ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇവി കൂടുതല്‍ ഫീച്ചറുകളുമായി പുറത്തിറങ്ങി! വാങ്ങാനാകുക 50 പേര്‍ക്ക്
രാജ്യത്ത് ആഡംബര ഇലക്ട്രിക് കാര്‍ വിപണിയിലെ മുമ്പന്‍മാരാണ് മെര്‍സിഡീസ് ബെന്‍സ്. ഇപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഇലക്ട്രിക് സെഡാനായ EQS 580 4Matic മോഡലിന് പുതിയ സെലിബ്രേഷന്‍ എഡിഷനിലൂടെ വളരെ ആത്യാവശ്യമായ ഒരു അപ്ഡേറ്റ് സമ്മാനിച്ചിട്ടുണ്ട്. മെച്ചപ്പെട്ട റിയര്‍ സീറ്റ് അനുഭവത്തോടെയാണ് ഈ പുതിയ പതിപ്പ് വരുന്നത്. പുതിയ മെര്‍സിഡീസ് ബെന്‍സ് EQS 580 4MATIC 'സെലിബ്രേഷന്‍ എഡിഷന്‍' 1.30 കോടി എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. പരിമിതമായ അളവില്‍ വെറും 50 യൂണിറ്റുകളില്‍ മാത്രമായിരിക്കും ഈ പതിപ്പ് ലഭ്യമാകുക.
ഇന്ത്യയിലെ EQS സീരീസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെയും ആഡംബര ഇവി വിഭാഗത്തില്‍ ജര്‍മന്‍ ബ്രാന്‍ഡിന്റെ മേധാവിത്തത്തിനും അടിവരയിടുകയാണ് പുത്തന്‍ ലോഞ്ച്. EQS 580 4MATIC 'സെലിബ്രേഷന്‍ എഡിഷന്‍' അതിന്റെ മൊത്തത്തിലുള്ള രൂപം നിലനിര്‍ത്തുന്നു. എന്നിരുന്നാലും വ്യത്യാസത്തിനായി ചില ഡീറ്റെയിലിംഗുകള്‍ നല്‍കിയിട്ടുണ്ട്. ലൈറ്റിംഗ് യൂണിറ്റുകള്‍ക്ക് ചുറ്റുമുള്ള കൂടുതല്‍ ഡീറ്റെയില്‍ഡ് ആയ സറൗണ്ട്‌സും എയ്റോ അലോയ് വീലുകള്‍ക്കായുള്ള പുതിയ രൂപകല്‍പ്പനയും ഇതില്‍ ഉള്‍പ്പെടുന്നു.

വിരലിലെണ്ണാവുന്ന മാറ്റങ്ങള്‍ മാത്രമാണെങ്കിലും ഇവ ആഡംബര ഇവി വിഭാഗത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ള ഒന്നാണെന്ന സെഡാന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. അകത്തേക്ക് കടന്നാല്‍ ഏറ്റവും പ്രധാന ഹൈലൈറ്റ് 38 ഡിഗ്രി വരെ ചാരിയിരിക്കുന്ന 'എക്‌സിക്യൂട്ടീവ് സീറ്റുകള്‍' ആണ്. മള്‍ട്ടി-കണ്ടൂര്‍ മസാജ് ഫംഗ്ഷണാലിറ്റി, ലംബര്‍ സപ്പോര്‍ട്ട്, പിന്നില്‍ നിന്ന് ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന്റെ ഇലക്ട്രോണിക് ക്രമീകരണം അനുവദിക്കുന്ന ഒരു ഷോഫര്‍ പാക്കേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഡിസൈനര്‍ സീറ്റ് ബെല്‍റ്റ് ബക്കിളുകള്‍ക്കൊപ്പം കംപ്ലീറ്റ് നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ക്യാബിന്‍ ആകര്‍ഷണം കൂടുതല്‍ ഉയര്‍ത്തുന്നു. നാവിഗേഷന്‍ നിര്‍ദേശങ്ങളോടൊപ്പം ലൈവ് ക്യാമറ ഇമേജുകള്‍ ഓവര്‍ലേ ചെയ്യുന്ന മെര്‍സിഡീസ്-ബെന്‍സിന്റെ MBUX ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ സിസ്റ്റമാണ് EQS 580 സെലിബ്രേഷന്‍ എഡിഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ മൊത്തത്തിലുള്ള കംഫര്‍ട്ട് കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള ENERGIZING കംഫര്‍ട്ട് പാക്കേജും ഇതില്‍ ഉള്‍പ്പെടുന്നു.

റിയര്‍ സീറ്റ് കംഫര്‍ട്ട് പാക്കേജ്, പിന്നില്‍ നിന്ന് ഇലക്ട്രോണിക് സീറ്റ് ക്രമീകരണങ്ങള്‍ പ്രാപ്തമാക്കുന്ന ഒരു ഡ്രൈവര്‍ പാക്കേജ്, ഫുള്‍ നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, അഡാപ്റ്റീവ് ലൈറ്റിംഗുള്ള ഡ്യുവല്‍-പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സംയോജിത AR നാവിഗേഷന്‍ പ്രവര്‍ത്തനക്ഷമതയുള്ള സിഗ്‌നേച്ചര്‍ MBUX ഹൈപ്പര്‍സ്‌ക്രീന്‍ എന്നിവയാണ് സെലിബ്രേഷന്‍ എഡിഷനിലെ പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ഇലക്ട്രിക് സെഡാന് കരുത്ത് പകരുന്നത്. സെലിബ്രേഷന്‍ എഡിഷന്റെ പെര്‍ഫോമന്‍സ് കണക്കുകളില്‍ മാറ്റമൊന്നുമില്ല. 800 കിലോമീറ്ററിലധികം (ARAI) സര്‍ട്ടിഫൈഡ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് വാഹനത്തിനും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ച് കണക്കാണിത്. 2025 മെയ് വരെ കമ്പനിയുടെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 73 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പുത്തന്‍ ലോഞ്ചിനൊപ്പം കമ്പനി ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നാല് പുതിയ ആഡംബര റീട്ടെയില്‍ ഷോറൂമുകള്‍ തുറന്നിട്ടുണ്ട്. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ജമ്മു എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറന്നാണ് കമ്പനി തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചിരിക്കുന്നത്. 2025-ല്‍ ഇതുവരെ കമ്പനി 11 ഷോറൂമുകള്‍ തുറന്നു കഴിഞ്ഞു. ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഈ എണ്ണം 19 ആക്കി ഉയര്‍ത്താനാണ് കമ്പനിയുടെ പ്ലാന്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








