ്, റീസെയിൽ വാല്യു എന്നിവയൊക്കെയാണ് മാരുതി സുസുക്കിയുടെ മുഖമുദ്ര എന്ന് തന്നെ പറയാം. ഡീസൽ എഞ്ചിനുകൾ നിർത്തിയതിന് ശേഷം ചെറിയ ഒരു അതൃപ്തി ഉപഭോക്താക്കളിൽ പ്രതിഫലിച്ചിരുന്നു എങ്കിലും പെട്രോൾ മോഡലുകൾക്കൊപ്പം തന്നെ ഹൈബ്രിഡ് കരുത്തും മികച്ച മൈലേജും ലഭിച്ചതോടെ ഡീസലിൻ്റെ അഭാവം കണക്കിലെടുത്തില്ല. ഡീസൽ എഞ്ചിൻ ലഭ്യമല്ലെങ്കിലും എതിരാളികളോട് മുട്ടാൻ മാരുതിക്ക് ഹൈബ്രിഡ്, പെട്രോൾ, ഇവി കരുത്ത് തന്നെ ധാരാളമാണ്. ഇവിയിൽ മാത്രം ശ്രദ്ധി കേന്ദ്രീകരിക്കാതെ ഒന്നിൽ കൂടുതൽ ഓപ്ഷനുകളാണ് മാരുതി ലഭ്യമാക്കുന്നത്.

ഈ വര്‍ഷം തന്നെ തങ്ങള്‍ പുതിയ രണ്ട് എസ്‌യുവികള്‍ പുറത്തിറക്കാന്‍ പോകുന്നതായി മാരുതി സുസുക്കി വ്യക്തമാക്കിയതാണ്. അതില്‍ ഒന്ന് കമ്പനിയുടെ കന്നി എസ്‌യുവയായ ഇവിറ്റാരയാണ്. ഇത് കൂടാതെ മാരുതി സുസുക്കി ഈ ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ഐസി എഞ്ചിന്‍ എസ്‌യുവിയുടെ ലോഞ്ച് തീയതി പുറത്തുവന്നിട്ടുണ്ട്. 2025 സെപ്റ്റംബര്‍ മൂന്നിന് മാരുതി എസ്‌ക്യൂഡോ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Maruti suzukis plan to compete with rivals

ഇനി വരാനിരിക്കുന്നത് ഇ വിറ്റാരയാണെന്നുളള സുചനകളും കമ്പനി നൽകിയിട്ടുണ്ട്. മാരുതിയുടെ ഇവി മോഡലിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇ വിറ്റാര ഇവി പൂർണമായി ചാർജ് ചെയ്താൽ 426 കിലോമീറ്റർ (WLTP) വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ചാർജിംഗിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട കേട്ടോ. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാനിട്ടാൽ ബാറ്ററി പായ്ക്ക് വെറും 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും.

യുകെ വിപണിയിൽ വിൽക്കുന്ന സുസുക്കി ഇ വിറ്റാര 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്.

Maruti suzukis plan to compete with rivals

മാരുതി സുസുക്കി ഇ വിറ്റാരയിലെ 61 kWh ബാറ്ററി മോഡലുകൾ FWD, AWD ഓപ്ഷനുകളിൽ ലഭ്യമാണ്. FWD വേരിയന്റ് പൂർണ ചാർജിൽ 426 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് വിവരം. ഈ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 171 bhp പവറിൽ 193 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. മറുവശത്ത് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി 181 bhp കരുത്തിൽ 307 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.

ഹൈബ്രിഡ് കരുത്തിലേക്ക് നോക്കിയാൽ ഗ്രാൻഡ് വിറ്റാരയിലുടെ വിപണിയിൽ വലിയ ചലനം സൃഷ്ടിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിരുന്നു. വിപണിയിലെത്തി അധികസമയമൊന്നും കാത്തിരിക്കാതെ തന്നെ ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ച ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ന് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ്. ഹൈബ്രിഡ് എഞ്ചിനും ഒടുക്കത്തെ മൈലേജുമായി എത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്.

Maruti suzukis plan to compete with rivals

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഗ്രാൻഡ് വിറ്റാരയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ E20 ഫ്യുവൽ നിലവാരത്തിലേക്ക് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും മാരുതി പറയുന്നു. മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാരുതി ഗ്രാൻഡ് വിറ്റാരയുടെ മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയും സിഎൻജി പതിപ്പുകൾക്ക് 26.6 കിലോമീറ്റർ മൈലേജും കമ്പനി പറയുമ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ലഭിക്കുക. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും മൈലേജുള്ള മോഡലായി ഗ്രാൻഡ് വിറ്റാര അങ്ങനെ മാറുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 8, 2025, 12:30 [IST]
English summary
Maruti suzukis plans to compete with its rivals all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X