ഇന്ത്യയില്‍ ഇത്രയും പണക്കാരോ? നമ്മള്‍ അറിഞ്ഞില്ലല്ലോ! ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച കാറുകളുടെ എണ്ണം കേട്ടോ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ്. ഈ ജര്‍മന്‍ കാര്‍ കമ്പനി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാര്‍ ബ്രാന്‍ഡുകളില്‍ ഒന്ന് കൂടിയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയിലെ സമ്പന്നരായ ആളുകളുടെ ആദ്യ ചോയ്സാണ് മെര്‍സിഡീസ് ബെന്‍സ്. ഇന്ത്യയിലെ കൊച്ചുകുട്ടികളോട് പോലും ഒരു ലക്ഷ്വറി കാര്‍ ബ്രാന്‍ഡിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ ലഭിക്കുന്ന ആദ്യത്തെ ഉത്തരം മെര്‍സിഡീസ് ബെന്‍സ് എന്നായിരിക്കും. ജര്‍മനിക്ക് പുറത്ത് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ പൂനെക്ക് അടുത്തുള്ള ചക്കനില്‍ കമ്പനി ഒരു പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

ചില കാറുകള്‍ മെര്‍സിഡീസ് മുഴുവനായി ഇറക്കുമതി ചെയ്യുമ്പോള്‍ ചില മോഡലുകള്‍ ചക്കന്‍ പ്ലാന്റില്‍ വെച്ച് അസംബിള്‍ ചെയ്യാറാണ് പതിവ്. ജര്‍മന്‍ കമ്പനി ഇപ്പോള്‍ മെയിഡ് ഇന്‍ ഇന്ത്യ കാറുകളുടെ വില്‍പ്പനയില്‍ ഒരു സുപ്രധാന നാഴികക്കല്ല് താണ്ടിയിട്ടുണ്ട്. അതായത് ഇതുവരെ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച ആഡംബര കാറുകളുടെ എണ്ണം വിശദമായി അറിയാം.

mercedes-benz rolls out 200000th made in india car

ഇന്ത്യയില്‍ 200,000 പാസഞ്ചര്‍ വാഹനങ്ങള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ആദ്യത്തെ ആഡംബര കാര്‍ ബ്രാന്‍ഡ് എന്ന അസുലഭ നേട്ടമാണ് മെര്‍സിഡീസ് ബെന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചക്കന്‍ പ്ലാന്റില്‍ നിന്ന് മെര്‍സിഡീസിന്റെ ഫ്ലാഗ്ഷിപ്പ് ഇവി മോഡലായ EQS എസ്‌യുവി പുറത്തിറക്കിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

1995-ലാണ് മെര്‍സിഡീസ് ഇന്ത്യയില്‍ കാര്‍ അസംബ്ലിംഗ് ആരംഭിച്ചത്. ആദ്യത്തെ 50,000 യൂണിറ്റുകള്‍ അസംബിള്‍ ചെയ്യാനായി കമ്പനി 19 വര്‍ഷമെടുത്തു (1995-2014). എന്നിരുന്നാലും, വെറും 9 വര്‍ഷത്തിനുള്ളില്‍ മെര്‍സിഡീസ് 100,000 കാറുകള്‍ എന്ന ഉല്‍പ്പാദന നാഴികക്കല്ല് മറികടന്നു. 2023-ല്‍ മെര്‍സിഡീസ് ഇന്ത്യയില്‍ 1.5 ലക്ഷം കാറുകളുടെ ഉത്പാദനം എന്ന റെക്കോര്‍ഡ് മറികടന്നു.

mercedes-benz rolls out 200000th made in india car

ഇപ്പോള്‍ വെറും 2 വര്‍ഷവും 3 മാസവും കൊണ്ടാണ് ശേഷിക്കുന്ന 50,000 കാറുകള്‍ നിര്‍മ്മിച്ച് 2 ലക്ഷം എന്ന മാജിക് നമ്പര്‍ പിന്നിട്ടത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇന്ത്യയിലെ കാര്‍ വില്‍പ്പനയില്‍ മെര്‍സിഡീസ് വിവിധ നാഴികക്കല്ലുകള്‍ താണ്ടിയിട്ടുണ്ട്. 2015-ലാണ് ജര്‍മ്മനിയില്‍ നിര്‍മ്മിച്ചതും ആഗോളതലത്തില്‍ പ്രശസ്തമായതുമായ മെര്‍സിഡീസ് മെയ്ബാക്ക് S 500 ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചത്.

2022-ലാണ് മെര്‍സിഡീസ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ പ്രധാനമായും കമ്പനി ഇവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗ്ലോബല്‍ ലൈനപ്പിലുള്ള മോഡലുകള്‍ ഒന്നിന് പിറകെ ഒന്നായി കമ്പനി ഇന്ത്യയില്‍ എത്തിക്കുന്ന തിരക്കിലാണ്. ഒരു പതിറ്റാണ്ട് കൊണ്ട് മെര്‍സിഡീസിന്റെ ഇന്ത്യയിലെ കാര്‍ ഉത്പാദനം 470 ശതമാനമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ മെര്‍സിഡീസ് വാഹന നിര്‍മാണശാല പെട്രോള്‍/ഡീസല്‍ കാറുകളും ഇലക്ട്രിക് കാറുകളും ഒരേ സ്ഥലത്ത് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

mercedes-benz rolls out 200000th made in india car

ഏറ്റവും പ്രധാനപ്പെട്ട സംഗതികളില്‍ ഒന്ന് മെര്‍സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ കാര്‍ നിര്‍മാണ പ്ലാന്റ് പൂര്‍ണമായും 100% പുനരുപയോഗ ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.ഏതായാലും ഈ ഉത്പാദന നേട്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു നിര്‍മ്മാണ കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ സാധ്യതയെയാണ് കാണിക്കുന്നതെന്ന് മെര്‍സിഡീസ്-ബെന്‍സ് ഗ്രൂപ്പ് എജിയുടെ മാനേജ്‌മെന്റ് ബോര്‍ഡ് അംഗം ഡോ. ജോര്‍ഗ് ബെര്‍ഗര്‍ EQS എസ്‌യുവി പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

വര്‍ധിച്ചുവരുന്ന വിപണി ആവശ്യകത നിറവേറ്റുന്ന അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തില്‍ തങ്ങള്‍ നിക്ഷേപം തുടരുമെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ മെര്‍സിഡീസ് ബെന്‍സ് രാജ്യത്ത് 18,928 കാറുകളാണ് വിറ്റഴിച്ചത്. ഈ കാലയളവില്‍ കമ്പനിയുടെ കാര്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം വര്‍ധനവ് ഉണ്ടായി. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇതെന്നാണ് മെര്‍സിഡീസ് പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 16, 2025, 10:27 [IST]
English summary
Mercedes benz crossed 2 lakh unit production milestone in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X