സ്പോർട്ടി ലുക്കിനൊപ്പം ഹൈബ്രിഡ് കരുത്തും, പുത്തൻ മോഡൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ആഡംബര വാഹനം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന പേരാണ് മെർസിഡീസ് ബെൻസ്. എപ്പോഴും ആഡംബര വാഹനങ്ങളുടെ ഇടയിൽ ബെൻസ് തല ഉയർത്തി തന്നെ നിൽക്കും. പെർഫോമൻസിൻ്റെ കാര്യത്തിലും ബ്രാൻഡ് ഒരു സംഭവം തന്നെയാണ്. ഇപ്പോൾ ബ്രാൻഡ് തങ്ങളുടെ മെർസിഡീസ് ബെൻസ് 2025 CLA പുറത്തിറക്കിയിരിക്കുകയാണ്. അപ്പോൾ വിപണിയിലുളള മോഡലിനെക്കാൾ സ്പേസ്, കൂടുതൽ ടെക്നോളജി എന്നിവ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമായും പുത്തൻ എൻട്രി-ലെവൽ കൂപ്പെ സെഡാൻ ഇലക്ട്രിക്, ഹൈബ്രിഡ് വേരിയൻ്റുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. EQ സാങ്കേതികവിദ്യയുള്ള CLA 250+ നൊപ്പം CLA 350 4MATIC മോഡലും ആണ് വിപണികളിൽ ആദ്യം എത്തുന്നത്.

792 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന, EQ സാങ്കേതികവിദ്യയുള്ള 200 kW CLA 250+ അതിന്റെ സെഗ്മെൻ്റിൽ വലിയ ഒരു സ്ഥാനം തന്നെ സൃഷ്ടിക്കുകയാണ് എന്ന് വേണം പറയാൻ. CLA 250+ 10 മിനിറ്റ് ചാർജ് ചെയ്താൽ 325 കിലോമീറ്റർ വരെ ഓടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പിൻ ആക്‌സിലിലെ മെയിൻ ഡ്രൈവിൽ രണ്ട് സ്പീഡ് ഗിയർബോക്‌സും CLA-യുടെ പ്രധാന സവിശേഷതയാണ്.

എഞ്ചിൻ വശങ്ങളിലേക്ക് വന്നാൽ ഹൈബ്രിഡ് പതിപ്പിന് കരുത്ത് പകരാൻ കമ്പനി നൽകിയിരിക്കുന്നത് ഒരു പുതിയ 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്, ഇത് എട്ട് സ്പീഡ്, ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി സംയോജിത ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 1.3kWh വരെ ശേഷിയുള്ള 48-വോൾട്ട് ലിഥിയം-അയൺ ബാറ്ററിയും ലഭിക്കുന്നു. പുതിയ CLA -യ്ക്ക് മുമ്പത്തേക്കാൾ നീളവും വീതിയും ഉയരവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

CLA -യ്ക്ക് മുകളിലാണ് സി ക്ലാസ് മോഡൽ വരുന്നത്. C220d, C300d എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് ലഭ്യമാണ്. ആദ്യത്തെ വേരിയന്റില്‍ ഡീസല്‍ എഞ്ചിന്‍ 200 bhp പവറും 440 Nm ടോര്‍ക്കും നല്‍കുന്നു. C300d വേരിയന്റില്‍ പവര്‍, ടോര്‍ക്ക് കണക്കുകള്‍ യഥാക്രമം 265 hp/ 550 Nm ആണ്. ഇവ രണ്ടിലും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നു.

കൂട്ടത്തില്‍ ശക്തമായ ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന് 4.75 മീറ്ററില്‍ കൂടുതല്‍ നീളവും 2.86 മീറ്റര്‍ വീല്‍ബേസും ഉണ്ട്. ഈ ആഡംബര സെഡാന്‍ കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.

7 നിറങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് വാങ്ങാം. 61.85 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 69 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയോടാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് മത്സരിക്കുന്നത്.

Take a Poll

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലക്ഷ്വറി സെഡാന്‍ വാങ്ങാന്‍ കഴിയും. 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 204 hp പവറും 300 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ പതിപ്പുകള്‍ വെറും 7.3 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
മെർസിഡീസ് ബെൻസ് CLA മോഡലിൻ്റെ എഞ്ചിൻ സ്പെസിഫിക്കേഷൻ എത്രയാണ്

204 hp പവറും 300 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ലഭിക്കുന്നത്

DriveSpark Automotive

More from DriveSpark

Article Published On: Friday, March 14, 2025, 15:59 [IST]
English summary
Mercedes benz has revealed hybrid model with 1 5 litre engine details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X