6 ലക്ഷം യൂണിറ്റുകൾ നിർമിച്ച് മെർസിഡീസ് ബെൻസ് ജി ക്ലാസ്; ബ്രാൻഡിൻ്റെ കരുത്തനായ മോഡൽ
മെർസിഡീസ് ബെൻസ് ബ്രാൻഡിൻ്റെ ഏറെ പ്രിയപ്പെട്ട മോഡലാണ് ജി ക്ലാസ് വേരിയൻ്റ്. ഇപ്പോൾ ബ്രാൻഡ് വലിയ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. 600000 ലക്ഷം യൂണിറ്റുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഓഫ്റോഡർ പ്രേമികളുടേയും ആഡംബര പ്രേമികളുടേയും പ്രിയപ്പെട്ട മോഡലായ വാഹനം ഒബ്സിഡിയൻ ബ്ലാക്ക് മെറ്റാലിക്കിൽ EQ സാങ്കേതികവിദ്യയുള്ള G 580 മോഡലിൻ്റെ ഇവിയും കമ്പനി അവതരിപ്പിച്ചിരുന്നു. 1979-ലാണ് ബ്രാൻഡ് ജി ക്ലാസ് മോഡൽ അവതരിപ്പിച്ചത്, പിന്നീടിങ്ങോട്ട് ഓഫ്റോഡിലും, വാഹനത്തിൻ്റെ മികച്ച ഡിസൈൻ എന്നിങ്ങനെയുള്ള സവിശേഷതകൾ കൊണ്ട് വാഹനം വിപണിയിൽ തൻ്റേതായ ഇടം സൃഷ്ടിച്ചു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ എസ്‌യുവി മോഡലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മെർസിഡീസ് G 580 EQ എന്ന ഇലക്ട്രിക് ജി-വാഗണായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില 3 കോടി രൂപയാണ് കേട്ടോ. എല്ലാ തരത്തിലും കരുത്തുറ്റത്, എല്ലാ തരത്തിലും ആഡംബരപൂർണം തുടങ്ങിയ വിശേഷണങ്ങളോടെയാണ് എസ്‌യുവി പിറവിയെടുത്തിരിക്കുന്നതും. ഇവിയാണല്ലോ ഓഫ്-റോഡിംഗിന് പറ്റുമോയെന്ന ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട താനും.

G 580 ബോക്സി രൂപഘടന കണ്ടാൽ ഇലക്ട്രിക്കാണെന്നേ പറയില്ല. EQ ബാഡ്ജുകൾക്ക് പുറമേ എയർ കർട്ടനുകളുള്ള ഭാഗികമായി ഉയർത്തിയ ഹുഡ്, പുതിയ A-പില്ലർ ഡിസൈൻ, റൂഫ് ഫ്രണ്ടിൽ ഒരു സ്‌പോയിലർ ലിപ്, റിയർ വീൽ-ആർച്ച് ഫ്ലെയറുകളിൽ എയർ കർട്ടനുകൾ എന്നിവയുടെ രൂപത്തിലാണ് ഇലക്ട്രിക് എസ്‌യുവിക്ക് വ്യത്യാസം വരുന്നുണ്ടേ. ഇതെല്ലാം എയറോഡൈനാമിക്‌സിനും ക്യാബിൻ നോയ്‌സ് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ബെൻസ് പറയുന്നു.
ഇനി അകത്തേക്ക് കയറിയാൽ പിന്നെ ഇറങ്ങാനേ തോന്നില്ല എന്ന് വേണം പറയാൻ. ഇലക്ട്രിക് വാഹനങ്ങൾക്കനുസരിച്ചുള്ള സ്വിച്ചുകൾ ഒഴികെ ബാക്കിയെല്ലാം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായി വരുന്ന ജി-വാഗണിന് സമാനമാണ് ഇലക്ട്രിക് പതിപ്പും. ഡ്രൈവർ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം അകത്തളത്തെ ഗംഭീരമാക്കാനായി കൊടുത്തിട്ടുണ്ട്.

ഇതോടൊപ്പം ഹീറ്റിംഗ്, വെന്റിലേഷൻ, എസി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ ബട്ടണുകൾ ടച്ച്‌സ്‌ക്രീനിന് താഴെയായി സ്ഥാപിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ബട്ടണിൽ മെർസിഡീസ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ബെൻസ് ചേർത്തിട്ടുണ്ട്. ഇലക്ട്രിക് ജി-വാണിന്റെ ബൂട്ട് കപ്പാസിറ്റി 555 ലിറ്ററാണ്. അതായത് ഇത് പെട്രോൾ, ഡീസൽ ജി-ക്ലാസ് എസ്‌യുവികളേക്കാൾ കുറവാണെന്ന് എന്നതാണ് പ്രത്യേകത.
CBU അഥവാ കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റായാണ് മെർസിഡീസ് ജി-വാഗൺ ഇലക്ട്രിക് ഇന്ത്യയിലേക്ക് എത്തുന്നത്. 117 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന് സിംഗിൾ ചാർജിൽ ഏകദേശം 420 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. 200kW വരെ ചാർജിംഗ് വേഗതയാണ് ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ G 580 റീചാർജ് ചെയ്യാൻ 32 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക.
എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകളിലേക്ക് നോക്കിയാൽ 850 മില്ലീമീറ്റർ വാട്ടർ-വേഡിംഗ് ശേഷിയാണ് ഏറ്റവും പ്രധാനം. കൂടാതെ 35 ഡിഗ്രി വരെ കുത്തനെയുള്ള ചരിവുകളിൽ പോലും ഇവിക്ക് ഗംഭീര സ്ഥിരതയുള്ളതായും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 20.3 ഡിഗ്രി റാമ്പ് ആംഗിൾ, 30.7 ഡിഗ്രി റിയർ ആംഗിൾ, 32 ഡിഗ്രി അപ്രോച്ച് ആംഗിൾ എന്നിവയുമുണ്ട്. 250 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസോടെ വരുന്ന G 580 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എസ്‌യുവികളിൽ ഒന്ന് കൂടിയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








