AMG മോഡലുകളിലെ പത്താമനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്; എക്സ്ഷോറൂം വില 1.35 കോടി
മെർസിഡീസ് ബെൻസ് എന്ന ബ്രാൻഡ് ഏതൊരാളുടേയും സ്വപ്നമാണ്. മുറ്റത്തൊരും ബെനസ് കിടന്നാൽ അതിൻ്റെ ലുക്ക് ഒന്ന് വേറെ തന്നെയാണേ. സെഡാൻ,എസ്‌യുവി,കൂപ്പെ അങ്ങനെ ഏത് സെഗ്മെൻ്റിലും ബ്രാൻഡിന് മേൽക്കൈ ഉണ്ടെന്ന് പറയാതെ വയ്യ.ഇനി പെർഫോമൻസിൻ്റെ ആരാധകനാണോ നിങ്ങൾ എങ്കിൽ അതിന് AMG വേരിയൻ്റുമുണ്ട്. മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ പത്താമത്തെ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.35 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള AMG CLE 53 കൂപ്പെയാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. CLE 53 കൂപ്പെയിൽ 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് സ്ട്രെയിറ്റ്-സിക്സ് എഞ്ചിൻ ആണ് ലഭിക്കുന്നത്, 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ 449hp കരുത്തും 560Nm ടോർക്കും പ്രാപ്തമാണ് എഞ്ചിൻ, കൂടാതെ ഒരു ഓവർബൂസ്റ്റ് ഫംഗ്ഷനിലൂടെ 40Nm അധികമായിട്ടും ലഭിക്കുന്നു എന്നതാണ് പ്രത്യേകത. അതോടൊപ്പം തന്നെ 4Matic+ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റംസംയോജിപ്പിച്ചിരിക്കുന്നത് 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത് മെഴ്‌സിഡസ് AMG CLE 53 കൂപ്പെയെ വെറും 4.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്തിക്കുന്നു.

CLE 53 കൂപ്പെയുടെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓപ്ഷണൽ AMG പെർഫോമൻസ് പാക്കേജ് ഉപയോഗിച്ച് ഇത് മണിക്കൂറിൽ 270 കിലോമീറ്റർ വരെ വർദ്ധിപ്പിക്കാനുളള ഓപ്ഷനും കമ്പനി ലഭ്യമാക്കുന്നുണ്ട്. വാഹനത്തിൻ്റെ ഡിസൈനിലേക്ക് വന്നാൽ AMG CLE 53 കൂപ്പെ അതിന്റെ AMG-സ്‌പെക്ക് ഗ്രില്ലും ബോണറ്റിലെ മസ്കുലാർ പവർ ഡോമുകളും കാരണം വാഹനത്തിന് ഒരു കമാൻഡിങ്ങ് ലുക്ക് സമ്മാനിക്കുന്നു.
ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, ഫ്രെയിംലെസ് ഡോറുകൾ, AMG സൈഡ് ബ്ലേഡുകൾ എന്നിവയുള്ള 21 ഇഞ്ച് വീലുകളാണ് വാഹനത്തിന്റെ സൈഡ് പ്രൊഫൈലിനെ കൂടുതൽ മനോഹരമാക്കുന്നത്.CLE 53 കൂപ്പെയുടെ പിൻഭാഗത്ത് വ്യത്യസ്തമായ റാപ്പ് എറൗണ്ട് ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളും ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും നൽകിയിരിക്കുന്നത് മറ്റ് മോർലുകളിൽ നിന്ന് ഇതിനെ വേറിട്ടു നിർത്തുന്നു.

വലിപ്പവും നീളവും പരിശോധിക്കുകയാണെങ്കിൽ 4.91 മീറ്റർ നീളവും 2.87 മീറ്റർ വീൽബേസുമാണ് വാഹനത്തിനുളളത്, നാല് യാത്രക്കാരെ സുഖകരമായി ഉൾക്കൊള്ളാൻ പാകത്തിനാണ് വാഹനത്തിൻ്റെ ഡിസൈൻ. 11.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുന്നു.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കുള്ള വയർലെസ് സപ്പോർട്ട്, 64-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഉയർന്ന നിലവാരമുള്ള ബർമെസ്റ്റർ ഓഡിയോ സിസ്റ്റം, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയൊക്കെയാണ് ഇൻ്റീരിയറിലെ പ്രധാന ആകർഷണമായി എടുത്തു പറയാനുളളത്.
മെർസിഡീസ് ബെൻസിൻ്റെ അത്യാഡംബര എസ്‌യുവിയാണ് മെര്‍സിഡീസ് AMG G63. ജര്‍മന്‍ ബ്രാന്‍ഡ് ഇപ്പോള്‍ മെര്‍സിഡീസ്AMG G63 കളക്ടേഴ്സ് എഡിഷന്‍ 4.3 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 66 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന് കൂടുതല്‍ മുടക്കേണ്ടി വരിക. വെറും 30 യൂണിറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഈ സ്പെഷ്യല്‍ എഡിഷന്‍ ജി-ക്ലാസ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയും മെര്‍സിഡീസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് പുറത്തിറക്കിയത്.മെര്‍സിഡീസ് AMG G63 കളക്ടേഴ്സ് എഡിഷന് 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 4.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 577 bhp പവറും 850 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എഞ്ചിന്‍ 9-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും 4Matic ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








