ബെൻസിൻ്റെ ഈ മോഡൽ വാങ്ങണേൽ സെലിബ്രിറ്റികൾ പ്രതിഫലം കൂട്ടേണ്ടി വരും; വിലവർധന പ്രഖ്യാപിച്ച് ബ്രാൻഡ്
സെലിബ്രിറ്റികളടേയും വ്യവസായ പ്രമുഖരുടേയും പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. ഇപ്പോഴിതാ ലക്ഷ്വറി ബ്രാൻഡ് തങ്ങളുടെ ഒരു മോഡലിന് വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെർസിഡീസ് ബെൻസിൻ്റെ ലൈനപ്പിൽ അത്യാവശം ഡിമാൻ്റുളള മോഡലാണ് ഇ ക്ലാസ്. നിലവില്‍ E 200, E 220d, E 450 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇ-ക്ലാസ് E 200 വേരിയന്റിന് 78.50 ലക്ഷം രൂപയാണ് വില. അതേസമയം ഇ-ക്ലാസ് E 220d വേരിയന്റിന് 81.50 ലക്ഷം രൂപയും ഇ-ക്ലാസ് E 450 വേരിയന്റിന് 92.50 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലയാണിത്.
വർധിപ്പിച്ച വിലകൾ നോക്കിയാൽ E200,E220d എന്നീ രണ്ട് വേരിയൻ്റുകൾക്ക് ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. പരമാവധി 197 PS പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് മത്സരിക്കുന്നത്. ഇരട്ട സ്‌ക്രീനുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയും അതിലേറെയും ഉള്ള ഒരു ഉയർന്ന ഇൻ്റീരിയറും വാഹനത്തിൽ ലഭിക്കുന്നു.മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ ടോപ് സ്‌പെക് വേരിയന്റിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.
9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ ഡീസല്‍ എഞ്ചിന്‍ പരമാവധി 282 bhp കരുത്തും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മറ്റ് നിരവധി ഇലക്ട്രോണിക് ടെക്നോളജികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോങ്ങ് വീൽബേസ് രൂപത്തിലാണ് പുതിയ ഇ-ക്ലാസ് ഇന്ത്യയിലെത്തുന്നത്. മഹാരാഷ്ട്രയിലെ ചക്കനിലുള്ള മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്ലാൻ്റിൽ പ്രാദേശികമായി സെഡാൻ അസംബിൾ ചെയ്യും.

മെർസിഡീസ് ബെൻസിൻ്റെ ജനപ്രിയ വേരിയൻ്റാണ് സി ക്ലാസ്. അടുത്തിടെ നിരവധി സെലിബ്രിറ്റികൾ ഇ മോഡൽ സ്വന്തമാക്കിയിരുന്നു. നിലവിൽ ബെൻസ് സി-ക്ലാസിന്റെ പ്രാരംഭ വില 59.40 ലക്ഷം രൂപയാണ്. മോഡലിന്റെ എൻട്രി ലെവൽ C200, ഇതുകൂടാതെ 60.30 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്ന C 220d, 66.25 ലക്ഷം രൂപ വില വരുന്ന C300 എന്നിങ്ങനെ മറ്റ് രണ്ട് വേരിയന്റുകൾ കൂടി ഈ ആഡംബര സെഡാനിലുണ്ട്.
ഇന്ത്യൻ വിപണിയിൽ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ കാറുകളോടാണ് ബെൻസിന്റെ സി-ക്ലാസ് മത്സരിക്കുന്നത്. ഈ കാറിന്റെ C200 വേരിയന്റിന് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. മറുവശത്ത് സെഡാന്റെ C 220d വേരിയന്റിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം സി-ക്ലാസിന്റെ C 300 വേരിയന്റിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുമുണ്ട്.

ഈ മൂന്ന് എഞ്ചിനുകളിലും 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുമുണ്ട്. കൂടാതെ മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 204 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
പെട്രോള്‍ പതിപ്പുകള്‍ വെറും 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പ്രാപ്‌തമാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. അതേസമയം സി-ക്ലാസിന്റെ C220d വേരിയന്റിൽ ഡീസല്‍ എഞ്ചിന്‍ 200 bhp പവറിൽ 440 Nm ടോര്‍ക്ക് നല്‍കും. ആഡംബര സെഡാന്റെ C300d വേരിയന്റിലേക്ക് നോക്കിയാൽ 265 bhp കരുത്തിൽ പരമാവധി 550 Nm torque നൽകുന്ന വിധത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.
ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. ഇതൊരു വിലയേറിയ ആഡംബര കാറായതിനാൽ അത്യാധുനിക സൗകര്യങ്ങൾക്ക് യാതൊരുവിധ കുറവുമില്ല. 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം മെർസിഡീസ് ബെൻസ് സി-ക്ലാസിന്റെ പ്രധാന സവിശേഷതകളാണ്.
ഇതിനെല്ലാം പുറമേ 710W 15-സ്പീക്കർ ബർമെസ്റ്റർ പ്രീമിയം സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് 100W ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും കാറിൽ കുത്തിനിറച്ചിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും ഒന്നാന്തരം നിലവാരം കാത്തുസൂക്ഷിക്കാൻ ബെൻസിന്റെ സി-ക്ലാസിനായിട്ടുണ്ട്. ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് എന്നിവയെല്ലാം ആഡംബര സെഡാന്റെ പ്രധാന സുരക്ഷാ സവിശേഷതകളാണ്.
മെർസിഡീസ് ബെൻസിൻ്റെ ഏറ്റവും പുതിയ വാർത്തകളിലേക്ക് വന്നാൽ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസ് 4.2 കോടി രൂപ എക്‌സ്-ഷോറൂം വിലയിൽ രാജ്യത്ത് അവതരിപ്പിച്ചിരുന്നു.താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത വര്‍ഷം ആദ്യം കാറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ്ബാക്കിന്റെ രണ്ടാമത്തെ കണ്‍വെര്‍ട്ടിബിള്‍ മോഡലാണ് SL 680, എന്നാല്‍ ഇന്ത്യയിലെ ആദ്യത്തേതാണ്.
ഈ 2 ഡോര്‍ കണ്‍വെര്‍ട്ടിബിളിന് മുമ്പ് മെയ്ബാക്ക് നിരയില്‍ എസ്‌യുവികളും സെഡാനുകളുമാണ് ഉണ്ടായിരുന്നത്. ആഡംബരവും സ്പോര്‍ട്ടിനസും സംയോജിപ്പിച്ച് ഉപഭോക്താവിന് ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് ഷെയ്ഡുമായി റെഡ്, വൈറ്റ് നിറങ്ങളിലാണ് മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസ് വാങ്ങാന്‍ സാധിക്കുക. ഈ രണ്ട് കളര്‍ കോമ്പോകളും ഈ മോഡലിന്റെ ബോഡി സ്‌റ്റൈലില്‍ ആകര്‍ഷകമായി കാണപ്പെടുന്നു.
ഈ കാറിന്റെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ പ്രീമിയം മെയ്ബാക്ക് ഗ്രില്ലും ബമ്പറും ഫ്രണ്ട് ഫാസിയക്ക് അലങ്കാരമായുണ്ട്. നിരവധി മെയ്ബാക്ക് ലോഗോസ് ബോണറ്റിലും ബമ്പറിന്റെ താഴത്തെ ഭാഗത്തിലും കാണാം. സ്ലീക്കര്‍-ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലൈറ്റുകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത. വശങ്ങളിലേക്ക് നീങ്ങിയാല്‍ മെയ്ബാക്ക് ഡിസൈനിലുള്ള 21 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. എല്‍ഇഡി ടെയില്‍ലൈറ്റുകളും ഡിഫ്യൂസറിന് ചുറ്റും ധാരാളം ക്രോം ഘടകങ്ങളും ഉള്ളതിനാല്‍ പിന്‍ഭാഗം വളരെ സ്പോര്‍ട്ടിയറായി കാണപ്പെടുന്നു.
മെയ്ബാക്ക്-നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റിയറിംഗ് വീലും അപ്‌ഹോള്‍സ്റ്ററിയും SL 680 മോണോഗ്രാമിന്റെ ഇന്റീരിയറിന് തനതായ ഒരു ലുക്ക് നല്‍കുന്നതോടൊപ്പം ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു. ലംബമായി സ്ഥാപിച്ചിരിക്കുന്ന വലിയ 11.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പ്രീമിയം സോഫ്റ്റ്-ടച്ച് ലെതര്‍ മെറ്റീരിയലുകള്‍, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുകളുള്ള പവര്‍ സീറ്റുകള്‍ എന്നിവയാണ് കണ്‍വെര്‍ട്ടബിളിന്റെ അകത്ത് വരുന്ന മറ്റ് പ്രധാന സവിശേഷതകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








