സിനിമാക്കാര്‍ ഇനി ശമ്പളം കൂട്ടും! കാറുകള്‍ക്ക് 12.20 ലക്ഷം രൂപ വരെ കൂട്ടി ഈ കമ്പനി
ഈ കലണ്ടര്‍ വര്‍ഷം പിറന്ന ശേഷം ഓരോ മാസവും ഒരു കമ്പനിയെങ്കിലും വില വര്‍ധനവ് പ്രഖ്യാപിക്കുന്നുണ്ട്. അതിന് നോര്‍മല്‍ ബ്രാന്‍ഡ് എന്നോ ആഡംബര ബ്രാന്‍ഡ് എന്നോ വ്യത്യാസമില്ല. ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മെര്‍സിഡീസ് മോഡലുകളുടെ വില 1.50 ശതമാനം വരെയാണ് വര്‍ധിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കമ്പനി വിലവര്‍ധനവ് നടപ്പിലാക്കുക. മെര്‍സിഡീസിന്റെ വില വര്‍ധനവിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ വായിക്കാം.
മെര്‍സിഡീസ് കാറുകളുടെ വില വര്‍ധനവിന്റെ ആദ്യ ഘട്ടം 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടാം ഘട്ട വില വര്‍ധനവ് 2025 സെപ്റ്റംബര്‍ 1 മുതല്‍ നടപ്പാക്കും. വില വര്‍ധനവിന് ശേഷം മെര്‍സിഡീസ് കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ 90,000 മുതല്‍ 12.20 ലക്ഷം രൂപ വരെ അധികം നല്‍കേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു. വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കാന്‍ വേണ്ടിയാണ് രണ്ട് ഘട്ടങ്ങളിലുള്ള വില പരിഷ്‌കരണം നടപ്പാക്കുന്നത്.

ചെലവ് വര്‍ധിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുള്ളൂവെന്നാണ് ജര്‍മന്‍ ബ്രാന്‍ഡ് പറയുന്നത്. സി-ക്ലാസ് മോഡലുകള്‍ക്കാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് ലഭിച്ചതെന്ന് മെര്‍സിഡീസ് ബെന്‍സ് വ്യക്തമാക്കി. മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് മോഡല്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ഇനി 90,000 രൂപ അധികം നല്‍കേണ്ടിവരും. ഈ വര്‍ധനവിന് ശേഷം മെര്‍സിഡീസ് സി-ക്ലാസ് മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 60.3 ലക്ഷം രൂപയായിരിക്കും.
അതേസമയം, ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചിരിക്കുന്നത് മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ് മോഡലിനാണ്. ഈ മോഡലിന് ഇനി ഉപഭോക്താക്കള്‍ 12.2 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടി വരും. വില വര്‍ധനവിന് മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ് ലിമോസിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 3.60 കോടി രൂപയായിരിക്കും. എല്ലാ വിലകളും എക്‌സ്‌ഷോറൂം ആണ്. മെര്‍സിഡീസ് കാറുകളുടെ മോഡല്‍ തിരിച്ചുള്ള വില വര്‍ധനവ് താഴെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
| Model | Current Price (in Lakhs) | New Price (in Lakhs) | Change (in Lakhs) |
| C 200 | ₹59.4 | ₹60.3 | ₹0.9 |
| GLC 300 4MATIC | ₹76.8 | ₹78.3 | ₹1.5 |
| E 200 | ₹79.5 | ₹81.5 | ₹2.0 |
| GLE 300d 4MATIC AMG Line | ₹99.0 | ₹101.5 | ₹2.5 |
| EQS SUV 450 4MATIC | ₹128.0 | ₹131.0 | ₹3.0 |
| GLS 450 4MATIC | ₹133.9 | ₹137.0 | ₹3.1 |
| Maybach S 680 | ₹347.8 | ₹360.0 | ₹12.2 |
രൂപയുടെ മൂല്യത്തിലുണ്ടായ കുത്തനെയുള്ള ഇടിവ് ഇറക്കുമതി ചെലവുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. ഇതോടെയാണ് കമ്പനി വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. ഈ വര്‍ഷം ജനുവരി മുതല്‍ ഫോറെക്‌സ് നിരക്കുകളിലെ കുത്തനെയുള്ള വര്‍ധനവും വില പരിഷ്‌കരണവും പ്രത്യേകിച്ച് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വിലയെ സാരമായി ബാധിച്ചു.
ഉപഭോക്താക്കള്‍ക്ക് അവരുടെ പര്‍ച്ചേസുകള്‍ ആസൂത്രണം ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഫിനാന്‍ഷ്യല്‍ സ്‌കീമുകള്‍ തിരഞ്ഞെടുക്കാനും വേണ്ടിയാണ് രണ്ട് ഘട്ടമായി വില വര്‍ധനവ് നടപ്പാക്കുന്നത്. വില വര്‍ധനവിന്റെ ആഘാതം ലഘൂകരിക്കാനായി മെര്‍സിഡീസ്-ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (MBFS) വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കുകള്‍, കുറഞ്ഞ മാസതവണകള്‍, ഭാഗിക ഉടമസ്ഥാവകാശം എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി വഴക്കമുള്ള പേയ്മെന്റ് ഓപ്ഷനുകള്‍ വാഹന നിര്‍മ്മാതാവ് മെര്‍സിഡീസ്-ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കീഴില്‍ വാഗ്ദാനം ചെയ്യുന്നു.

GLC , GLC എസ്‌യുവികള്‍ പോലുള്ള മോഡലുകള്‍ക്ക് വില വര്‍ധനവിന് ശേഷം മാസതവണയിലുള്ള വ്യത്യാസം വെറും 2,000 രൂപയില്‍ താഴെയായിരിക്കുമെന്ന് വാഹന നിര്‍മ്മാതാവ് അവകാശപ്പെടുന്നു. ഏതായാലും ഇന്ത്യയില്‍ ബെന്‍സ് കാറുകള്‍ വാങ്ങുന്നത് സ്വാഭാവികമായും അതിസമ്പന്നരാണ്. സിനിമാക്കാരും കൂടുതലായി വിശ്വസിച്ച് വാങ്ങുന്ന ചില കാറുകള്‍ ജര്‍മന്‍ ബ്രാന്‍ഡിന്‍േറതാണ്. അതുകൊണ്ട് ഇനി മുതല്‍ അവരും ശമ്പളം കൂട്ടാന്‍ സാധ്യത കാണുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








