ഇനി ഇവൻ്റെ കാലമാണ്! ലംബോർഗിനിയെയും ഫെറാറിയെയും വെല്ലാൻ മസെരാട്ടിയുടെ പുത്തൻ സൂപ്പർകാർ

സൂപ്പർകാറുകൾ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ലംബോർഗിനി അല്ലെങ്കിൽ ഫെറാറിയുടേതാവും അല്ലേ. എന്നാൽ ഇവരേക്കാൾ കേമൻ അല്ലെങ്കിൽ ഈ ഇറ്റാലിയൻ ബ്രാൻഡുകൾക്കൊപ്പം കിടപിടിക്കുന്ന സൂപ്പർകാർ നിർമാതാക്കളിൽ ഒരാളാണ് മസെരാട്ടി. നിലവിൽ ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന കമ്പനി ഇപ്പോഴിതാ പുതുപുത്തനൊരു മോഡലിനെ കൂടി രാജ്യത്തിനായി കൊണ്ടുവന്നിരിക്കുകയാണ്. ഇറ്റാലിയൻ ഡിസൈനിൽ, കിടിലൻ പെർഫോമൻസും, നൂതന സാങ്കേതികവിദ്യകളും കോർത്തിണക്കി പണികഴിപ്പിച്ചിരിക്കുന്ന മസെരാട്ടി എംസിപ്യൂറയാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.

ആഡംബര സ്‌പോർട്‌സ് കാർ സെഗ്മെന്റിലാണ് പുതിയ മസെരാട്ടി എംസിപ്യൂറ മത്സരിക്കാൻ എത്തിയിരിക്കുന്നത്. ഈയിടെ ആഗോളതലത്തിൽ പുറത്തിറക്കിയ സൂപ്പർകാർ അതിൻ്റെ മനോഹരമായ രൂപവും റേസിംഗ് സ്പിരിറ്റും കൊണ്ട് പുതിയൊരു യുഗത്തെ അടയാളപ്പെടുത്താൻ സാധിച്ചു എന്നുതന്നെ പറയാം. അസാധാരണമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവർക്കായി നിർമിച്ചതായതുകൊണ്ട് തന്നെ ആരെയും ആകർഷിക്കുന്നവനാണ് ഇവൻ.

Maserati MCPura

4.12 കോടി വിലയിൽ ഇന്ത്യയിൽ പുറത്തിറക്കിയ മസെരാട്ടി എംസിപ്യൂറയിൽ സൗന്ദര്യവും പെർഫോമൻസും സമന്വയിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു എയറോഡൈനാമിക് ഡിസൈൻ ഉണ്ട്. ഭാരം കുറഞ്ഞ കാർബൺ ഫൈബർ കൊണ്ടാണ് ഇതിൻ്റെ ബോഡി നിർമിച്ചിരിക്കുന്നത്. മിനുസമാർന്നതും ആധുനികവുമായ രൂപം നൽകുന്നതിനോടൊപ്പം തന്നെ വേഗതയിലും സ്ഥിരതയിലും വാഹനം വേറെ ലെവലാണെന്ന് തന്നെ പറയാം.

മുകളിലേക്ക് തുറക്കുന്ന ഡോറുകളാണ് കാറിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഇത് ബോൾഡും സ്പോർട്ടി ഫീലും നൽകുന്നുണ്ട്. കാറിൻ്റെ മുൻവശത്തായി വലിയ എയർ ഇൻടേക്കുകളോടൊപ്പം ഷാർക്ക് നോസ് ഡിസൈനും ഒരുക്കിയിരിക്കുന്നതും ആരേയും മയക്കുന്ന കാര്യമാണ്. പുറകിലായി റീഡിസൈൻ ചെയ്ത ഡിഫ്യൂസറും സ്‌പോയിലറും കൊടുത്തിട്ടുണ്ട്. ഉയർന്ന വേഗതയിൽ എയറോഡൈനാമിക്‌സും റോഡ് ഗ്രിപ്പും മെച്ചപ്പെടുത്തുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പുറംപോലെ തന്നെ കേമമാണ് മസെരാട്ടി എംസിപ്യൂറയുടെ ഇന്റീരിയറും. ക്യാബിനിൽ പ്രീമിയംനെസ് വർധിപ്പിക്കാനായി അൽകൻ്റാര ലെതർ, ലേസർ-എച്ചഡ് പാറ്റേണുകൾ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം മികച്ച ഫിറ്റും ഫിനിഷും കൂടിയാവുന്നതോടെ സംഗതി മനോഹരവുമാവുന്നുണ്ട്. സ്പീഡ്, പവർ എന്നിവ സംയോജിപ്പിച്ചുള്ള കിടിലൻ പ്രകടനമാണ് സൂപ്പർകാർ പുറത്തെടുക്കുന്നത്.

ഇതിനായി 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് നെറ്റുനോ V6 പെട്രോൾ എഞ്ചിനാണ് എംസിപ്യൂറയിൽ സജ്ജീകരിച്ചിരിക്കുന്നതും. ഇത് 621 bhp കരുത്തിൽ പരമാവധി 730 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നതിനാൽ വേഗത്തിലും സുഗമമായും ഗിയർ ഷിഫ്റ്റുകളും വാഹനം ഉറപ്പാക്കുന്നുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മസെരാട്ടിയുടെ സൂപ്പർകാറിന് വെറും 2.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം മണിക്കൂറിൽ 325 കിലോമീറ്ററായി പരമാവധി വേഗം പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വേഗതയേറിയ മസെരാട്ടികളിൽ ഒന്നായി തന്നെയാണ് എംസിപ്യൂറ അറിയപ്പെടുന്നത്.

റോഡിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം ശ്രദ്ധ ആകർഷിക്കുന്ന തരത്തിലും ഈ സവിശേഷതകൾ ഉൾപ്പെടുന്നു. മസെരാട്ടി എംസിപ്യൂറയിലുള്ള ആഡംബരം പോലെതന്നെ സുരക്ഷാ, സുഖസൗകര്യങ്ങൾ എന്നിവക്കും ഒരു കുറവുമില്ല. ഫ്രണ്ട് എയർബാഗുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പെട്ടെന്നുള്ള ബ്രേക്കിംഗോ അപകടങ്ങളോ ഉണ്ടായാൽ യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള സീറ്റ്ബെൽറ്റ് മുന്നറിയിപ്പുകൾ എന്നിവയെല്ലാം കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ യാത്രക്കാർക്കും സുരക്ഷയും സുഖവും ഉറപ്പാക്കുന്ന സെൻട്രൽ ലോക്കിംഗ്, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഡോർ-അജർ വാർണിംഗ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ എന്നിവയും സൂപ്പർകാറിൽ ലഭ്യമാണ്. ഡേ ആൻഡ് നൈറ്റ് റിയർ-വ്യൂ മിററുകൾ, അഗ്നിശമന ഉപകരണം, ഫസ്റ്റ് എയ്ഡ് കിറ്റ് പോലുള്ള അധിക സവിശേഷതകളാലും മസെരാട്ടിയുടെ കോടികൾ വിലവരുന്ന കാറിലുണ്ട്.

More from DriveSpark

Article Published On: Sunday, October 5, 2025, 13:59 [IST]
English summary
Maserati mcpura supercar launched in india price features specs in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X